ഓഷ്യാനസ്
From Wikipedia, the free encyclopedia
Remove ads
ഗ്രീക്ക് - റോമൻ പുരാണ പ്രകാരം സമുദ്രത്തെ ആൾരൂപമായിക്കരുതിയുള്ള ഒരു ദൈവസങ്കല്പമാണ് ഓഷ്യാനസ്. ലോകത്തെ ഒരു അതിവിസ്തൃതമായ നദി ചുറ്റപ്പെട്ടിരിക്കുന്നതായി വിശ്വസിക്കപ്പെട്ടിരുന്നു.
ഭൂമധ്യരേഖയിലുള്ള സമുദ്രജലപ്രവാഹത്തെയാണ് യഥാർഥത്തിൽ ഈ സങ്കൽപ്പം സൂചിപ്പിക്കുന്നത്. ഗ്രീക്ക് പുരാണത്തിൽ ഈ ലോകസമുദ്രം, യുറാനസിൻറേയും ഗയയുടെയും മകനായ ടൈറ്റാൻ എന്ന ദേവനായാണ് കരുതിയിരുന്നത്. റോമിലേയും ഗ്രീസിലേയും മൊസൈക്ക് ചിത്രങ്ങളിൽ ടൈറ്റാനെ, ശരീരത്തിൻറെ മുകൾവശം നീണ്ടതാടിയും ഒരു ഞണ്ടിൻറെ ഇറുക്കു കാലുപോലെയുള്ള കൊമ്പും ചേർന്ന ഉറച്ച പേശിയുള്ളതും താഴത്തെ ഭാഗം, ഒരു സർപ്പത്തെപ്പോലെയുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ചില പണ്ഡിതന്മാർ വിശ്വസിക്കുന്നതനുസരിച്ച്, ഓഷ്യാനുസ്, അന്നത്തെ പ്രാചീന ഗ്രീക്കുകാർക്കും റോമാക്കാർക്കും പരിചിതമായിരുന്ന മെഡിറ്ററേനിയൻ കടലും അറ്റ്ലാന്റിക് സമുദ്രവും ഉൾപ്പെടെ എല്ലാ ലവണജലാശയങ്ങളെയും പൊതുവെ പ്രാതിനിധ്യം വഹിക്കുന്നു എന്നതാണ്. എന്നിരുന്നാലും, ഭൂമിശാസ്ത്രം കൂടുതൽ അറിയാൻ തുടങ്ങിയതോടെ അറ്റ്ലാൻറിക് സമുദ്രത്തിൻറെ അറിയപ്പെടാത്ത ഭാഗങ്ങൾക്കു ഈ പേരു കൊടുക്കപ്പെട്ടു. മെഡിറ്ററേനിയൻ പോസിഡോൺ ഭരിക്കുന്നതായി പുതുതായി കരുതപ്പെട്ടു.
Remove ads
Genealogy of the Olympians in Greek mythology
|
റഫറൻസ്
External links
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads