ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോ

From Wikipedia, the free encyclopedia

ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോ
Remove ads

മുൻപ് ബെൽജിയൻ കോംഗോയുടെ ബെൽജിയൻ കോളനി ആയിരുന്ന ഈ രാജ്യം സ്വാതന്ത്ര്യലബ്ധിക്കുശേഷം റിപബ്ലിക്ക് ഓഫ് കോംഗോ എന്ന പേര് സ്വീകരിച്ചു. 1964 ഓഗസ്റ്റ് 1-നു ഈ രാജ്യത്തിന്റെ പേര് ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോ എന്നാക്കി മാറ്റി. അയൽ‌രാജ്യമായ റിപബ്ലിക്ക് ഓഫ് കോംഗോയിൽ നിന്നും വേർതിരിച്ച് അറിയുന്നതിനായിരുന്നു പേര് മാറ്റിയത്. 1971 ഒക്ടോബർ 27-നു അന്നത്തെ പ്രസിഡന്റ് ആയിരുന്ന മൊബുട്ടു രാജ്യത്തിന്റെ പേര് സയർ എന്നാക്കിമാറ്റി. കികോങ്കോ ഭാഷയിലുള്ള ൻസെറെ, അല്ലെങ്കിൽ ൻസദി എന്ന വാക്കിന്റെ (എല്ലാ നദികളെയും വിഴുങ്ങുന്ന നദി എന്ന് അർത്ഥം) പോർച്ചുഗീസ് ഉച്ചാരണം തെറ്റിച്ച് ആയിരുന്നു സയർ എന്ന വാക്ക് കിട്ടിയത്. ഒന്നാം കോംഗോ യുദ്ധത്തിൽ 1997-ൽ മൊബുട്ടുവിന് അധികാരം നഷ്ടപ്പെട്ടു. ഇതിനെ തുടർന്ന് രാജ്യം ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1998 മുതൽ രണ്ടാം കോംഗോ യുദ്ധം കാരണം ഈ രാജ്യത്തിനു വ്യാപകമായ നാശനഷ്ടങ്ങൾ നേരിടേണ്ടിവന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഏറ്റവും കൂടുതൽ ജനങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടത് ഈ യുദ്ധത്തിലാണ്. ആഫ്രിക്കൻ ലോകമഹായുദ്ധം എന്ന് ഈ യുദ്ധം വിശേഷിപ്പിക്കപ്പെടുന്നു.

Thumb
ഭൂപടം
കോംഗോ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കോംഗോ (വിവക്ഷകൾ) എന്ന താൾ കാണുക. കോംഗോ (വിവക്ഷകൾ)
വസ്തുതകൾ ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോRépublique Démocratique du Congo, തലസ്ഥാനം ...
Remove ads

ഭക്ഷണം

Thumb
ഉഗാലിയും കാബേജ് കറിയും

മരച്ചീനിയാണ് ഡി ആർ കോംഗോയിലെ പ്രധാനഭക്ഷണം. മിക്കവാറും എല്ലാ വിഭവങ്ങൾക്കൊപ്പവും മരച്ചീനി ഉണ്ടാകും. ചില പ്രധാന വിഭവങ്ങളാണ് ക്വാംഗ (വാഴയിലയിൽ വിളമ്പുന്ന വേവിച്ച മരച്ചീനി), ഉഗാലി (മരച്ചീനിമാവുകൊണ്ടുണ്ടാക്കുന്ന അപ്പം), സോമ്പെ (മരച്ചീനി ഇല വേവിച്ച് ഉണ്ടാക്കുന്ന വിഭവം), എൻഡാകല (ഉണക്കമീൻ വിഭവം) എന്നിവ.

Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads