ചെങ്ഡു

From Wikipedia, the free encyclopedia

ചെങ്ഡു
Remove ads

ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് ചെങ്ഡു(Chengdu [ʈʂʰə̌ŋ.tú] )

വസ്തുതകൾ Chengdu 成都市, Country ...
വസ്തുതകൾ Chinese, Postal ...
വസ്തുതകൾ Xījīng, Chinese ...
വസ്തുതകൾ City of the Turtle, Traditional Chinese ...

1997-ൽ ചോങ്ചിങ് നഗരത്തിന് പ്രവിശ്യാ പദവി ലഭിച്ചതിനുശേഷം സിചുവാൻ പ്രവിശ്യയുടെ തലസ്ഥാനപദവി ലഭിച്ച ഈ നഗരത്തിലെ ജനസംഖ്യ 10,152,632 ആണ്. ഇവിടത്തെ ആദിമ സംസ്കാരങ്ങളിൽ ക്രിസ്തുവിന് മുൻപ് 11-12 നൂറ്റാണ്ടുകളിലെ സാൻസിങ്ഡൂയിയും ഉൾപ്പെടുന്നു. 1937-ൽ ചൈനയും ജപ്പാനും തമ്മിലുള്ള യുദ്ധത്തിൽ (1937–1945) അന്നത്തെ തലസ്ഥാനമായിരുന്ന നാൻജിങ് കീഴടക്കപ്പെട്ടപ്പോൾ കുറച്ചുകാലം ചൈനയുടെ തലസ്ഥാനമായിരുന്നിട്ടുണ്ട്. പടിഞ്ഞാറൻ ചൈനയിലെ പ്രധാന സാമ്പത്തിക-സാംസ്കാരികകേന്ദ്രങ്ങളിലൊന്നാണ് ഈ നഗരം

Remove ads

നാമധേയം

പതിനേഴാം നൂറ്റാണ്ടിൽ കുറച്ചുകാലം ക്സിജിങ് Xijing [4] എന്നറിയപ്പെട്ടിരുന്നുവെങ്കിലും 2300 വർഷത്തോളം ഈ നഗരത്തിന്റെ പേരിൽ മാറ്റം വന്നിട്ടില്ല[5]


ചരിത്രം

Thumb
The archaeological site of Jinsha is a major discovery in Chengdu in 2001.

പുരാതന ചരിത്രം

നാലായിരം വർഷങ്ങൾക്കുമുൻപേ ഇവിടെ മനുഷ്യവാസമുണ്ടായിരുന്നുവെന്ന് സാൻസിങ്ഡൂയി, ജിൻഷ എന്നിവിടങ്ങളിൽനിന്നും ലഭിച്ച പുരാവസ്തു അവശിഷ്ടങ്ങൾ വ്യക്തമാക്കുന്നു. ചൈനയിലെ സിയ, ഷാങ്, and ഷൗ എന്നീ രാജവംശങ്ങളുടെ കാലത്ത് ഒരു തനതായ ഒരു വെങ്കലയുഗകാല സംസ്കാരമായി നിലനിന്നിരുന്ന ഈ സംസ്കാരം ഹാൻ വംശജരുടെ ആധിപത്യസ്ഥാപനത്തിനു ശേഷം ഷൂ രാജവംശം എന്ന് അറിയപ്പെട്ടു. ബി.സി. നാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഒൻപതാമത്തെ ഷൂ കൈമിങ് രാജാവ് പൈ കൗണ്ടിയിൽനിന്നും തന്റെ തലസ്ഥാനം പുതിയ സ്ഥലത്തേക്ക് മാറ്റി ആ പ്രദേശത്തിന് ചെങ്ഡു എന്ന് നാമകരണം ചെയ്തു. ബി.സി 316-ൽ ക്വിൻ രാജാവ് ഷൂ രാജ്യത്തെ കീഴടക്കുകയും ക്വിൻ ജനറൽ സാങ് യി ചെങ്ഡുവിനെ പുനരുദ്ധരിക്കുകയും ചെയ്തു. സാങ് ഇവിടെ നിർമ്മിച്ച മതിലുകൾ, ആമകളുടെ സഞ്ചാരപാതകളിലൂടെയാണെന്ന ഐതിഹ്യമാണ് ഈ നഗരത്തിന് ആമകളുടെ നഗരം എന്ന ഇരട്ടപ്പേർ വരാനിടയാക്കിയെന്ന് കരുതപ്പെടുന്നു. ക്വിൻ രാജ്യത്തിന്റെ ചെങ്ഡു അധിനിവേശനത്തിനെതിരായിരുന്നെങ്കിലും സാങിന്റെ കീഴിൽ ഈ നഗരം അഭിവൃദ്ധി പ്രാപിച്ചു, ഷെഷ്വാനിൽ നിന്നെത്തിയ സഹായത്തിനാലാണ് യുദ്ധത്തിലേർപ്പെട്ടിരുന്ന രാജ്യങ്ങളിലെ ആദ്യ ക്വിൻ ചക്രവർത്തി ഈ പ്രദേശങ്ങളെ ഏകോപിപ്പിച്ചെടുത്തത്.

ഇമ്പീരിയൽ കാലഘട്ടം

Thumb
The Dujiangyan Irrigation System built in 256 BC still functions today.
Thumb Thumb
Tomb doors from Pi County showing men in hanfu, one with a shield and the other a broom (1st or 2nd century).

പടിഞ്ഞാറൻ ഹാൻ സാമ്രാജ്യത്തിന്റെ കാലത്തിൻ ചെങ്ഡുവിൽനിന്നും നിർമ്മിച്ചിരുന്ന ബ്രൊകെയ്ഡുകൾ ചൈനയിലെമ്പാടും വിലക്കപ്പെട്ടിരുന്നു, ഇവയുടെ ഗുണനിലവാരവും ലഭ്യതയും ഉറപ്പാക്കാൻ ഒരു ഉദ്യോഗസ്ഥനെ നിയമിച്ചിരുന്നു(錦官, jinguan) കിഴക്കൻ ഹാൻ സാമ്രാജ്യത്തിന്റെ പതനത്തിനുശേഷം ലിയു ബെയ് ചെങ്ഡു ആസ്ഥാനമാക്കി ഭരിച്ചു. അദ്ദേഹത്തിന്റെ മന്ത്രിയായ ഷൂജ് ലിയാങ് ഈ പ്രദേശത്തിന്റെ ധാരാളിത്തത്തിന്റെ പ്രദേശം എന്നാണ് വിശേഷിപ്പിച്ചത്. ടാങ് ഭരണകാലത്ത് യാങ്ഷൗ കഴിഞ്ഞാൽ ചൈനയിൽ ഏറ്റവുമധികം പുരോഗതി പ്രാപിച്ച സ്ഥലം ചെങ്ഡു ആയിരുന്നുവെന്ന് കരുതപ്പെടുന്നു ലീ പോ, ഡു ഫു എന്നീ കവികൾ ഈ നഗരത്തിൽ താമസിച്ചിരുന്നിട്ടുണ്ട്. 907 മുതൽ 925 വരെ, ആദ്യ ഷൂ സാമ്രാജ്യത്തിലെ വാങ് ജിയാങിന്റെ തലസ്ഥാനമായിരുന്നു. അഞ്ചു രാജവംശങ്ങളും പത്ത് രാജ്യങ്ങളുടെയും (എ.ഡി. 907–960) കാലഘട്ടത്തിലെ ഹാൻ ഈ നഗരം കീഴടക്കി. 934-ൽ മെങ് സിക്സിയാങ് ചെങ്ഡു ആസ്ഥാനമാക്കി പിൽക്കാല ഷു സാമ്രാജ്യം സ്ഥാപിച്ചു, ഈ വംശത്തിലെ മെങ് ചാങ്(孟昶) (919–965) നഗരമതിലുകളിൽ ചെമ്പരത്തികൾ നട്ടുപിടിപ്പിച്ച് നഗരം മോടിപിടിപ്പിച്ചു.

965-ൽ സോങ് രാജവംശം ഈ നഗരം കീഴടക്കുകയും പേപ്പർ കറൻസി നോട്ടുകൾ ലോകത്തിലാദ്യമായി വ്യാപകമായി നടപ്പിലാക്കുകയും ചെയ്തു, മംഗോളിയർ 1279-ൽ ഈ നഗരം കീഴടക്കുകയും ഒരു ദശലക്ഷത്തോളം ആളുകളെ കൂട്ടക്കൊല ചെയ്യുകയും ചെയ്തു.[6] യുവാൻ വംശത്തിന്റെ കാലത്താണ് മാർകൊ പോളൊ ഈ നഗരം സന്ദർശിച്ചത്.[7][8]

മിങ് രാജവംശത്തിന്റെ പതനത്തിനുശേഷം സാങ് ക്സിയാൻഹോങ്ചെങ്ഡു ആസ്ഥാനമാക്കി 1643 മുതൽ 1646 വരെ ഭരിച്ചു.[4] സാങ് ചെങ്ഡു-സിചുവാൻ പ്രദേശങ്ങളിൽ വളാരെയധികം ആളുകളെ കൂട്ടക്കൊല ചെയ്തതായി കരുതപ്പെടുന്നു.[9]

കൊളംബിയൻ കൈമാറ്റത്തിനു ശേഷം ചെങ്ഡു സമതലം ചൈനയിലെ പുകയില കൃഷിയുടെ പ്രധാന കേന്ദമായി, പൈ കൗണ്ടിയിലെ പുകയില ഷെഷ്വാനിലെ ഏറ്റവും ഗുണമേന്മയുള്ള പുകയിലയായി കരുതപ്പെട്ടിരുന്നു, ഈ പ്രദേശം ചൈനയിലെ പ്രധാന സിഗാർ , സിഗരറ്റ് നിർമ്മാണകേന്ദ്രമായി. .[10]

Remove ads

ആധുനിക കാലം

Thumb
Huangchengba in 1911

1911-ൽ ചൈനയിലെ അവസാന രാജവംശം ആയ ക്വിങ് രാജവംശത്തിനെതിരെ നടന്ന റെയിൽവെ സംരക്ഷണ സമരത്തിന്റെ ഭാഗമായി ചെങ്ഡുവിൽ നടന്ന വുചാങ് പ്രതിഷേധമാണ് സിൻഹായി കലാപത്തിലേക്കും, തുടർന്ന് ക്വിങ് രാജവംശത്തിന്റെ പതനത്തിലേക്കും വഴിതെളിച്ചത്.[11][12]

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads