ആർക്കിയോസെറാടോപ്സ്
From Wikipedia, the free encyclopedia
Remove ads
സെറാടോപിയ എന്ന കുടുംബത്തിൽ പെട്ടവ ആണ് ആർക്കിയോസെറാടോപ്സ്. മറ്റു സെറാടോപ് ദിനോസറുകളെ പോലെ ഇവയ്ക്ക് മുഖത്ത് കൊമ്പ് ഇല്ലായിരുന്നു , എന്നാൽ തലക്ക് പിൻ ഭാഗത്തായി അസ്ഥിയുടെ ചെറിയ ഒരു ആവരണം ഉണ്ടായിരുന്നു ( ഫ്രിൽ). വളരെ ചെറിയ ദിനോസർ ആയ ഇവ ഇരുകാലി ആയിരുന്നു എന്നാൽ സാമാന്യം വലിയ തല ഇവയ്ക്കുണ്ടായിരുന്നു. മധ്യ ചൈനയിൽ നിന്നും ആണ് ഫോസ്സിൽ കണ്ടെത്തിയിട്ടുള്ളത്. ഇവ ജീവിച്ചിരുന്നത് തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ആയിരുന്നു. ഇവയുടെ രണ്ട് ഫോസ്സിലുകൾ കണ്ടെത്തിയിട്ടുണ്ട്. ആദ്യം കിട്ടിയതിനെ അപേക്ഷിച്ച് ചെറുതാണ് രണ്ടാമത് കിട്ടിയ ഫോസ്സിൽ.
Remove ads
ആഹാര രീതി
തത്തകളുടെ പോലെയുള്ള ഒരു ചുണ്ടായിരുന്നു ഇവയ്ക്ക്. സസ്യഭോജി ആയ ഇവ ഇതുപയോഗിച്ച് ഇവ കോൻ, പൈൻ എന്നി സസ്യങ്ങൾ ആയിരിക്കണം ഭക്ഷിച്ചിട്ടുണ്ടാവുക എന്ന് കരുതപ്പെടുന്നു.
പേര്
പേരിന്റെ അർഥം മുഖത്ത് കൊമ്പുള്ള പ്രാചീനൻ എന്നാണ്.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads