ലാന്തനം

From Wikipedia, the free encyclopedia

ലാന്തനം
Remove ads

അണുസംഖ്യ 57 ആയ മൂലകമാണ് ലാന്തനം. La ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഒരു സംക്രമണ മൂലകമാണിത്.

കൂടുതൽ വിവരങ്ങൾ വിവരണം, ഭൗതികസ്വഭാവങ്ങൾ ...
Remove ads

ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ

Thumb
ലാന്തനം.

ആവർത്തനപ്പട്ടികയിലെ മൂന്നാം ഗ്രൂപ്പിൽ ഉൾപ്പെടുന്ന ലാന്തനം വെള്ളികലർന്ന വെള്ള നിറമുള്ള ഒരു ലോഹമാണ്. ഇത് ഒരു ലാന്തനൈഡാണ്. ചില അപൂർ‌വ എർത്ത് ധാതുക്കളിൽ സീറിയവുമായും മറ്റ് അപൂർ‌വ എർത്ത് മൂലകങ്ങളുമായും ചേർന്ന് കാണപ്പെടുന്നു. ഒരു കത്തികൊണ്ട് മുറിക്കാവുന്നയത്ര മൃദുവാണ് ഈ ലോഹം. അപൂർ‌വ എർത്ത് ലോഹങ്ങളിൽ യൂറോപ്പിയം (ചിലപ്പോൾ ഇറ്റർബിയവും) കഴിഞ്ഞാൽഏറ്റവും ക്രീയാശീലമായത് ലാന്തനമാണ്. ഇത് മൂലകരൂപത്തിലുള്ള കാർബൺ, നൈട്രജൻ, ബോറോൺ, സെലിനിയം, സിലിക്കൺ, ഫോസ്ഫറസ്, സൾഫർ, ഹാലൊജനുകൾ എന്നിവയുമായി നേരിട്ട് പ്രവർത്തിക്കുന്നു. വായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ അതിവേഗം ഓക്സീകരിക്കപ്പെടുന്നു. തണുത്ത ജലത്തിൽ ലാന്തനത്തിന് മന്ദമായി നാശനം സഭവിക്കുന്നു. എന്നാൽ ചൂട്കൂടിയ ജലത്തിൽ ലാന്തനം അതിവേഗത്തിൽ നശിക്കുന്നു.

Remove ads

ഉപയോഗങ്ങൾ

  • കാർബൺ ഉപയോഗിക്കുന്ന പ്രകശോപകരണങ്ങളിൽ, പ്രത്യേകിച്ച് ചലച്ചിത്ര വ്യവസായത്തിൽ സ്റ്റുഡിയോകളിൽ ഉപയോഗിക്കുന്നു.
  • La2O3 ഗ്ലാസിന്റെ ക്ഷാര പ്രതിരോധം വർദ്ധിപ്പിക്കുന്നു. താഴെപ്പറയുന്ന തരം ഗ്ലാസുകൾ നിർമ്മിക്കാൻ ഇത് ഉപയോഗിക്കുന്നു.
  • ചെറിയ അളവിൽ ലാന്തനം സ്റ്റീലിനോട് ചേർത്താൽ അതിന്റെ വലിവുബലവും, ഡക്ക്ടിലിറ്റിയും വർദ്ധിപ്പിക്കാം
  • ചെറിയ അളവിൽ മോളിബ്ഡിനത്തോടൊപ്പം ചേർത്താൽ അതിന്റെ കാഠിന്യവും താപവ്യതിയാനം മൂലമുണ്ടാകുന്ന വ്യതിയാനങ്ങളും കുറക്കാം.
Remove ads

ചരിത്രം

ഒളിച്ച് കിടക്കുക എന്നർത്ഥമുള്ള ലാന്തനോ(λανθανω) എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ലാന്തനം എന്ന പേരിന്റെ ഉദ്ഭവം. 1839ൽ സ്വീഡിഷ് രസതന്ത്രജ്ഞനായ കാൾ ഗുസ്താവ് മൊസാണ്ടറാണ് ലാന്തനം കണ്ടെത്തിയത്. അദ്ദേഹം അല്പം സെറിയം നൈട്രേറ്റ് ചൂടാക്കി ഭാഗിഗമായി വിഘടിപ്പിക്കുകയും ലഭിച്ച ലവണത്തെ നേർപ്പിച്ച നൈട്രിക് ആസിഡുമായി പ്രവർത്തിപ്പിക്കുകയും ചെയ്ത്. ഈ ലവണത്തിൽ നിന്ന് അദ്ദേഹം പുതിയൊരു മൂലകം വേർതിരിച്ചെടുത്തു. ലാന്റന എന്നാണ് അദ്ദേഹം ആ മൂലകത്തിന് പേര് നൽകിയത്. 1923ൽ ശുദ്ധമായ ലാന്തനം ആദ്യമായി വേർതിരിച്ചെടുക്കപ്പെടുകയുണ്ടായി.


Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads