പടിഞ്ഞാറൻ മദ്ധ്യ ആഫ്രിക്കയിലെ ഏറ്റവും വലിയ നദിയാണ് കോംഗോ നദി( Congo River Kongo: Nzâdi Kôngo, French: Fleuve Congo, പോർച്ചുഗീസ്: Rio Congo),. സയർ നദി എന്നും അറിയപ്പെടുന്നു. 4,700 കിലോമീറ്റർ (2,922 മൈൽ) നീളമുള്ള കോംഗോ നൈലിന് പിന്നിലായി ആഫ്രിക്കയിലെ ഏറ്റവും നീളമേറിയ രണ്ടാമത്തെ നദിയാണ്. ആകെ ജലപ്രവാഹത്തിന്റെ കാര്യത്തിലും നദീതടത്തിന്റെ വിസ്തീർണത്തിന്റെ കാര്യത്തിലും തെക്കേ അമേരിക്കയിലെ ആമസോണിന് പിന്നിലായി രണ്ടാം സ്ഥാനത്താണ് കോംഗോ. നദീ മുഖത്ത് നിലനിന്നിരുന്ന പുരാതന കോംഗോ സാമ്രാജ്യത്തിൽ നിന്നാണ് നദിക്ക് ഈ പേര് ലഭിച്ചത്. ഇതിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ദ കോംഗോ, റിപ്പബ്ലിക്ക് ഓഫ് ദ കോംഗോ എന്നീ രണ്ട് രാജ്യങ്ങളുടേയും പേരിന്റെ ഉൽപത്തി കോംഗോ നദിയിൽ നിന്നാണ്.ഭൂമദ്ധ്യരേഖയെ രണ്ട് പ്രാവശ്യം മുറിച്ചുകടക്കുന്ന ഒരേയൊരു പ്രമുഖനദിയാണ് കോംഗോ.[2] കോംഗോ നദീതടപ്രദേശത്തിന്റെ വിസ്തൃതിയായ 4,000,000 km2 (1,500,000 sq mi), ആഫ്രിക്കയുടെ വിസ്തീർണ്ണത്തിന്റെ 13% വരും.

ലോകത്തിലെ ഏറ്റവും ആഴമേറിയ നദിയാണ് കോംഗോ നദി.
കോംഗോ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കോംഗോ (വിവക്ഷകൾ) എന്ന താൾ കാണുക. കോംഗോ (വിവക്ഷകൾ)
വസ്തുതകൾ Congo River, മറ്റ് പേര് (കൾ) ...
Congo River
Thumb
The Congo River near Kisangani, Congo
Thumb
The drainage basin of the Congo River
മറ്റ് പേര് (കൾ)Zaire River
Physical characteristics
പ്രധാന സ്രോതസ്സ്Lualaba River
Boyoma Falls
നദീമുഖംഅറ്റ്‌ലാന്റിക് സമുദ്രം
നീളം4,700 km (2,900 mi)
Discharge
  • Minimum rate:
    23,000 m3/s (810,000 cu ft/s)[1]
  • Average rate:
    41,200 m3/s (1,450,000 cu ft/s)[1]
  • Maximum rate:
    75,000 m3/s (2,600,000 cu ft/s)[1]
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി4,014,500 km2 (1,550,000 sq mi)[1]
അടയ്ക്കുക

പേരിനു പിന്നിൽ

ഈ നദിയുടെ തെക്ക് ഭാഗത്തായി നിലനിന്നിരുന്ന പുരാതനമായ കോംഗോ സാമ്രാജ്യത്തിന്റെ പേരിൽ നിന്നാണ് നദിക്ക് ഈ പേര് ലഭിച്ചത്. സാമ്രാജ്യത്തിന്റെ പേരാകട്ടെ പതിനേഴാം നൂറ്റാണ്ടിൽ എസികോംഗോ എന്ന് വിളിക്കപ്പെട്ടിരുന്ന തദ്ദേശവാസികളായ ബാണ്ടു വംശജരുടെ പേരിൽനിന്നും ഉരുത്തിരിഞ്ഞതാണ്.[3] അബ്രഹാം ഓർടേലിയസ് 1564-ൽ നിർമ്മിച്ച ലോക ഭൂപടത്തിൽ കോംഗോ നദീ മുഖത്ത് നിലനിന്നിരുന്ന നഗരത്തെ മാനികോംഗൊ എന്നാണ് സൂചിപ്പിച്ചത്.[4]

നദീതടം

Thumb
കോംഗോ നദിയുടെ നദീതടപ്രദേശം
പ്രധാന ലേഖനം: കോംഗോ നദീതടം

കോംഗോ നദീതടം 4,014,500 square kilometres (1,550,000 sq mi)[1] വ്യാപിച്ചുകിടക്കുന്നു, ഇന്ത്യയുടെ വിസ്തൃതിയേക്കാൾ കൂടുതലാണിത്. പതനസ്ഥാനത്ത് അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് പുറന്തള്ളുന്ന ജലത്തിന്റെ അളവ് 23,000 to 75,000 cubic metres per second (810,000 to 2,650,000 cu ft/s), വരേയാണ്, ശരാശരി അളവ്41,000 cubic metres per second (1,400,000 cu ft/s).[1]

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.