എൻറികോ ഫെർമി
ഇറ്റാലിയൻ ഭൗതികശാസ്ത്രജ്ഞൻ From Wikipedia, the free encyclopedia
Remove ads
എൻറികോ ഫെർമി (സെപ്റ്റംബർ 29, 1901 - നവംബർ 28, 1954) ഒരു ഇറ്റാലിയൻ ഭൗതികശാസ്ത്രജ്ഞൻ ആയിരുന്നു. ലോകത്തിലെ ആദ്യ ആണവ റിയാക്ടറിന്റെ പിന്നിലെ പ്രവർത്തനം, ക്വാണ്ടം സിദ്ധാന്തം, ആണവോർജ്ജശാസ്ത്രം, കണികാ ഭൗതികം, സ്റ്റാറ്റിസ്റ്റികൽ മെക്കാനിക്ക്‌സ് എന്നീ മേഖലകളിലെ സംഭാവനകളാണ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്.
1938-ൽ പ്രേരിത റേഡിയോആക്ടിവിറ്റിയേക്കുറിച്ചുള്ള ഗവേഷണങ്ങൾക്ക് ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. ഇന്ന് 20-ആം നൂറ്റാണ്ടിലെ ഏറ്റവും പ്രഗൽഭരായ ഭൗതികശാസ്ത്രജ്ഞരിൽ ഒരാളായി ഇദ്ദേഹത്തെ കണക്കാക്കുന്നു. സിദ്ധാന്തങ്ങളിലും പരീക്ഷണങ്ങളിലും ഒരുപോലെ മികച്ചുനിന്ന അതുല്യനായ ഒരു ഭൗതികശാസ്ത്രജ്ഞനായിരുന്നു ഇദ്ദേഹം. 1952-ൽ നിമിർമിക്കപ്പെട്ട ഫെർമിയം എന്ന മൂലകം ഇദ്ദേഹത്തിന്റെ ബഹുമാനാർത്ഥമാണ് അങ്ങനെ നാമകരണം ചെയ്യപ്പെട്ടത്.
Remove ads
അവലംബം
കൂടുതൽ വായനയ്ക്ക്
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads