ചുണ്ണാമ്പ്
കക്കയുടേ തോട് നീറ്റിയെടുക്കുന്ന ഒരു ക്ഷാരപദാർത്ഥമാണ് ചുണ്ണാമ്പ് From Wikipedia, the free encyclopedia
Remove ads
Ca(OH)2 എന്ന രാസവാക്യമുള്ള ക്ഷാരസ്വഭാവമുള്ള ഒരു അജൈവസംയുക്തമാണ് കാൽസ്യം ഹൈഡ്രോക്സൈഡ് അഥവാ ചുണ്ണാമ്പ്. നിറമില്ലാത്ത ക്രിസ്റ്റൽ രൂപത്തിലോ വെളുത്ത പൊടിരൂപത്തിലോ കാണപ്പെടുന്ന ഈ സംയുക്തം കാൽസ്യം ഓക്സൈഡ് ജലവുമായി യോജിപ്പിക്കുമ്പോൾ ആണ് ഉണ്ടാവുന്നത്. ധാരാളം ഉപയോഗങ്ങൾ ഉള്ള ഈ പദാർത്ഥം ഭക്ഷ്യമേഖലയിൽ ഉപയോഗിക്കുമ്പോൾ ഇതിന്റെ ഇ നമ്പർ E526 ആണ്.
കക്കയുടെ തോട് നീറ്റിയെടുക്കുന്ന കാൽസ്യം ഓക്സൈഡിനെ (CaO)(നീറ്റുകക്ക) ജലവുമായിച്ചേർത്താണ് ചുണ്ണാമ്പ് സാധാരണ നിർമ്മിക്കുന്നത്. കൃഷിയ്ക്കും മറ്റ് വ്യാവസായിക ആവശ്യങ്ങൾക്കും ചുണ്ണാമ്പ് ഉപയോഗപ്പെടുത്താറുണ്ട്. വെറ്റില മുറുക്കുന്നവർ വെറ്റിലയ്ക്കൊപ്പം ചുണ്ണാമ്പും ഉപയോഗിക്കാറുണ്ട്.
കാൽസ്യം ഹൈഡ്രോക്സൈഡ് (Calcium Hydroxide) ആണ് രാസനാമം.Ca(OH)2 എന്നതാണ് രാസവാക്യം
Remove ads
ചിത്രശാല
- കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയിലെ ഒരു സംസ്ക്കരണ യൂണിറ്റിൽ കക്ക നീറ്റി ചുണ്ണാമ്പ് നിർമ്മിച്ച് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നു.
- കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയിലെ ഒരു സംസ്ക്കരണ യൂണിറ്റിൽ കക്ക നീറ്റി ചുണ്ണാമ്പ് നിർമ്മിച്ച് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നു.
- കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയിലെ ഒരു സംസ്ക്കരണ യൂണിറ്റിൽ കക്ക നീറ്റി ചുണ്ണാമ്പ് നിർമ്മിക്കുന്നു.
- കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയിലെ ഒരു സംസ്ക്കരണ യൂണിറ്റിൽ കക്ക നീറ്റി ചുണ്ണാമ്പ് നിർമ്മിച്ച് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നു.
- കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയിലെ ഒരു സംസ്ക്കരണ യൂണിറ്റിൽ കക്ക നീറ്റി ചുണ്ണാമ്പ് നിർമ്മിച്ച് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads