കാലിഫോർണിയം

From Wikipedia, the free encyclopedia

Remove ads

അണുസംഖ്യ 98 ആയ മൂലകമാണ് കാലിഫോണിയം. Cf ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. റേഡിയോആക്ടീവ് ആയ ഈ ലോഹം ഒരു ട്രാൻസ്‌യുറാനിക് മൂലകമാണ്. വളരെ കുറച്ച് ഉപയോഗങ്ങളെ ഇതിനുള്ളൂ. ക്യൂറിയത്തെ ആൽ‌ഫ കണങ്ങൾകൊണ്ട് കൂട്ടിയിടിപ്പിച്ചാണ് ഇതാദ്യമായി നിർമിച്ചത്.

കൂടുതൽ വിവരങ്ങൾ വിവരണം, ഭൗതികസ്വഭാവങ്ങൾ ...
Remove ads

ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ

252Cf (അർദ്ധായുസ്സ്-2.645 വർഷം) വളരെ ശക്തിയേറിയ ഒരു ന്യൂട്രോൺ ഉൽസർജീകാരിയാണ്. അതിനാൽത്തന്നെ ഇത് വളരെ റേഡിയോആക്ടീവും അപകടകാരിയുമാണ്. (ഇതിന്റെ ഒരു മൈക്രോഗ്രാം ഒരു മിനിറ്റിൽ സ്വയമായി 170 മില്യൺ ന്യൂട്രോണുകളെ പുറത്ത്‌വിടുന്നു) 249Cf നിർമ്മിക്കുന്നത് 249Bkന്റെ ബീറ്റ ശോഷണം വഴിയാണ്. ഇതിന്റെ മറ്റ് മിക്ക ഐസോട്ടോപ്പുകളും ആണവ റിയാക്ടറിൽ ബെർക്കീലിയത്തെ ശക്തമായ ന്യൂട്രോൺ റേഡിയേഷന് വിധേയമാക്കിയാണ് നിർമ്മിക്കുന്നത്.

ജൈവപരമായ പ്രാധാന്യങ്ങളൊന്നുമില്ലാത്ത് ഈ മൂലകത്തിന്റെ വളരെ കുറച്ച് സം‌യുക്തങ്ങൾ മാത്രമേ നിർമ്മിക്കപ്പെട്ടുകയും പഠൻവിധേയമഅക്കപ്പെടുകയും ചെയ്തിട്ടുള്ളൂ. അവയിൽ ചിലതാണ് കാലിഫോർണിയം ഓക്സൈഡ് (Cf2O3), കാലിഫോർണിയം ട്രൈക്ലോറൈഡ് (CfCl3), കാലിഫോർണിയം ഓക്സിക്ലോറൈഡ് (CfOCl) എന്നിവ.

Remove ads

സാധാരണ ഉപയോഗങ്ങൾ

റേഡിയോആക്ടിവിറ്റിയുമായി ബന്ധപ്പെട്ട ചില പ്രത്യേക ഉപയോഗങ്ങൾ കാലിഫോർണിയത്തിനുണ്ട്. എന്നാൽ ഒരു ധാതു എന്ന നിലയിൽ വ്യാപകമായ ഉപയോഗത്തിന് ആവശ്യമായ അളവിൽ ഇത് ഉൽ‌പാദിപ്പിക്കാൻ വളരെ പ്രയാസമാണ്. ചില ഉപയോഗങ്ങൾ:

  • സെർവിക്സിനും തലച്ചോറിനും ഉണ്ടാകുന്ന ചില കാൻസറുകളുടെ ചികിത്സക്ക്. അത്തരം കാൻസറുകളിൽ റേഡിയേഷൻ തെറാപ്പി ഫലപ്രദമല്ലാത്തതിനാലാണിത്.
  • ആകാശനൗകകളുടെ തകരാറുകൾ കണ്ടുപിടിക്കാൻ.
  • കൊണ്ടുനടക്കാവുന്ന തരം ലോഹം കണ്ടെത്തുന്ന ഉപകരങ്ങളിൽ (portable metal detectors)
  • എണ്ണക്കിണറുകളിൽ ജലത്തിന്റെയും പെട്രോളിയത്തിന്റേയും പാളികൾ കണ്ടെത്തുന്നതിനുള്ള ന്യൂട്രോൺ ഈർപ്പ ഗേജുകളിൽ.
Remove ads

ചരിത്രം

ആക്‌റ്റിനൈഡ്‌ ഗ്രൂപ്പിലെ ഒൻപതാമത്തെ രാസമൂലകം. സിംബൽ Cf. അണുസംഖ്യ 98. അണുഭാരം 251. പാരായുറാനിക (transuranium) മൂലകങ്ങളിൽ ആറാമതായി കണ്ടെത്തിയ മൂലകമാണിത്‌. ക്യൂറിയം ഐസോടോപ്പിനെ (Cm 242) ഹീലിയം അയോണുകൾകൊണ്ട്‌ കൂട്ടിയിടിപ്പിച്ചാണ്‌ (bombardment)അവർ മൂലകത്തെ വേർതിരിച്ചത്‌. Cm 242 (a, n)š Cf കാലിഫോർണിയാ യൂണിവേഴ്‌സിറ്റിയിലെ ലോറൻസ്‌ റേഡിയേഷൻ ലബോറട്ടറിയിൽവച്ചാണ്‌ ഈ പരീക്ഷണം നടന്നത്‌. അതുകൊണ്ട്‌ മൂലകത്തിന്‌ കാലിഫോർണിയം എന്ന പേര്‌ നല്‌കുകയും ചെയ്‌തു.

സ്റ്റാൻലി ജി.തോംസൺ, കെന്നെത്ത് സ്ട്രീറ്റ് ജൂനിയർ, ആൽബർട്ട് ഗിയോർസൊ, ഗ്ലെൻ ടി.സീബോർഗ് എന്നിവർ ചേർന്നാണ് ആദ്യമായി കാലിഫോർണിയത്തെ കൃത്രിമമായി നിർമിച്ചത്. 1950ൽ ബെർക്ലിയിലെ കാലിഫോർണിയ സർ‌വകലാശാലയിൽ വച്ചായിരുന്നു അത്. കണ്ടുപിട്ക്കപ്പെട്ട ട്രാൻസ്‌യുറാനിക് മൂലകങ്ങളിൽ ആറാമത്തേതായിരുന്നു അത്. 1950 മാർച്ച് 17ന് സംഘം തങ്ങളുടെ കണ്ടുപിടിത്തം പ്രഖ്യാപിച്ചു. യു.എസ് സംസ്ഥാനമായ കാലിഫോർണിയ, കാലിഫോർണിയ സർ‌വകലാശാല എന്നിവയുടെ ബന്ധത്തിൽ പുതിയ മൂലകത്തെ കാലിഫോർണിയം എന്ന് നാമകരണം ചെയ്തു

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads