വടക്കേ ഇന്ത്യ
From Wikipedia, the free encyclopedia
Remove ads
ഇന്ത്യയുടെ വടക്കുഭാഗത്ത്, വിന്ധ്യ പർവ്വതങ്ങളുടെയും നർമദ നദിയുടെയും മഹാനദിയുടെയും വടക്കായും, എന്നാൽ ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവയെയും, പടിഞ്ഞാറ് പശ്ചിമ ബംഗാൾ, ബീഹാർ എന്നിവയും, ഝാർഖണ്ഡ്, വടക്കുകിഴക്കേ സംസ്ഥാനങ്ങൾ എന്നിവയെയും ഒഴിച്ചുള്ള സംസ്ഥാനങ്ങളെയാണ് വടക്കേ ഇന്ത്യ അഥവാ ഉത്തരേന്ത്യ എന്ന് വിശേഷിപ്പിക്കുന്നത്. [1][2]. ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡെൽഹി വടക്കേ ഇന്ത്യയിലാണ്. വടക്കേ ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളിൽ പ്രധാനം ധാരാളം നദികളും ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളും നിറഞ്ഞതും ജനവാസമേറിയതുമായ സിന്ധൂ-ഗംഗാ സമതലങ്ങളും, ഇന്ത്യൻ ഭൂപ്രദേശത്തെ ഏഷ്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്നും വേർതിരിക്കുന്ന ഹിമാലയവുമാണ്. പുരാതനവും വൈവിധ്യമേറിയതുമായ സംസ്കാരത്തിന്റെ പ്രദേശമാണ് വടക്കേ ഇന്ത്യ.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads