ബേരിയം

From Wikipedia, the free encyclopedia

ബേരിയം
Remove ads


അണുസംഖ്യ 56 ആയ മൂലകമാണ് ബേരിയം. Ba ആണ് ആവർത്തനപ്പട്ടികയിൽ ഇതിന്റെ പ്രതീകം. മൃദുവായ ഒരു ആൽക്കലൈൻ എർത്ത് ലോഹമാണിത്. വെള്ളി നിറമാണിതിന്. വായുവുവായി ശക്തമായി പ്രവർത്തിക്കുന്നതിനാൽ പ്രകൃതിയിൽ ബേരിയം ശുദ്ധമായ അവസ്ഥയിൽ കാണപ്പെടുന്നില്ല. ചരിത്രത്തിൽ ബാരിറ്റ എന്നറിയപ്പെട്ടിരുന്ന ഇതിന്റെ ഓക്സൈഡ് ജലവുമായും കാർബൺ ഡൈ ഓക്സൈഡുമായും പ്രവർത്തിക്കുന്നതിനാൽ ധാതുക്കളിൽ കാണപ്പെടുന്നില്ല. ബേരിയത്തിന്റെ ഏറ്റവും സാധാരണമായ സ്വാഭാവികമായി ഉണ്ടാകുന്ന ധാതുക്കൾ ബേരിയം സൾഫേറ്റ്, BaSO4 (ബേറൈറ്റ്), ബേരിയം കാർബണേറ്റ്, BaCO3 (വിതറൈറ്റ്) എന്നിവയാണ്. ബെനിറ്റോയിറ്റ് എന്ന അമൂല്യമായ രത്നത്തിൽ ബേരിയം അടങ്ങിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾ വിവരണം, ഭൗതികസ്വഭാവങ്ങൾ ...


Remove ads

പേരിനുപിന്നിൽ

ബേരിയം (ഗ്രീക്കിൽ ബാരിസ്,"ഭാരമേറിയത്" എന്നർത്ഥം). ഇതിന്റെ ഓക്സൈഡിന് ഗയ്ടൊൺ ഡി മോർ‌വ്യു എന്ന ശാസ്ത്രജ്ഞൻ ബാരൊട്ട് എന്ന് പേര് നൽകി. ലാവോസിയേ അത് ബാരിറ്റ എന്നാക്കി മാറ്റി. ബാരിറ്റയിൽ നിന്നാണ് പിന്നീട് ഈ ലോഹത്തിന് ബേരിയം എന്ന പേര് ലഭിച്ചത്.

ചരിത്രം

ആദ്യമായി തിരിച്ചറിഞ്ഞത് കാൾ ഷീലി ആണ്(1774ൽ). 1808ൽ ഇംഗ്ലണ്ടിൽ സർ ഹം‌ഫ്രി ഡേവി ആദ്യമായി ഇതിനെ വേർതിരിച്ചെടുത്തു.

ശ്രദ്ധേയമായ സ്വഭാവഗുണങ്ങൾ

ലോഹ മൂലകമായ ബേരിയത്തിന് രാസപരമായി കാത്സ്യവുമായി സാമ്യങ്ങളുണ്ടെങ്കിലും അതിനേക്കൾ കൂടുതൽ ക്രീയാശീലമാണ്. ഈ ലോഹം വായുവുമായി സമ്പർകത്തിൽ വരുമ്പോൾ വളരെ എളുപ്പം ഓക്സീകരിക്കപ്പെടും. ജലവുമായും ആൽക്കഹോളുമായും ശക്തമായി പ്രവർത്തിക്കും. വായുവിലോ ഓക്സിജനിലോ കത്തുമ്പോൾ ബേരിയം ഓക്സൈഡിനൊപ്പം (BaO) പെറോക്സൈഡും ഉണ്ടാകുന്നു. ഇതിന്റെ ലഘുവായ സം‌യുക്തങ്ങൾ അവയുടെ ഉയർന്ന ആപേക്ഷിക സാന്ദ്രതയുടെ കാര്യത്തിൽ ശ്രദ്ധേയമാണ്. ബേരിയം ഉൾക്കൊള്ളുന്ന ഏറ്റവും സാധാരണ ധാതു-അതിന്റെ സൾഫേറ്റായ ബാരൈറ്റിന്റെ (BaSO4) കാര്യത്തിലും ഇത് ശരിയാണ്. 4.5 g/cm³ ആണ് അതിന്റെ സാന്ദ്രത.

സം‌യുക്തങ്ങൾ

ഏറ്റവും പ്രധാനപ്പെട്ട സം‌യുക്തങ്ങൾ ബേരിയം പെറോക്സൈഡ്, ബേരിയം ക്ലോറൈഡ്, ബേരിയം സൾഫേറ്റ്, ബേരിയം കാർബണേറ്റ്, ബേരിയം നൈട്രേറ്റ്, ബേരിയം ക്ലോറേറ്റ് എന്നിവയാണ്.

ഉപയോഗങ്ങൾ

ബേരിയത്തിന് വൈദ്യരംഗത്തും വ്യവസായരംഗത്തും ചില ഉപയോഗങ്ങളുണ്ട്.

  • ബേരിയം സം‌യുക്തങ്ങൾ, പ്രധാനമായും ബാരൈറ്റ് (BaSO4) പെട്രോളിയം വ്യവസായത്തിൽ ഉപയോഗിക്കുന്നു.
  • ബേരിയം കാർബണേറ്റ് എലിവിഷം, ഇഷ്ടിക, ഗ്ലാസ് എന്നിവയുടെ നിർമ്മാണത്തിൽ ഉപയോഗിക്കുന്നു.
  • നിക്കലുമായി ചേർത്തുണ്ടാക്കുന്ന ലോഹസങ്കരം സ്പാർക്ക് പ്ലഗ് വയറുകളിൽ ഉപയോഗിക്കുന്നു.
  • ബേരിയം നൈട്രേറ്റും ക്ലോറേറ്റും കമ്പങ്ങൾക്ക്(അമിട്ട്) പച്ച നിറം നൽകുന്നു
  • ബാരൈറ്റ് റബർ ഉൽ‌പാദനത്തിൽ വ്യാപകമായി ഉപയോഗിക്കുന്നു.
Remove ads

ഐസോട്ടോപ്പുകൾ

സ്വാഭാവികമായി കാണപ്പെടുന്ന ബേരിയം സ്ഥിരതയുള്ള ആറു ഐസോട്ടോപ്പുകളുടേയും, വളരെ കൂടിയ അർധായുസ്സുള്ള ((0.5-2.7) × 1021 yrs) ഒരു റേഡിയോ ആൿറ്റീവ് ഐസോടോപ്പിന്റേയും (Ba-130) ഒരു മിശ്രിതമാണ്. ബേരിയത്തിന്റെ 40 ഐസോടോപ്പുകൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവയിൽ മിക്കവയും വളരെ റേഡിയോആക്ടീവും ഏതാനും മില്ലിസെക്കന്റുകൾ മുതൽ ഏതാനും മിനിറ്റുകൾ വരെ മാത്രം അർദ്ധായുസുള്ളവയാണ്. എന്നാൽ ഇവയിൽ നിന്ന് വ്യത്യസ്തമായി 133Ba ന് 10.51 വർഷവും 137mBa ന് 2.55 മിനിറ്റും അർദ്ധായുസുണ്ട്.

Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads