സീറിയം

From Wikipedia, the free encyclopedia

സീറിയം
Remove ads

അണുസംഖ്യ 58 ആയ മൂലകമാണ് സീറിയം. Ce ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഇത് ഒരു ലാന്തനൈഡ് ആണ്.

കൂടുതൽ വിവരങ്ങൾ വിവരണം, ഭൗതികസ്വഭാവങ്ങൾ ...
Remove ads

ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ

വെള്ളി നിറത്തിലുള്ള ഒരു ലോഹമാണ് സീറിയം. നിറത്തിലും പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതിലും ഇരുമ്പിനോട് സാമ്യമുണ്ടെങ്കിലും അതിനേക്കാൾ മൃദുവും വലിവ്ബലമുള്ളതും ഡക്ടൈലുമാണ്.

അപൂർ‌വ എർത്ത് ലോഹങ്ങളുടെ കൂട്ടത്തിലാണ് സീറിയം ഉൾപ്പെടുന്നതെങ്കിലും യഥാർത്ഥത്തിൽ ഇത് ഈയത്തേക്കാൾ സാധാരമാണ്. താരതമ്യേന ഉയർന്ന അളവിൽ ലഭ്യമായ ഈ മൂലകം ഭൂമിയുടെ പുറം പാളിയിൽ 68 ppm അളവിൽ കാണപ്പെടുന്നു. ചില അപൂർ‌വ എർത്ത് ലോഹസങ്കരങ്ങളിൽ സീറിയം ഉപയോഗിക്കാറുണ്ട്.

അപൂർ‌വ എർത്ത് ലോഹങ്ങളുടെ കൂട്ടത്തിൽ ഇതിനേക്കാൾ ക്രീയാശീലമായത് യൂറോപ്പിയവും, ലാൻഥനവും, ഒരുപക്ഷേ ഇറ്റർബിയവും മാത്രമാണ്. വായുവുമായി പ്രവർത്തിച്ച് ഇതിന് ചുറ്റും ആവരണങ്ങൾ ഉണ്ടാകുന്നു (ചെമ്പിൽ ക്ലാവ് പിടിക്കുന്നതുപോലെ). ആൽക്കലി ലായനികളും ഗാഢമോ നേർപ്പിച്ചതോ ആയ ആസിഡും സീറിയത്തെ വേഗത്തിൽ നശിപ്പിക്കുന്നു. തണുത്ത് ജലത്തിൽ പതുക്കെയും ചൂട് ജലത്തിൽ വേഗത്തിലും ഓക്സീകരിക്കപ്പെടുന്നു. ശുദ്ധമായ സീറിയം ഉരച്ചാൽ സ്വയം കത്തുന്നു.

Remove ads

ചരിത്രം

1803ൽ സ്വീഡൻ‌കാരായ ജോൻസ് ജാകൊബ് ബെർസീലിയസും വിൽഹെം ഹൈസിംഗറും സീറിയം കണ്ടെത്തി. ആ വർഷം തന്നെ ജർമനിയിലെ മാർട്ടിൻ ഹെയിൻ‌റിച്ച് ക്ലാപ്രോത്തും ഈ മൂലകം സ്വതന്ത്രമായ പരീക്ഷണങ്ങളിലൂടെ കണ്ടെത്തി. രണ്ടുവർഷങ്ങൾക്ക് മുമ്പായി (1801ൽ) കണ്ടെത്തപ്പെട്ട സീറീസ് എന്ന കുള്ളൻ ഗ്രഹത്തിന്റെ പേരുമായി ബന്ധപ്പെടുത്തി ബെർസീലിയസ് പുതിയ മൂലകത്തിന് സീറിയം എന്ന് പേര് നൽകി.

Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads