ഇംഗ്ലണ്ട്
യുണൈറ്റഡ് കിങ്ഡത്തിലെ ഏറ്റവും വലിപ്പമേറിയതും ഏറ്റവുമധികം ജനസംഖ്യയുള്ളതുമായ രാജ്യമാണ് ഇംഗ് From Wikipedia, the free encyclopedia
Remove ads
യുണൈറ്റഡ് കിങ്ഡത്തിലെ ഏറ്റവും വലിപ്പമേറിയതും ഏറ്റവുമധികം ജനസംഖ്യയുള്ളതുമായ രാജ്യമാണ് ഇംഗ്ലണ്ട്[1][2][3] . ഇംഗ്ലണ്ടിന്റെ ഭൂ-അതിർത്തികളിൽ വടക്കു സ്കോട്ട്‌ലണ്ടും, പടിഞ്ഞാറ് വേൽസും ആണ് ഉള്ളത്. സമുദ്രാതിർത്തികളായി വടക്കു പടിഞ്ഞാറ് ഐറിഷ് കടലും, കിഴക്കു വടക്കൻ കടലും ഉണ്ട്. തെക്കു യൂറോപ്പ് ഉപദ്വീപഖണ്ഡവുമായി ഇംഗ്ലണ്ടിനെ വേർതിരിക്കുന്ന ഇംഗ്ലീഷ് ചാനൽ കടലിടുക്കു സ്ഥിതി ചെയ്യുന്നു. ഇംഗ്ലണ്ടിന്റെ ഭാഗം ആയി നൂറോളം കൊച്ചു ദ്വീപുകളും ഉണ്ട്. ഇംഗ്ലണ്ടിന്റെ തലസ്ഥാനമായ ലണ്ടൺ ഗ്രേറ്റ് ബ്രിട്ടണിലെ ഏറ്റവും വലിയ നാഗരികപ്രദേശവും എല്ലാരീതിയിലുമല്ലെങ്കിലും മിക്ക രീതിയിലും യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ നാഗരികപ്രദേശവും ആണ്. ബ്രിട്ടീഷ് രാജ കുടുംബത്തിന്റെ ആസ്ഥാനവും ഇംഗ്ലണ്ട് തന്നെയാണ്.[4]
ശിലായുഗം മുതൽ ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നു എന്നാണു പുരാവസ്തുഅവശേഷിപ്പുകൾ സൂചിപ്പിക്കുന്നത്. AD അഞ്ചാം നൂറ്റാണ്ടിൽ ഈ പ്രദേശ്ത്ത് കുടിയേറി പാർത്ത ആങ്ലെസ് എന്ന ജെർമൻ ഗോത്രവർഗത്തിന്റെ പേരിൽ നിന്നു ആണ് ഇംഗ്ലണ്ട് എന്ന് പേര് ഉണ്ടായത്. AD 927 മുതൽ ഒരു ഏകീക്രിത രാജ്യം ആയിരുന്നു. പതിനഞ്ചാം നൂറ്റാണ്ട് മുതൽ ഇംഗ്ലണ്ട് ഒരു പ്രബല ശക്തി ആവുകയും ലോകത്തെമ്പാടും തന്റെ രാഷ്ട്രീയ സാംസ്കാരിക സ്വാധീനം ചെലുത്തുകയും ചെയ്തു. പാർലിമെണ്ടറി ജ്നാധിപത്യ വ്യവസ്ഥ, വ്യവസായ വിപ്ലവം എന്നിവ ഉൽഭവിച്ചത് ഇംഗ്ലണ്ടിൽ ആണു.
ലോകത്തെല്ലായിടത്തും ഇംഗ്ലീഷ് സംസാരിക്കുന്ന ജനങ്ങളുടെ മാതൃരാജ്യം കൂടിയാണ് ഇംഗ്ലണ്ട്. അമേരിക്കൻ ഐക്യനാടുകൾ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറി താമസിച്ച ജനതയിൽ ഭൂരിഭാഗവും ഇംഗ്ലീഷുകാർ ആയിരുന്നു. അങ്ങനെയാണ് ഈ പ്രദേശങ്ങളിൽ ഇംഗ്ലീഷ് ഭാഷയും സംസ്കാരവും വ്യാപകമായത്. കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ പല പ്രമുഖ രാജ്യങ്ങളുടെയും ഭരണം ബ്രിട്ടീഷ് രാജകുടുംബത്തിന്റെ നേതൃത്വത്തിലാണ്. ഇന്ന് അമേരിക്കൻ ഐക്യനാടുകളിലെ വടക്കുകിഴക്കൻ പ്രദേശങ്ങളിലുള്ള ആറ് സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന ഒരു മേഖലയാണ് ന്യൂ ഇംഗ്ലണ്ട് എന്നറിയപ്പെടുന്നു. കണക്റ്റിക്കട്ട്, മെയ്ൻ, മസാച്യുസെറ്റ്സ്, ന്യൂ ഹാംഷെയർ, റോഡ് ഐലൻഡ്, വെർമോണ്ട് എന്നിവ ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. ഇത് യുണൈറ്റഡ് കിങ്ഡത്തിന്റെ ഭാഗമല്ല.
Remove ads
ചരിത്രം
പ്രാചീന കാലം
ശിലായുഗം മുതൽ ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നു എന്നാണു പുരാവസ്തു ഗവേഷണങ്ങളിൽ നിന്നു മനസ്സിലാവുന്നത്. ഏറ്റവും അവസാനത്തെ ഹിമയുഗത്തിനു ശേഷം സമുദ്ര നിരപ്പ് ഇന്നു ഉള്ളതിനെക്കാൾ ഗണൃമായി കുറവു ആയിരുന്നു അതിനാൽ ഗ്രേറ്റ് ബ്രിട്ടൺ , അയർലന്റിനോടൊപ്പം യുറേഷ്യ ഭൂഖണ്ഡവുമായി ചേർന്ന് കിടക്കുക ആയിരുന്നു. ഹിമയുഗം കഴിഞു സമുദ്ര നിരപ്പു ഉയർന്നു തുടങ്ങി 10000 വർഷം കഴിഞ്ഞപ്പൊൾ അയർലന്റ് ദ്വീപ് ഈ ഭൂഖണ്ഡത്തിൽ നിന്നു വേർപെട്ടു. പിന്നെയും 2000 കൊല്ലം കഴിഞ്ഞപ്പോൾ ഗ്രേറ്റ് ബ്രിട്ടൺ ദ്വീപും യുറേഷ്യ ഭൂഖണ്ഡത്തിൽ നിന്നു വേർപെട്ടു. ഈ ഭൂ പ്രദേശം യുറേഷ്യ ഭൂഖണ്ഡത്തിൽ ചേർന്നു കിടക്കുന്ന കാലത്ത് ഉത്തര ഐബീരിയയിൽ നിന്നു കര മാർഗ്ഗം വന്ന മനുഷ്യർ ആണു ഇവിടെ ആദ്യമായി സ്ഥിരതാമസം ആക്കിയത്.
അയോയുഗത്തിന്റെ തുടക്കത്തോടെ മധ്യ യൂറോപ്പിൽ നിന്ന് കെൽറ്റു ഗോത്ര വർഗക്കാർ ഇവിടെ വന്നു താമസം ആയി. അന്നു ഇവിടത്തെ ജനങ്ങൾ കെൽറ്റ് ഭാഷ ആയ ബൈതോണിൿ ആയിരുന്നു സംസാരിച്ചിരുന്നത്. 43 AD ആയതോടെ റോമൻ സൈന്യം ഗ്രേറ്റ് ബ്രിട്ടന്റെ ഒട്ടുമിക്ക പ്രദേശങ്ങളും പിടിച്ചടക്കി, അങ്ങനെ ഗ്രേറ്റ് ബ്രിട്ടൺ റോമൻ സാമ്രജ്യത്തിന്റെ ബ്രിട്ടാനിയ പ്രവിശ്യ ആയി. അതിനു ശേഷം ബ്രിട്ടനിൽ ഗ്രെകൊ റോമൻ സംസ്കാരം പ്രചാരത്തിൽ വന്നു. AD അഞ്ചാം നൂറ്റാണ്ടോടെ സാമ്രാജ്യത്തിന്റെ മറ്റു അതിത്തികൾ സംരക്ഷിക്കാനും, ആഭ്യന്തര യുദ്ധങ്ങളിൽ പങ്കെടുക്കാനും വേണ്ടി റോമൻ ഭരണാധികാരികൾ സൈന്യങ്ങളെ ബ്രിട്ടനിൽ നിന്നു തിരിച്ചു വിളിച്ചു തുടങ്ങി. അതൊടെ ബ്രിട്ടനിലെ റോമൻ സൈനിക ശക്തി ക്ഷയിച്ചു തുടങ്ങി.
മദ്ധ്യകാലം
ബ്രിട്ടനിൽ നിന്നു റോമൻ സൈന്യം പിൻവാങ്ങിയതോടെ, മുൻപു ബ്രിട്ടന്റെ തീര പ്രദേശങ്ങളിൽ ചില്ലറ ആക്രമണങ്ങളും കൊള്ളയും മറ്റും ആയി നടന്നിരുന്ന ആങ്ങ്ൾസ്, സാക്സൺ, ജൂട്ട് എന്നീ ജെർമൻ ഗോത്ര വർഗങ്ങൾ ധൈര്യസമേതം ആക്രമിച്ചു കയറി ഇവിടെ സ്തിരതാമസം ആയി. ഈ ജെർമാനിക് ഗോത്ര വർഗങ്ങളെ കൂട്ടമായി ആംഗ്ലോ സാക്‌സൺ എന്ന പേരിൽ അറിയപ്പെടും. ഇവരും ബ്രിറ്റൊൺ എന്നു വിളിക്കുന്ന ബ്രിട്ട്നിലെ ആദി വാസികളും തമ്മിൽ അനേകം യുദ്ധങ്ങൾ ഉണ്ടായി. ക്രമേണ ബ്രിട്ടന്റെ ഒരു ഭാഗമായ ഇംഗ്ലണ്ടിന്റെ ഭൂരിഭാഗവും ആംഗ്ലോ സാക്‌സൺ നിയന്ത്രണത്തിൽ ആയി. അന്ന് ഇംഗ്ലണ്ടിൽ ഉണ്ടായിരുന്ന പ്രമുഖ ആംഗ്ലൊ സാക്സൺ രാജ്യങ്ങൾ Northumbria, Mercia, Wessex, East Anglia, Essex, Kent and Sussex ആണ്.
AD 1066 - ൽ വില്ലിയം ഡ്യൂക് ഒഫ് നോർമണ്ടി (വില്ലിയം ദി കോൻക്വറർ എന്നും വിളിക്കും) ഇംഗ്ലണ്ട് ആക്രമിച്ചു കീഴടക്കി. ഈ ആക്രമണത്തോടു കൂടി നോർമണ്ടിയിൽ നിന്നു വന്നവർ (നോർമൻ) ഇംഗ്ലണ്ടിലെ ഭരണ വർഗം ആയി. വില്ലിയം ഇംഗ്ലണ്ടിന്റെ ആദ്യത്തെ നോർമൻ രാജാവും ആയി. നോർമൻ ജനത ഫ്രഞ്ച് ഭാഷ സംസാരിക്കുന്നവർ ആയിരുന്നു. ഇംഗ്ലണ്ടിൽ നിന്നു ആംഗ്ലോ-സാക്സൺ ഭാഷയെ തുടച്ചു മാറ്റാൻ വേണ്ടി നോർമൻ ഭരണാധികാരികൾ ആംഗ്ലോ-സാക്സൺ ഭാഷ പള്ളിക്കൂടങ്ങളിൽ പഠിപ്പിക്കുന്നത് നിരോധിച്ചു.
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads