ഗാഡോലിനിയം

From Wikipedia, the free encyclopedia

ഗാഡോലിനിയം
Remove ads
Remove ads

അണുസംഖ്യ 64 ആയ മൂലകമാണ് ഗാഡോലിനിയം. Gd ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം

കൂടുതൽ വിവരങ്ങൾ വിവരണം, ഭൗതികസ്വഭാവങ്ങൾ ...
Remove ads

ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ

വെള്ളികലർന്ന വെളുത്ത നിറമുള്ള, വലിവ് ബലമുള്ളതും ഡക്റ്റൈലുമായ ഒരു അപൂർ‌വ എർത്ത് ലോഹമാണ് ഗാഡോലിനിയം. ഇതിന് ഒരു മെറ്റാലിക് തിളക്കമുണ്ട്. മറ്റ് അപൂർ‌വ എർത്ത് മൂലകങ്ങളിൽനിന്ന് വ്യത്യസ്തമായി ഈ ലോഹം ഈർപ്പമില്ലാത്ത വായുവിൽ താരതമ്യേന സ്ഥിരയുള്ളതാണ്. എന്നാൽ ഈർപ്പമുള്ള വായുവുൽ ഇതിന് നാശനം സംഭവിക്കുകയും ഇളകിപ്പോകുന്ന ഓക്സൈഡ് ഉണ്ടായി കൂടുതൽ ലോഹം നാശനത്തിന് വിധേയമാവുകയും ചെയ്യുന്നു.

ക്രിട്ടിക്കൽ താപനിലയായ 1.083 Kക്ക് തൊട്ട് താഴെയായി ഗാഡൊലിനിയം അതിചാലകമാകുന്നു.

Remove ads

ചരിത്രം

1886ൽ ഫ്രെഞ്ച് രസതന്ത്രജ്ഞനായ പോൾ എമിലി ലീകോക്ക് ഡി ബൊയിബൗഡ്രൻ, മൊസാണ്ടറിന്റെ യിട്രിയയിൽനിന്നും ഗാഡീലിനിയത്തിന്റെ ഓക്സൈഡായ ഗാഡോലിന വേർതിരിച്ചെടുത്തു. ശുദ്ധമായ മൂലകം ആദ്യമായി വേർതിരിച്ചെടുക്കപ്പെട്ടത് ഈയടുത്താണ്.

സാന്നിദ്ധ്യം

ഗാഡോലിനിയം പ്രകൃതയിൽ സ്വതന്ത്ര രൂപത്തിൽ കാണപ്പെടുന്നില്ല. എന്നാൽ മോണോസൈറ്റ്, ബസ്റ്റ്നാസൈറ്റ് തുടങ്ങിയ പല അപൂർ‌വ ധാതുക്കളിലും ഈ മൂലകം അടങ്ങിയിരിക്കുന്നു. ഗാഡോലിനൈറ്റിൽ ഇത് വളരെ കുറഞ്ഞ അളവിൽ മാത്രമേ കാണപ്പെടുന്നുള്ളൂ. ഇന്ന്. അയോൺ കൈമാറ്റം, ദ്രാവക-ദ്രാവക നിഷ്കർഷണം എന്നീ രീതികളിലൂടെയോ മൂലകത്തിന്റെ നിർജലീക ഫ്ലൂറൈഡിനെ ലോഹ കാത്സ്യം ഉപയോഗിച്ച് നിരോക്സീകരിച്ചോ ആണ്.

സംയുക്തങ്ങൾ

ഗാഡോലിനിയത്തിന്റെ ചില സം‌യുക്തങ്ങൾ:

  • ഫ്ലൂറൈഡുകൾ: GdF3
  • ക്ലോറൈഡുകൾ: GdCl3
  • ബ്രോമൈഡുകൾ: GdBr3
  • നൈട്രേറ്റുകൾ: Gd(NO3)3
  • അയൊഡൈഡുകൾ: GdI3
  • ഓക്സൈഡുകൾ: Gd2O3
  • സൾഫൈഡുകൾ: Gd2S3
  • നൈട്രൈഡുകൾ: GdN
  • ഓർഗാനികം: gadodiamide
Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads