സൂചിത്തുമ്പി
From Wikipedia, the free encyclopedia
Remove ads
സൂചിപോലെ നേർത്ത ഉടലോടു കൂടിയ ഒരിനം തുമ്പികളാണ് സൂചിത്തുമ്പികൾ (Damselfly) - സൈഗോപ്‌റ്റെറ (Zygoptera). ഒഡോനേറ്റ എന്ന ഓർഡറിനു കീഴിൽ സൈഗോപ്റ്റെറ എന്ന സബ് ഓർഡറിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. തുമ്പികളുടേതിന് സമാനമായ ശരീരപ്രകൃതിയാണെങ്കിലും ഇവയുടെ ശരീരം വളരെ നേർത്തതാണ്. ഈ നേർത്ത ഉടലിനെ വാൽ ആയിട്ടാണ് പല സൂചിതുമ്പികളുടെയും പേരിനൊപ്പം ചേർത്തിരിക്കുന്നത് (ഉദാ: കനൽവാലൻ ചതുപ്പൻ - Orange-tailed Marsh Dart). മറ്റു തുമ്പികളിൽനിന്നും വ്യത്യസ്തമായി സൂചിത്തുമ്പികൾ ഇരിക്കുമ്പോൾ ചിറകുകൾ ഉടലിനോട് ചേർത്തുവെക്കുന്നതായി കാണാം. എന്നാൽ സൂചിത്തുമ്പികളിൽ ചേരാചിറകൻ (Lestidae) എന്ന കുടുംബത്തിൽ ഉൾപ്പെടുന്ന മിക്ക ഇനങ്ങളും ചിറകകൾ വിടർത്തിപ്പിടിക്കുന്നവ ആണ്.
മരതകത്തുമ്പികൾ (Calopterygidae), നീർരത്നങ്ങൾ (Chlorocyphidae), നിലത്തന്മാർ (Coenagrionidae), അരുവിയന്മാർ (Euphaeidae), പാൽത്തുമ്പികൾ (Platycnemididae), നിഴൽത്തുമ്പികൾ (Platystictidae) എന്നിവയാണ് കേരളത്തിൽ കാണപ്പെടുന്ന മറ്റു സൂചിത്തുമ്പി കുടുംബങ്ങൾ. പരിണാമപരമായി വളരെ പുരാതനമായ ഈ ജീവിവർഗ്ഗം അന്റാർട്ടിക്ക ഒഴിച്ചുള്ള എല്ലാ ഭൂഖണ്ടങ്ങളിലും കാണപ്പെടുന്നു.
Remove ads
പദോൽപത്തി
1854-ൽ സെലിസ് തുമ്പികളെ കല്ലൻ തുമ്പികൾ (Anisoptera), സൂചിത്തുമ്പികൾ (Zygoptera) എന്നിങ്ങനെ രണ്ടായി തരം തിരിച്ചു.[1] ζυγός എന്ന ഗ്രീക്ക് പദത്തിന് "തുല്യമായ" എന്നും πτερόν എന്ന ഗ്രീക്ക് പദത്തിന് "ചിറക്" എന്നുമാണ് അർത്ഥം. സൂചിത്തുമ്പികളുടെ പിൻചിറകുകൾക്കും മുൻചിറകുകൾക്കും കല്ലൻ തുമ്പികളെ അപേക്ഷിച്ചു ഒരേ രൂപമാണ് എന്ന് സൂചിപ്പിക്കാനാകണം സൂചിത്തുമ്പികൾക്ക് Zygoptera എന്ന പേര് നൽകിയത്.[1]
നീണ്ടുമെലിഞ്ഞ ഉദരത്തോടു കൂടിയവയായതിനാൽ മലയാളത്തിൽ ഇവയെ സൂചിത്തുമ്പികൾ എന്നു വിളിക്കുന്നു.[2]
തുമ്പികളും സൂചിത്തുമ്പികളും: പ്രധാന വ്യത്യാസങ്ങൾ[3]
തുമ്പികൾ | സൂചിത്തുമ്പികൾ |
മുൻചിറകുകളും പിൻചിറകുകളും വലിപ്പവ്യത്യാസമുള്ളതായിരിക്കും; പിൻചിറകുകളുടെ തുടക്കഭാഗം മുൻചിറകുകളേക്കാൾ വീതികൂടിയവയായിരിക്കും. | മുൻചിറകുകളും പിൻചിറകുകളും വലിപ്പത്തിലും ആകൃതിയിലും ഏകദേശം ഒരുപോലെ കാണപ്പെടുന്നു |
പിൻചിറകുകളുടെ തുടക്കഭാഗം വീതി കൂടുതൽ | ചിറകുകളുടെ തുടക്കഭാഗം വീതി കുറവ് |
വിശ്രമാവസ്ഥയിൽ ചിറകു വിടർത്തിയിരിക്കുന്നു | വിശ്രമാവസ്ഥയിൽ ചിറകുകൾ ഉടലിനോട് ചേർത്ത് വെക്കുന്നു |
നന്നായി പറക്കാൻ കഴിവുള്ളവയാണ് | താരതമ്യേന ദുർബ്ബലമായ പറക്കൽ |
ലാർവ്വ | ലാർവ്വ |
വലിപ്പം കുറഞ്ഞ, എന്നാൽ ശക്തമായ ശരീരം | മെലിഞ്ഞ് ദുർബ്ബലമായ ശരീരം |
ശരീരത്തിന് പുറത്തേക്ക് കാണാത്ത ചെകിളപ്പൂക്കൾ | ഉദരാഗ്രഭാഗത്തായി 3 ചെകിളപ്പൂക്കൾ കാണാം |
സൂചിത്തുമ്പികളുടെ ശരീരഘടന, ജീവിതചക്രം എന്നിവയെല്ലാം തുമ്പികളുടേതിന് സമാനമാണ്. തുമ്പികളെപ്പോലെ ഇവയും ശുദ്ധജലത്തിലാണ് മുട്ടയിടുന്നത് (തുമ്പികളുടെ നിലനിൽപ് ശുദ്ധജലത്തെ ആശ്രയിച്ചായതിനാൽ തുമ്പികളെ ആവാസവ്യവസ്ഥയുടെ ആരോഗ്യസൂചകങ്ങളായാണ് കണക്കാക്കുന്നത്). Caenagrionidae എന്ന കുടുംബത്തിലെ സൂചിത്തുമ്പികൾ ഉപ്പിൻറെ അംശം കൂടുതലുള്ള ജലാശയങ്ങളിൽ മുട്ടയിടുന്നവയാണ്[4].
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads