ഏഷ്യൻ ആന
മൃഗം From Wikipedia, the free encyclopedia
Remove ads
എലഫസ് മാക്സിമസ് (Elephas maximus) എന്ന ഏഷ്യൻ ആനകൾ (ഇന്ത്യൻ ആനകൾ എന്നും അറിയപ്പെടുന്നു). ആഫ്രിക്കൻ ആനകളുടെ എണ്ണത്തിന്റെ പത്തിലൊന്നിലും കുറവ്.അതായത് ഏകദേശം നാൽപ്പതിനായിരം എണ്ണമുണ്ടെന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്. ഏഷ്യൻ ആനകൾക്ക് നിരവധി ഉപഗണങ്ങൾ (Subspecies) ഉണ്ട്. പൊതുവിൽ ഏഷ്യൻ ആനകൾ ആഫ്രിക്കൻബുഷ് ആനകളേക്കാൾ ചെറുതായിരിക്കും. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുള്ളവയെപ്പോലെ ചെറിയ ചെവികൾ ഉള്ള ഈ ആനകളിൽ ആണാനകൾക്കു മാത്രമാണ് കൊമ്പുകൾ ഉണ്ടാകുക.ആഫ്രിക്കൻ ആനകൾക്കില്ലാത്ത ഒരു പ്രത്യേകതയായ വെളുത്ത പാടുകളും ഏഷ്യൻ ആനകളെ ആഫ്രിക്കൻ ആനകളിൽ നിന്ന് വേർതിരിച്ചറിയാൻ സഹായകമാണ്.[1]
Remove ads
കേരളത്തിൽ
കേരളത്തിലും കർണാടകയിലുമാണ് ആനകളധികവും. തട്ടേക്കാട്,തേക്കടി തുടങ്ങിയ വനപ്രദേശങ്ങളിൽ ധാരാളമായി കാട്ടാനകളെ കാണാം.കാട്ടാനകളെ പിടിച്ച് മെരുക്കിയെടുത്ത് നാട്ടാനകളാക്കിമാറ്റാനുള്ള പാപ്പാൻമാരുടെ കഴിവ് കോടനാട് ആനവളർത്തൽ കേന്ദ്രംത്തിൽ കാണാൻ സാധിക്കും.പലപ്രയത്തിലുമുള്ള ആനക്കുഞ്ഞുങ്ങൾ ചിലയവസരങ്ങളിൽ അവിടുത്തെ മനോഹരമായ കാഴ്ച്ചയാണ്
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
