ഏ.റ്റി.&റ്റി.
From Wikipedia, the free encyclopedia
Remove ads
ടെക്സസിലെ ഡാളസ് ആസ്ഥാനമായുള്ള ഒരു അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയാണ് ഏ.റ്റി.&റ്റി. (AT&T Inc.).[7] അമേരിക്കൻ ഐക്യനാടുകളിലെ രണ്ടാമത്തെ ഏറ്റവും വലിയ മൊബൈൽ ഫോൺ സേവനദാതാവും ഏറ്റവും വലിയ ലാൻഡ്‌ലൈൻ സേവനദാതാവുമാണ് ഏ.റ്റി.&റ്റി.[8] സബ്സിഡിയറി കമ്പനിയായ ഡയറക്ട് ടിവി മുഖേന ബ്രോഡ്ബാൻഡ് മാസവരി ടെലിവിഷൻ സേവനങ്ങളും കമ്പനി നൽകുന്നു.
എക്സോൺ മൊബീലിനും കൊണോക്കോ ഫിലിപ്പ്സിനും ശേഷം ടെക്സസിലെ ഏറ്റവും വലിയ മൂന്നാമത്തെ കമ്പനിയും ഡാളസിലെ ഏറ്റവും വലിയ കമ്പനിയുമാണ് ഏ.റ്റി.&റ്റി.[9] മേയ് 2014ലെ കണക്കുപ്രകാരം ലോകത്തെ 23ആമത്തെ ഏറ്റവും വലിയ കമ്പനിയും (വിറ്റുവരവ്, ആദായം, ആസ്തി, വിപണിമൂല്യം എന്നിവ കണക്കാക്കുമ്പോൾ)[10] 16ആമത്തെ ഏറ്റവും വലിയ പെട്രോളിയം ഇതര കമ്പനിയുമാണ്.[11] വിറ്റുവരവിന്റെ അടിസ്ഥാനത്തിൽ ലോകത്തെ ഏറ്റവും വലിയ ടെലിക്കമ്മ്യുണിക്കേഷൻസ് കമ്പനിയാണ് ഏ.റ്റി.&റ്റി. 2016ലെ കണക്കുപ്രകാരം ലോകത്തെ 17ആമത്തെ ഏറ്റവും വലിയ മൊബൈൽ സേവനദാതാവുമാണ്, 130.4 ദശലക്ഷം മൊബൈൽ വരിക്കാരുള്ള കമ്പനി.[12] മിൽവാർഡ് ബ്രൗൺ ഒപ്റ്റിമർ പ്രസിദ്ധീകരിക്കുന്ന ലോകത്തെ ഏറ്റവും മൂല്യമുള്ള ബ്രാൻഡുകളുടെ 2015ലെ കണക്കിൽ ഏ.റ്റി.&റ്റി. ആറാമതാണ്.[13]
ഏ.റ്റി.&റ്റി. ഇൻക്. എന്ന കമ്പനിയുടെ തുടക്കം സൗത്ത്‌വെസ്റ്റേൺ ബെൽ കോർപ്പറേഷൻ എന്ന പേരിലായിരുന്നു. 1982ലെ കുത്തകവിരുദ്ധ നിയമയുദ്ധത്തെ (United States v. AT&T) തുടർന്ന് 1983ൽ അമേരിക്കൻ ടെലിഫോൺ & ടെലിഗ്രാഫ് കമ്പനി വിഭജിച്ച് സൃഷ്ടിച്ച ഏഴ് റീജിയണൽ ബെൽ ഓപ്പറേറ്റിങ് കമ്പനികളിൽ (RBOCകൾ) ഒന്നായിരുന്നു സൗത്ത്‌വെസ്റ്റേൺ ബെൽ കോർപ്പറേഷൻ. സൗത്ത്‌വെസ്റ്റേൺ ബെൽ കോർപ്പറേഷൻ പിന്നീട് 1995ൽ SBC കമ്മ്യൂണിക്കേഷൻസ് Inc. എന്നു പേരുമാറ്റി. 2005ൽ SBC മുൻ മാതൃകമ്പനിയായ AT&T കോർപ്പറേഷനെ ഏറ്റെടുക്കുകയും AT&T എന്ന് പേരുമാറ്റുകയും ചെയ്തു. ഇന്നത്തെ AT&Tയാകട്ടെ പഴയ 22 ബെൽ കമ്പനികളിൽ പത്തെണ്ണവും പഴയ ലോങ് ഡിസ്റ്റൻസ് ഡിവിഷനും ഉൾപ്പെട്ടതാണ്.[14]
Remove ads
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads