കടൽച്ചൊറി

From Wikipedia, the free encyclopedia

കടൽച്ചൊറി
Remove ads

ശരീരത്തിൽ 90 ശതമാനത്തിലധികം ജലാംശമുള്ള ജലജീവിയാണ് ജെല്ലിഫിഷ് അഥവാ കടൽച്ചൊറി. ഇതു മത്സ്യമല്ല. കുടയുടെ ആകൃതിയിലുള്ള ശരീരവും ടെൻറക്കിളുകളും (tentacles) ഉള്ള ഇവയെ എല്ലാ സമുദ്രങ്ങളിലും കാണാം. ഈ ടെൻറക്കിളുകൾ ഉപയോഗിച്ചാണ് അവ ഇരപിടിക്കുന്നത്. ഭീമൻ ജല്ലി ഫിഷിൻറെ ടെൻറക്കിളിന് 30 മീറ്റർ വരെ നീളമുണ്ടാകും.

വസ്തുതകൾ Scientific classification, Orders ...

ഇവ ഉത്പാദിപ്പിക്കുന്ന ചില രാസവസ്തുക്കൾ കാൻസറിനും ഹൃദ്രോഗത്തിനുമുള്ള ഔഷധങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട്. എല്ലാ ജെല്ലിഫിഷുകളും നിരുപദ്രവകാരികളല്ല. ബോക്സ് ജല്ലിഫിഷ് പോലുള്ളവ വിഷമുള്ളവയാണ്. മനുഷ്യനെവരെ കൊല്ലാൻ ശേഷിയുള്ള വിഷമാണുള്ളത്. സ്വച്ഛമായി നീന്തൽ നടത്തുന്ന ഫൈലം സിനിഡാരിയയിൽ പെട്ട ജെല്ലിമത്സ്യത്തിന്റെ മറ്റൊരു പേരാണ് മേഡുസാ .

ജെല്ലിഫിഷ് ജീവിക്കുന്നത് മിക്ക ആൻതരാവയവങ്ങളുഠ ഇല്ലാതെയാണ്. ജെല്ലിഫിഷിന് ചില അടിസ്ഥാന നാഡി വ്യൂഹഠ ഉണ്ട്. ഈ നാഡി വ്യൂഹഠ ഇവയുടെ സ്പർശിനികളുടെ(Tentacles) കാലിൽ സ്ഥിതി ചെയ്യുന്നു. ത്വക്ക് വഴിയാണ് ഓക്സിജൻ ആഗിരണഠ ചെയ്യുന്നത്. തലച്ചോറില്ലാത്തതിനാൽ ഇവ നിഷ്ക്രിയ ജീവിതമാണ് നയിക്കുന്നത്. ഏറ്റവുഠ വലിയ ജെല്ലിഫിഷ് ആയ lion's Mane 6 മീറ്റർ വ്യാസഠ വരുഠ. ഇവയുടെ tentacles 50 മീറ്റർ ഉണ്ടാവുഠ. Common Kingslayer ആണ് ഏറ്റവുഠ ചെറിയ ജെല്ലിഫിഷ്.

ചില ജെല്ലിഫിഷുകൾക്ക് ശരീരത്തിൽ നിന്ന് പ്രകാശഠ പരത്താനുള്ള കഴിവുണ്ട്. ചൈന , ജപ്പാൻ , കൊറിയ എന്നീ രാജ്യങ്ങളിൽ ജെല്ലിഫിഷ് ഒരു വിശിഷ്ട ഭക്ഷണമായി കണക്കാക്കപ്പെടുന്നു.


[1]. [2]

Remove ads

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads