ഡിസ്പ്രോസിയം
From Wikipedia, the free encyclopedia
Remove ads
അണുസംഖ്യ 66 ആയ മൂലകമാണ് ഡിസ്പ്രോസിയം. Dy ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം.
Remove ads
ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ
ഉജ്ജ്വലമായ മെറ്റാലിൿ വെള്ളി തിളക്കമുള്ള ഒരു അപൂർവ എർത്ത് മൂലകമാണ് ഡിസ്പ്രോസിയം. റൂം താപനിലയിൽ താരതമ്യേന സ്ഥിരതയുള്ളീ മൂലകം നേർപ്പിച്ചതോ ഗാഢമോ ആയ ധാതു അമ്ലത്തിൽ ഹൈഡ്രജനെ പുറത്ത്‌വിട്ടുകൊണ്ട് ലയിക്കുന്നു. ബോൾട്ട് കട്ടർ ഉപയോഗിച്ച് മുറിക്കാവുന്നയത്ര മൃദുവാണിത് (കത്തി ഉപയോഗിച്ച് മുറിക്കാനാവില്ല). ചെറിയ അളവിൽ അപദ്രവ്യങ്ങൾ ചേർന്നാൽതന്നെ ഡിസ്പ്രോസിയത്തിന്റെ സ്വഭാവങ്ങളിൽ വലിയ മാറ്റങ്ങളുണ്ടാകും.
സൈദ്ധാന്തികമായി സ്വാഭാവിക അണുവിഘടനമൊഴിച്ചുള്ള (Spontaneous Fission) മറ്റെല്ലാ ശോഷണങ്ങളേയും അതിജീവിക്കാൻ കഴിയുന്ന ഏറ്റവും ഉയർന്ന അണുസംഖ്യയുള്ള മൂലകമാണ് ഡിസ്പ്രോസിയം. അതിന്റെ 164Dy എന്ന ഐസോടോപ്പിനാണ് ഈ വിശേഷണത്തോടുകൂടിയ ഏറ്റവും ഉയർന്ന ആണുഭാരമുള്ളത്.
Remove ads
ഉപയോഗങ്ങൾ
വനേഡിയം പോലുള്ള മറ്റ് മൂലകങ്ങളോടൊപ്പം ലേസർ ഉപകരണങ്ങൾ നിർമ്മിക്കാൻ ഡിസ്പ്രോസിയം ഉപയോഗിക്കുന്നു. ആണവ റിയാക്ടറുകളിൽ ന്യൂട്രോൺ നിയന്ത്രണ ദണ്ഡായി ഇവ ഉപയോഗിക്കാവുന്നതാണ്. ഡിസ്പ്രോസിയ എന്നും അറിയപ്പെടുന്ന ഡിസ്പ്രോസിയം ഓക്സൈഡ് നിക്കൽ സിമന്റ് സംയുക്തങ്ങളോടൊപ്പം, തുടർച്ചയായ ന്യൂട്രോൺ കൂട്ടിമുട്ടിക്കലിലും വികസിക്കാതെയും ചുരുങ്ങാതെയും ന്യൂട്രോണുകളെ വലിച്ചെടുക്കും. അതിനാൽ ആണവ റിയാക്ടറുകളിൽ ഇവയെ ശീതീകരണ ദണ്ഡുകളായും ഉപയോഗിക്കുന്നു. ഡിസ്പ്രോസിയം-കാഡ്മിയം കാൽകൊജനൈഡുകൾ രാസപ്രവർത്തന പഠനങ്ങളിൽ ഇൻഫ്രാറെഡ് റേഡിയേഷന്റെ സ്രോതസ്സായി ഉപയോഗിക്കുന്നു. കോംപാക്റ്റ് ഡിസ്ക്കുകളുടെ നിർമ്മാണത്തിലും ഇത് ഉപയോഗിക്കാറുണ്ട്.
ടെർഫനോൾ-ഡി യുടെ ഒരു ഘടകം എന്ന നിലയിൽ ആക്‌ചുവേറ്ററുകൾ, സെൻസറുകൾ എന്നിവയിലും മറ്റ് കാന്തിക യന്ത്രോപകരണങ്ങളിലും ഡിസ്പ്രോസിയം ഉപയോഗിക്കപ്പെടുന്നു.
Remove ads
ചരിത്രം
ഫ്രെഞ്ച് രസതന്ത്രജ്ഞനായ ഫ്രാൻസിസ് ഡി ലീകോക്ക് ആണ് ആദ്യമായി ഡിസ്പ്രോസിയം തിരിച്ചറിഞ്ഞത്. 1888ൽ പാരീസി വച്ചായിരുന്നു അത്. എന്നാൽ 1950കളിൽ അയോൺ കൈമാറ്റം, മെറ്റലോഗ്രാഫിക് നിരോക്സീകരണം തുടങ്ങിയ സങ്കേതങ്ങളുടെ കണ്ടുപിടിത്തത്തിന് ശേഷമാണ് ശുദ്ധമായ രൂപത്തിൽ ഇത് വേർതിരിക്കപ്പെട്ടത്.
δυσπροσιτος (ഡിസ്പ്രോസിറ്റോസ്) എന്ന ഗ്രീക്ക് വാക്കിൽനിന്നാണ് ഡിസ്പ്രോസിയം എന്ന പേരിന്റെ ഉദ്ഭവം. "നേടാൻ പ്രയാസമായത്" എന്നാണ് ആ വാക്കിന്റെ അർത്ഥം.
ക്ഷാരലോഹങ്ങൾ | ക്ഷാരീയമൃത്തികാലോഹങ്ങൾ | ലാന്തനൈഡുകൾ | ആക്റ്റിനൈഡുകൾ | സംക്രമണ ലോഹങ്ങൾ | മറ്റു ലോഹങ്ങൾ | അർദ്ധലോഹങ്ങൾ | അലോഹങ്ങൾ | ഹാലൊജനുകൾ | ഉൽകൃഷ്ട വാതകങ്ങൾ | രാസസ്വഭാവം കൃത്യമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ലാത്ത മൂലകങ്ങൾ |
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads