അമോക്സിലിൻ

രാസസംയുക്തം From Wikipedia, the free encyclopedia

അമോക്സിലിൻ
Remove ads

അമോക്സിലിൻ ബാക്ടീരിയ ബാധമൂലമുണ്ടാകുന്ന രോഗങ്ങളെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്ക് ആണ്[1]. മദ്ധ്യകർണ്ണത്തിൽ ബാധിക്കുന്ന അണുബാധയ്ക്കായി ഇതു ഉപയോഗിച്ചുവരുന്നു. തൊണ്ടയിലെ സ്ട്രെപ്റ്റോക്കോക്കസ് അണുബാധ, ന്യൂമോണിയ, ത്വക്കിലെ അണുബാധ, മൂത്രാശയാണുബാധ തുടങ്ങിയവയ്ക്കും ഉപയോഗിക്കുന്നു. വായിലൂടെയാണ് ഇതു അകത്തെയ്ക്ക് കഴിക്കുന്നത്.[1] ഓക്കാനം, തടിപ്പ് എന്നീ സാധാരണ സൈഡ് എഫക്ടുകൾ ഉണ്ടാകാറുണ്ട്.[1] നാവിലും മറ്റും ഉണ്ടാകുന്ന പൂപ്പൽ ബാധ കൂടാനും ക്ലാവുലാനിക് ആസിഡിന്റെ കൂടെ ഉപയോഗിച്ചാൽ വയറിളക്കവും ഉണ്ടാകാം[2]. പെനിസില്ലിൻ അലർജ്ജിയുള്ളവർക്ക് ഇത് നൽകാൻ പാടില്ല. കിഡ്നി രോഗമുള്ളവർക്ക് അമോക്സിലിൻ കുറഞ്ഞ അളവിലേ നൽകാവു. എന്നാൽ ഗർഭാവസ്ഥയിലും മുലയൂട്ടുന്ന സമയത്തും ഇതു നൽകിയാൽ കുഴപ്പമില്ല എന്നു തെളിഞ്ഞിട്ടുണ്ട്.[1]

വസ്തുതകൾ Clinical data, Trade names ...

1972ൽ ആണ് അമോക്സിലിൻ ആദ്യമായി കിട്ടിത്തുടങ്ങിയത്. [3]അമോക്സിലിൻ ലോകാരോഗ്യസംഘടനയുടെ അടിസ്ഥാന ആരോഗ്യമേഖലയിൽ വേണ്ട അവശ്യമരുന്നുകളുടെ പട്ടികയിൽ ഏറ്റവും പ്രമുഖമായ സ്ഥാനമുള്ള, ഔഷധമാണ്. [4]കുട്ടികൾക്ക് ഡോക്ടർമാർ സാധാരണ എഴുതിക്കൊടുക്കുന്ന ആന്റിബയോട്ടിക്കുകളിൽ ഒന്നാണിത്.[5] ജെനറിക് ഔഷധങ്ങളിൽ ഒന്നായി അമോക്സിലിനും ചേർത്തിട്ടുണ്ട്.[1] വികസിതരാജ്യങ്ങളിൽ വളരെ ചെലവുകുറഞ്ഞ് ലഭിക്കുന്ന ഈ ഔഷധത്തിന് [6]യു എസ് പോലുള്ള രാജ്യങ്ങളിൽ വില കൂടുതലാണ്. [1]

Remove ads

വൈദ്യശാസ്ത്രരംഗത്തെ ഉപയോഗങ്ങൾ

Thumb
Amoxicillin BP

അമോക്സിലിൻ അനേകം തരം അണുബാധകൾക്ക് ചികിത്സയ്ക്കായി ഉപയോഗിച്ചുവരുന്നു. ന്യൂമോണിയ, സ്ട്രെപ്റ്റൊകോക്കൽ ഫാറിംഗൈറ്റിസ്, മൂത്രാശയരോഗങ്ങൾ, സാൽമണെല്ല അണുബാധകൾ, ലൈം ഡിസീസ്, ക്ലാമീഡിയ അണുബാധ തുടങ്ങിയവയ്ക്കും ഉപയോഗിച്ചുവരുന്നു. [1]

ശ്വാസകോശ അണുബാധ

സൈനസൈറ്റിസിനു കാരണമായ ബാക്ടീരിയയെ നശിപ്പിക്കാൻ അമോക്സിലിനും അമോക്സിലിൻ - ക്ലാവുലനേറ്റ് സംയുക്തവും ഉപയോഗിച്ചുവരുന്നു. എന്നാൽ കൂടുതൽ സൈനസൈറ്റിസും വൈറസ് മൂലമായതിനാൽ അമോക്സിലിനും അമോക്സിലിൻ - ക്ലാവുലനേറ്റ് സംയുക്തവും ഫലപ്രദമല്ല.[7] ഇക്കാര്യത്തിൽ ചെറിയ ഗുണം അമോക്സിലിൻ ഉപയൊഗിക്കുന്നതിലുണ്ടായാലും അതിന്റെ വിപരീതഗുണം കൂടുതൽ സ്പഷ്ടമായിരിക്കും. [8]

ത്വക്ക് അണുബാധകൾക്ക്

അമോക്സിലിൻ ത്വക്ക് രോഗമായ, ആഗ്നി വൾഗാരിസ് തുടങ്ങിയവയ്ക്കു ഉപയോഗിക്കുന്നു. [9] മറ്റു ഔഷധങ്ങളുമായി പ്രതികരിക്കാത്ത ചില അണുബാധകൾക്കെതിരെയും അമോക്സിലിൻ ഫലപ്രദമാണ്. [10]


പ്രതിപ്രവർത്തനം

അമോക്സിലിൻ താഴെപ്പറയുന്ന ഔഷധങ്ങളോട് പ്രതികരിച്ചേയ്ക്കാം:

  • Anticoagulants (e.g., warfarin, dabigatran)[11]
  • Allopurinol (gout treatment)
  • ചില ആന്റിബയോട്ടിക്കുകളുമായി
  • കാൻസർ ചികിത്സ (methotrexate)
  • Uricosuric drugs
  • ടൈഫോയിഡ് വാക്സിൻ

പ്രവർത്തനരീതി

ചരിത്രം

സമൂഹവും സംസ്കാരവും

ഉപയോഗക്രമം

പേരുകൾ

അവലംബം

കൂടുതൽ വായനയ്ക്ക്

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads