പ്രസിയോഡൈമിയം
From Wikipedia, the free encyclopedia
Remove ads
അണുസംഖ്യ 59 ആയ മൂലകമാണ് പ്രസിയോഡൈമിയം. Pr ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം.
Remove ads
ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ
ലാന്തനൈഡായ പ്രസിയോഡൈമിയം വെള്ളിനിറമുള്ള മൃദുവായ ഒരു ലോഹമാണ്. വായുവിലുള്ള നാശനത്തിനെതിരെ യൂറോപ്പിയം, ഇറ്റർബിയം, ലാന്തനം, സെറിയം, നിയോഡൈമിയം എന്നിവയേക്കാൾ പ്രതിരോധമുള്ളതാണീ ലോഹം. എന്നാൽ വായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ ലോഹത്തിന് ചുറ്റും പച്ച നിറത്തിലുള്ള ഒരു ആവരണം ഉണ്ടാകുകയും അത് ഇളകിപ്പോകുമ്പോൾ കൂടുതൽ ലോഹം ഓക്സീകരിക്കപ്പെടുകയും ചെയ്യുന്നു. ഈ കാരണത്താൽ പ്രസിയോഡൈമിയം ധാതു എണ്ണയിലോ ഗ്ലാസിൽ പൂർണമായും അടച്ചോ സൂക്ഷിക്കണം.
Remove ads
ഉപയോഗങ്ങൾ
- മഗ്നീഷ്യവുമായി ചേർത്തുള്ള ലോഹസങ്കരം ആകാശനൗകകളുടെ എൻജിൻ നിർമ്മിക്കാൻ ഉപയോഗിക്കുന്നു.
- ചലച്ചിത്ര വ്യവസായത്തിൽ പ്രാധാന്യമുള്ള ആർക്ക് വിളക്കുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നു.
- പ്രസിയോഡൈമിയം സംയുക്തങ്ങൾ ഗ്ലാസിനും ഇനാമലിനും മഞ്ഞ നിറം നൽകുന്നു.
- സിലിക്കേറ്റ് ക്രിസ്റ്റലിനോടൊപ്പം ചേർത്ത് പ്രകാശത്തിന്റെ വേഗത കുറക്കാൻ ഉപയോഗിക്കുന്നു.
- ഡിഡിമിയം സ്ഫടികത്തിന്റെ ഒരു നിർമ്മാണഘടകം.
ചരിത്രം
പച്ച എന്നർഥമുള്ള പ്രസിയോസ്, ഇരട്ട എന്നർഥമുള്ള ഡിഡൈമോസ് എന്നീ ഗ്രീക്ക് വാക്കുകളിൽ നിന്നാണ് പ്രസിയോഡൈമിയം എന്ന പേരിന്റെ ഉദ്ഭവം.
1841ൽ മൊസാണ്ടർ ലാന്തനയിൽ നിന്നും ഡിഡൈമിയം വേർതിരിച്ചെടുത്തു. 1874 പെർ തിയഡോർ ക്ലീവ് ഡിഡൈമിയം യഥാര്ത്ഥത്തിൽ രണ്ട് മൂലകങ്ങളാണെന്ന് സ്ഥിരീകരിച്ചു. 1879ൽ ലീകോക്ക് ഡി ബൊയിസ്ബൗഡ്രാൻ സമർസ്കൈറ്റില്നിന്നും എടുത്ത് ഡിഡൈമിയത്തിൽ നിന്നും പുതിയൊരു മൂലകമായ സമേറിയം വേർതിരിച്ചെടുത്തു. 1885ൽ ഓസ്ട്രിയൻ രസതന്ത്രജ്ഞനായ കാൾ ഔർ വോൺ വെൽസ്ബാച്ച് ഡിഡൈമിയത്തെ പ്രസിയോഡൈമിയം, നിയോഡൈമിയം എന്നീ രണ്ട് മൂലകങ്ങളഅയി വേർതിരിച്ചു.
ക്ഷാരലോഹങ്ങൾ | ക്ഷാരീയമൃത്തികാലോഹങ്ങൾ | ലാന്തനൈഡുകൾ | ആക്റ്റിനൈഡുകൾ | സംക്രമണ ലോഹങ്ങൾ | മറ്റു ലോഹങ്ങൾ | അർദ്ധലോഹങ്ങൾ | അലോഹങ്ങൾ | ഹാലൊജനുകൾ | ഉൽകൃഷ്ട വാതകങ്ങൾ | രാസസ്വഭാവം കൃത്യമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ലാത്ത മൂലകങ്ങൾ |
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads