ക്രിമിയ

കരിങ്കടലിന്റെ വടക്കൻ തീരത്തുള്ളതും ഉക്രൈനിന്റെ ഭാഗമായതുമായ ഒരു ഉപദ്വീപാണ് ക്രിമിയ From Wikipedia, the free encyclopedia

ക്രിമിയ
Remove ads

കരിങ്കടലിന്റെ വടക്കൻ തീരത്തുള്ളതും ഉക്രൈനിന്റെ ഭാഗമായതുമായ ഒരു ഉപദ്വീപാണ് ക്രിമിയ (/krˈmə/). ഓട്ടോണോമസ് റിപ്പബ്ലിക് ഓഫ് ക്രിമിയ (Автономна Республіка Крим, Avtonomna Respublika Krym; Автономная Республика Крым, Avtonomnaya Respublika Krym; Qırım Muhtar Cumhuriyeti, Къырым Мухтар Джумхуриети) ആണ് ഈ ഉപദ്വീപിന്റെ ഭൂരിഭാഗവും കയ്യാളുന്നത്.[5][6][7] 2014 മാർച്ച്‌ 18 ന് ക്രിമിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. [8]

വസ്തുതകൾ ഓട്ടോണോമസ് റിപ്പബ്ലിക് ഓഫ് ക്രിമിയ, തലസ്ഥാനം ...

ക്രിമിയ ചരിത്രത്തിൽ പലവട്ടം കീഴടക്കപ്പെടുകയും അധിനിവേശത്തിലായിരിക്കുകയും ചെയ്തിട്ടുണ്ട്. സിമ്മേറിയനുകൾ, ഗ്രീക്കുകാർ, സ്കൈത്തിയനുകൾ, ഗോത്തുകൾ, ഹൂണുകൾ, ബൾഗാറുകൾ, ഖസാറുകൾ, കീവൻ റൂസ് രാജ്യം, ബൈസന്റൈൻ ഗ്രീക്കുകൾ, കിപ്ചാക്കുകൾ, ഓട്ടോമാൻ തുർക്കികൾ, ഗോൾഡൻ ഹോർഡ് ടാട്ടാറുകൾ, മംഗോളുകൾ എന്നിവരെല്ലാം ക്രിമിയ നിയന്ത്രിച്ചിട്ടുണ്ടെന്ന് ചരിത്രം പറയുന്നു. 13-ആം നൂറ്റാണ്ടിൽ വെനീസുകാർ ജെനോവന്മാർ എന്നിവർ ഈ രാജ്യം ഭാഗികമായി നിയന്ത്രിച്ചിട്ടുണ്ട്. പതിനഞ്ചാം നൂറ്റാണ്ടുമുതൽ പതിനെട്ടാം നൂറ്റാണ്ടുവരെ ക്രിമിയൻ ഖാനേറ്റ്, ഓട്ടോമാൻ സാമ്രാജ്യം എന്നിവരായിരുന്നു ഈ പ്രദേശം നിയന്ത്രിച്ചിരുന്നത്. 18-ആം നൂറ്റാണ്ടു മുതൽ 20-ആം നൂറ്റാണ്ടുവരെ ഭരണം റഷ്യൻ സാമ്രാജ്യത്തിന്റെ കൈവശമെത്തി. രണ്ടാം ലോകമഹായുദ്ധസമയത്ത് നാസി ജർമനി ക്രിമിയയുടെ നിയന്ത്രണം പിടിച്ചെടുക്കുകയുണ്ടായി. ഇരുപതാം നൂറ്റാണ്ടിന്റെ ഭൂരിഭാഗം സമയത്തും റഷ്യൻ സോവിയറ്റ് ഫെഡറേറ്റീവ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്, പിന്നീട് ഉക്രൈനിയൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് (സോവിയറ്റ് യൂണിയനകത്ത്) എന്നിവയായിരുന്നു ഇവിടെ ഭരണം നടത്തിയിരുന്നത്.

ഇപ്പോൾ ക്രിമിയ ഉക്രൈനിനകത്തുള്ള ഒരു സ്വയംഭരണാവകാശമുള്ള പാർലമെന്ററി റിപ്പബ്ലിക്കാണ്.[5] ക്രിമിയൻ ഭരണഘടന, ക്രിമിയയിലെ നിയമങ്ങൾ എന്നിവയനുസരിച്ചാണ് ഇവിടെ ഭരണം നടക്കുന്നത്. സിംഫെറോപോൾ ആണ് തലസ്ഥാനവും ഭരണകേന്ദ്രവും. 26200 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ക്രിമിയയിലെ ജനസംഖ്യ 2007-ലെ കണക്കനുസരിച്ച് 1,973,185 ആയിരുന്നു. മദ്ധ്യകാലത്ത്, ക്രിമിയൻ ഖാനേറ്റ് നിലവിൽ വന്നശേഷമാണ് ക്രിമിയൻ ടാടാറുകൾ എന്ന ജനവിഭാഗം ഉരുത്തിരിഞ്ഞുണ്ടായത്. 2001-ലെ സെൻസസ് അനുസരിച്ച് ഇവർ ക്രിമിയയിലെ ജനസംഖ്യയുടെ 12.1% വരും.[9] ജോസഫ് സ്റ്റാലിൻ ക്രിമിയൻ ടാടാറുകളെ മദ്ധ്യേഷയിലേയ്ക്ക് ബലമായി നീക്കുകയുണ്ടായി. സോവിയറ്റ് യൂണിയൻ തകർന്നശേഷം ഇവർ ഈ പ്രദേശത്തേയ്ക്ക് മടങ്ങിവരാൻ തുടങ്ങി.[10] 2001-ലെ സെൻസസ് അനുസരിച്ച് ക്രിമിയയിലെ ജനങ്ങളിൽ 58.5% ആൾക്കാരും റഷ്യക്കാരും 24.4% ഉക്രൈനിയൻ വംശജരുമായിരുന്നു.[11]

Remove ads

റഷ്യയുടെ ഭാഗമാക്കി മാറ്റിയ ചരിത്രം

2014 മാർച്ച് 18ന് ക്രിമിയയെ റഷ്യയുടെ ഭാഗമാക്കി മാറ്റി. ഇത് സംബന്ധിച്ച കരാറിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ക്രിമിയ പാർലമെന്റ് സ്പീക്കർ വഌദിമിർ കൊൺസ്റ്റാറ്റിനോവും ഒപ്പുവെച്ചു. യൂറോപ്യൻ യൂനിയന്റെയും അമേരിക്കയുടെയും ഉപരോധമൊന്നും വകവെക്കാതെയാണ് റഷ്യ കരാറിൽ ഒപ്പുവെച്ചത്. ഇതേത്തുടർന്ന് ജി-8 രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് റഷ്യയെ ഒഴിവാക്കാനും തീരുമാനമുണ്ടായി.യുക്രെയ്‌ന്റെ ഭാഗമായ ക്രീമിയയിലേക്ക് 21,000 സായുധസൈനികരെ നിയോഗിച്ചിരുന്നു. തുടർന്ന് ജനങ്ങൾക്കായി ഹിതപരിശോധന നടത്തിയെന്നും ഇതിൽ 95.5 ശതമാനം ജനപിന്തുണയും റഷ്യയിൽ ചേരുന്നതിന് ലഭിച്ചെന്നുമാണ് റഷ്യ അവകാശപ്പെടുന്നത്. ക്രീമിയയിൽ ഭൂരിപക്ഷംപേരും റഷ്യൻ ഭാഷ സംസാരിക്കുന്നവരാണെന്നും റഷ്യ വാദിക്കുന്നു.[12]

Remove ads

കൂടുതൽ വായനയ്ക്ക്

Remove ads

അടിക്കുറിപ്പുകളും അവലംബങ്ങളും

പുറത്തേയ്ക്കുള്ള ലിങ്കുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads