ദക്ഷിണാർദ്ധഗോളത്തിൽ കാണപ്പെട്ടുവരുന്ന പറക്കാൻ സാധിക്കാത്ത സ്ഫെനിസിഡേ കുടുംബത്തിലെ കടൽ പക്ഷിയാണ്‌ പെൻ‌ഗ്വിൻ. ദക്ഷിണ ധ്രുവത്തോട് അടുത്തുള്ള ദ്വീപുകളിലും, ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ്, ഓസ്ട്രേലിയ, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിലും ഭൂമധ്യ രേഖയോടടുത്തുള്ള ഗാലപ്പോസ് ദ്വീപുകളിലും പെൻഗിനുകൾ കാണപ്പെടുന്നു. കടലിൽ വെച്ച് മാത്രമാണ് ഇവ ഇരപിടിക്കാറുള്ളത്. ക്രിൽ, ചെറു മത്സ്യങ്ങൾ, കണവ , കൊഞ്ച്, പുറംതോടുള്ള സമുദ്രജീവികൾ മുതലായവ ആണ് ഇവയുടെ ഭക്ഷണം. അവർ തങ്ങളുടെ ജീവിതത്തിന്റെ പകുതിയോളം കരയിലും ബാക്കി പകുതി കടലിലും ചെലവഴിക്കുന്നു. പെൻഗ്വിനുകൾ മുട്ടയിട്ട് കരയിൽ കുഞ്ഞുങ്ങളെ വളർത്തുന്നു.

വസ്തുതകൾ പെൻഗ്വിനുകൾ Temporal range: പാലിയോസീൻ–Recent 62 mya–present, ശാസ്ത്രീയ വർഗ്ഗീകരണം ...
പെൻഗ്വിനുകൾ
Temporal range: പാലിയോസീൻ–Recent
62 mya–present
Thumb
ചിൻസ്ട്രാപ്പ് പെൻഗ്വിൻ
(Pygoscelis antarctica)
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Sphenisciformes
Family: Spheniscidae
Thumb
പെൻഗ്വിനുകളുടെ ശ്രേണി, എല്ലാ സ്പീഷീസുകളും (അക്വാ)
അടയ്ക്കുക
Thumb
പെൻ‌ഗ്വിൻ - അന്റാർട്ടിക്കയിൽനിന്നുമുള്ള ചിത്രം

ശാരീരിക വിവരണം

എല്ലാ പെൻഗ്വിനുകൾക്കും വെളുത്ത വയറും ഇരുണ്ട പുറവുമാണ്. നീന്തുമ്പോൾ അവരെ സുരക്ഷിതരായിരിക്കാനാണ് ഈ നിറം പരിണാമം മൂലം ലഭിച്ചത്. ഏറ്റവും വലിയ പെൻഗ്വിനുകൾക്ക് ഏകദേശം 4 അടി (110 സെന്റീമീറ്റർ) ഉയരവും ഏകദേശം 100 പൗണ്ട് (40 കി.ഗ്രാം) ഭാരവുമുണ്ടാകാം, എന്നാൽ ഏറ്റവും ചെറിയ പെൻഗ്വിനുകൾക്ക് ഒരു അടി (32 സെ.മീ) മാത്രമേ ഉയരമുള്ളൂ. പെൻഗ്വിനുകൾക്ക് വെള്ളത്തിൽ തുഴയാൻ ഉപയോഗിക്കുന്ന വല പാദങ്ങളുണ്ട്. അവർക്ക് നന്നായി നടക്കാൻ കഴിയില്ല. അതിനാൽ അവർ തുഴഞ്ഞാണ് നടക്കാറുള്ളത്. അവർക്ക് നല്ല കേൾവി ശക്തിയും വെള്ളത്തിനടിയിൽ സൂഷ്മമായി കാണാനും കഴിയും.

ജീവിതം

മിക്ക പെൻഗ്വിനുകളും വർഷത്തിൽ രണ്ട് മുട്ടകൾ ഇടുന്നു. എന്നാൽ ചക്രവർത്തി പെൻഗ്വിനുകൾ ഒരെണ്ണം മാത്രമേ ഇടുകയുള്ളൂ. പെൻഗ്വിനുകൾ ഇണചേർന്നതിനുശേഷം അമ്മ മുട്ടയിടുന്നു. ശേഷം ഭക്ഷണം കഴിക്കാൻ ഉടൻ സമുദ്രത്തിലേക്ക് പോകുന്നു. അടിയിരിക്കുമ്പോൾ അച്ഛനും അമ്മയും മാറിമാറി ചൂട് നിലനിർത്താൻ മുട്ടകൾ തിരിച്ചുകൊണ്ടിരിക്കും. കുഞ്ഞുങ്ങൾ വിരിഞ്ഞതിനുശേഷം ചേർത്തുനിർത്തി ചൂടുപിടിക്കും. ആഗോളതാപനം മറ്റ് അന്റാർട്ടിക് മൃഗങ്ങൾക്കൊപ്പം പെൻഗ്വിനുകൾക്കും ഭീഷണിയാണ്.

ഭക്ഷണക്രമം

പെൻഗ്വിനുകൾ ക്രിൽ, മത്സ്യം, കണവ സമുദ്രത്തിൽ നിന്നുള്ള മറ്റ് ചെറിയ ജീവികൾ എന്നിവ കഴിക്കുന്നു. ധ്രുവപ്രദേശത്ത് കരയിൽ ഭക്ഷണമില്ലാത്തതിനാൽ അവർ കടലിൽ കൂടുതൽ സമയം ചിലവഴിക്കുന്നു. മുട്ടയിടുന്നതിനും കുഞ്ഞുങ്ങളെ വളർത്തുന്നതിനുമായി അവർ കരയിലേക്ക് വരുന്നു. കല്ലുകളോ ചെളിയോ ഉപയോഗിച്ചാണ് ഇവ സാധാരണയായി കൂടുണ്ടാക്കുന്നത്. പെൻഗ്വിനുകൾക്ക് മത്സ്യം രുചിക്കാൻ കഴിയില്ല. രുചിയുടെ ചില പ്രധാന ജീനുകൾ നഷ്ടപ്പെട്ടതായി ഒരു ഗവേഷക സംഘം ശ്രദ്ധിച്ചപ്പോഴാണ് കണ്ടെത്തിയത്.

പല തരം സ്പീഷീസുകൾ

15-20 ഇനം പെൻഗ്വിനുകൾ ഉണ്ട്. വൈറ്റ് ഫ്ലിപ്പർഡ് പെൻഗ്വിൻ ഇന്ന് ചെറിയ പെൻഗ്വിനിന്റെ ഉപജാതിയായി കണക്കാക്കപ്പെടുന്നു. റോയൽ പെൻഗ്വിൻ മക്രോണി പെൻഗ്വിനിന്റെ ഉപജാതിയാണോ എന്ന് ഇപ്പോഴും വ്യക്തമല്ല. റോക്ക്‌ഹോപ്പർ പെൻഗ്വിനുകൾ ഒന്നോ രണ്ടോ മൂന്നോ ഇനങ്ങളാണോ എന്ന് ശാസ്ത്രജ്ഞർക്ക് ഉറപ്പില്ല. കിംഗ് പെൻഗ്വിനുകൾ 25 വർഷം വരെ ജീവിക്കുന്നു.

1. ചെറിയ പെൻ‌ഗ്വിൻ

ഏകദേശം ഒരു കിലോ ഭാരവും 35 സെ. മി ഉയരവുമുള്ളവയാണ് ചെറിയ പെൻ‌ഗ്വിനുകൾ. നീല നിറത്തിലുള്ള ഇവയാണ് ഈ ശ്രേണിയിലെ ഏറ്റവും ചെറിയവ.

2. ചക്രവർത്തി പെൻഗിനുകൾ

1.1 മീറ്റർ വരെ ഉയരമുള്ള ചക്രവർത്തി പെൻ‌ഗ്വിൻ ആണ് ഇവയിൽ ഏറ്റവും വലിയവ. ഇവയ്ക്ക് 40 കിലോ വരെ ഭാരം ഉണ്ടാവും !ചിറകുകളുടെ നീളം ഏകദേശം 30 സെ.മി.

3. ആഫ്രിക്കൻ പെൻഗ്വിൻ

ആഫ്രിക്കൻ പെൻഗ്വിൻ (Spheniscus demersus), ബ്ലാക്ക്-ഫൂട്ട് അല്ലെങ്കിൽ ജാക്കസ് പെൻഗ്വിൻ എന്നും അറിയപ്പെടുന്നു. ഇവ ആഫ്രിക്കയുടെ തെക്ക്-പടിഞ്ഞാറൻ തീരത്താണ് കാണപ്പെടുന്നത്.

പെൻഗ്വിനുകളും മനുഷ്യരും

പെൻഗ്വിനുകൾക്ക് മനുഷ്യരോട് പ്രത്യേക ഭയമില്ല, മാത്രമല്ല പലപ്പോഴും ആളുകളെ സമീപിക്കുകയും ചെയ്യും. പെൻഗ്വിനുകൾക്ക് അന്റാർട്ടിക്കയിലോ അടുത്തുള്ള കടൽത്തീര ദ്വീപുകളിലോ ഇരപിടിയന്മാർ ഇല്ലാത്തിതിനാലാകാം ഭയം കൂടാതെ മനുഷ്യനെ സമീപിക്കുന്നത്. സ്കുവകൾ പോലെയുള്ള പക്ഷികൾ മുട്ടകളെയും കുഞ്ഞുങ്ങളെയും ഭക്ഷിക്കാറുണ്ട്. മനുഷ്യരുടെ ആദ്യകാല പര്യവേക്ഷണ കാലഘട്ടത്തിൽ അന്റാർട്ടിക്കയിൽ പെൻഗ്വിനുകളെ നായ്ക്കൾ ഇരയാക്കിയിരുന്നു. എന്നാൽ നായ്ക്കളെ അന്റാർട്ടിക്കയിൽ നിന്ന് വളരെക്കാലമായി നിരോധിച്ചിരിക്കുന്നു.[1] പെൻഗ്വിനുകൾ കടലിൽ സ്രാവുകൾ, ഓർക്കാസ്, സീലുകൾ തുടങ്ങിയ ശത്രുക്കളുണ്ട്.

2011 ജൂണിൽ ന്യൂസിലൻഡിലെ പെക്ക പെക്ക ബീച്ചിൽ അന്റാർട്ടിക്കയിൽ നിന്ന് 3,200 കിലോമീറ്റർ ദൂരം സഞ്ചാരിച്ച്‌ ഒരു ചക്രവർത്തി പെൻഗ്വിൻ കരയിലെത്തി.[2] ഹാപ്പി ഫീറ്റ് എന്ന് വിളിപ്പേരുള്ള പെൻഗ്വിൻ ചൂടും ക്ഷീണവും മൂലം അവശതയിൽ കണ്ടത്തി. ഹാപ്പി ഫീറ്റ് എന്ന സിനിമ മൂലം ഈ വിളിപ്പേര് കിട്ടിയത്. വയറ്റിൽ നിന്ന് ചുള്ളികമ്പുകൾ, മണൽ തുടങ്ങിയ വസ്തുക്കൾ നീക്കം ചെയ്യാൻ വേണ്ടി നിരവധി ഓപ്പറേഷനുകൾക്ക് വിധേയമാകേണ്ടിവന്നു. സുഖം പ്രാപിച്ചപ്പോൾ ഹാപ്പി ഫീറ്റിനെ തിരികെ കൊണ്ടുവിട്ടു.

  • വിശ്വസാഹിത്യത്തിൽ പെൻ‌ഗ്വിനുകൾക്ക് ഇടം നേടിക്കൊടുത്ത കൃതിയാണ് അനറ്റോൾ ഫ്രാൻസ് എന്ന ഫ്രഞ്ച് എഴുത്തുകാരൻ രചിച്ച പെൻ‌ഗ്വിൻ ദ്വീപ് എന്ന കൃതി.
  • ലോകപ്രശസ്ത സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ "ലിനക്സ്ന്റെ ഭാഗ്യമുദ്ര "ടക്സ്" എന്ന പെൻ‌ഗ്വിൻ ആണ്.[3]

പ്രത്യേകതകൾ

  • കാൽപാദങ്ങളിൽ വെച്ച് മുട്ട വിരിയിക്കുന്നു.
  • ചിറകുകൾ ഉണ്ടെങ്കിലും പറക്കാൻ കഴിവില്ല.
  • പക്ഷിലോകത്തിലെ മികച്ച നീന്തൽ താരങ്ങളും മുങ്ങൽ വിദഗ്ദ്ധരും ആണ്.
  • രണ്ട് കാലുകളിൽ നിവർന്നു നിൽക്കാൻ കഴിയും.
  • നീന്താൻ കാലുകൾ ഉപയോഗിക്കാറില്ല. ശക്തമായ ചിറകുകൾ ഉപയോഗിച്ച് മണിക്കൂറിൽ 7 - 8 കി.മി. വേഗത്തിൽ നീന്തുന്നു.
  • ചക്രവർത്തി പെൻഗിനുകളിൽ ആൺ പക്ഷി ആണ് മുട്ടയ്ക്ക് അടയിരിക്കാറ്.
  • എല്ലാ വർഷവും ഒരിക്കലെങ്കിലും തൂവലുകൾ എല്ലാം പൊഴിച്ചുകളഞ്ഞു പുതിയവ ധരിക്കുന്നു. ഈ വിദ്യക്ക് മോൾട്ടിങ് എന്ന് പറയുന്നു.
  • മുട്ടകൾക്ക് ചൂട് പകരാനും സ്വയം ചൂടേൽക്കാനും പെൻഗിനുകൾ കൂട്ടം കൂടി നിൽക്കുന്നു.
  • മാസങ്ങൾ നീണ്ടുനിൽക്കുന്ന അടയിരിപ്പു കാലത്ത് പെൻ‌ഗ്വിൻ ആഹാരം കഴിക്കാറില്ല. ആ സമയത്ത് ശരീരത്തിലെ കൊഴുപ്പാണ് അവയുടെ ജീവൻ നിലനിർത്തുന്നത്.[4]

ലോക പെൻഗ്വിൻ ദിനം

എല്ലാ വർഷവും ഏപ്രിൽ 25-ന് ലോക പെൻഗ്വിൻ ദിനമായി ആചരിക്കുന്നു.[5] ജനുവരി 20 പെൻഗ്വിൻ അവബോധദിനമായും ആചരിക്കുന്നു.[6]

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.