ചതുര സത്യങ്ങൾ
From Wikipedia, the free encyclopedia
Remove ads
ബുദ്ധമത തത്ത്വചിന്തയുടെ ഒരു പ്രധാനപ്പെട്ട തത്ത്വമാണ് ചതുര സത്യങ്ങൾ എന്നറിയപ്പെടുന്നത്. ദുഃഖം, ദുഃഖ കാരണം, ദുഃഖനിവാരണം, ദുഃഖ നിവാരണമാർഗ്ഗം എന്നിവ ചതുര സത്യങ്ങളായി അറിയപ്പെടുന്നു. [1] ബുദ്ധമതത്തെ താങ്ങി നിർത്തിയിരിക്കുന്ന തൂണുകളാണ് നാല് ആര്യസത്യങ്ങൾ അഥവാ ചതുർസത്യങ്ങൾ. 1)അസ്ഥിതിത്വം ദുഃഖമാണ്,ജനനം ദുഃഖമാണ്, വാർദ്ധക്യം ദുഃഖമാണ്,രോഗം ദുഃഖമാണ്,മരണം ദുഃഖമാണ്. ഇഷ്ട ജന വിയോഗവും അനിഷ്ടജന യോഗവും ദുഃഖമാണ്. ചുരുക്കത്തിൽ അസ്തിത്വത്തിന്റെ അടിസ്ഥാനം തന്നെ ദുഃഖമാണ്. എവിടെയും ദുഃഖത്തിന്റെ കൂരിരുൾ മാത്രമേ ബുദ്ധന് ദർശിക്കുവാൻ കഴിഞ്ഞുള്ളൂ. 2) ദുഃഖത്തിന്റെ അടിസ്ഥാാന കാരണം തൃഷ്ണയാണ് .അവിദ്യ നിമിത്തംം സംസ്കാരങ്ങൾ അഥവാ കർമ്മം ഉണ്ടാകുന്നു. സംസ്കാരങ്ങൾ ഉണ്ടാകുന്നതു കൊണ്ട് വിജ്ഞാനം ഉണ്ടാാകുന്നു. എന്നാൽ അവിദ്യയുടെ കാരണം കാമം, ആലസ്യം, ഹിംസാരതി, അശാന്തി സംശയം, തുടങ്ങിയവയെല്ലാം തൃഷ്ണ തന്നെ. അവിദ്യ, വിജ്ഞാനം,സംസ്കാരം ഇവ മൂന്നും പൂർവ്വജന്മത്തോട് ബന്ധപ്പെട്ടിരിക്കുന്നു. ഇവയുടെ സംയുക്ത പ്രവർത്തനം പുനർജന്മത്തിന് നിമിത്തമായിത്തീരുകയും, ഭയവും ജാതിയുമായിത്തീരുകയും ചെയ്യുന്നു.ജാതിയെന്നത് പുനർജന്മം തന്നെ.അതിന്റെ അനിവാര്യ ഫലമാണ് മരണം.തൃഷ്ണയാണ് മനുഷ്യനെ പുനർജന്മത്തിൽ നിന്നും പുനർജന്മത്തിലേയ്ക്ക് വലിച്ചിഴയ്ക്കുന്നത്.ലൈംഗിക പ്രവണതയും വികാരവും അതിനെ അനുധാവനം ചെയ്യുന്നു.അവ സന്തോഷത്തെ ചൂഷണം ചെയ്യുന്നു.വികാര പൂർത്തിക്കുള്ള ആഗ്രഹവും അസ്തിത്വത്തിനുള്ള ദാഹവും സന്തോഷത്തിനുള്ള ആസക്തിയും ദുഃഖത്തിന് വളം വയ്ക്കുന്നു. മനുഷ്യനെ തൃപ്തിപ്പെടുത്താൻ പ്രാപ്തിയില്ലാത്തവയുടെ പിന്നാലെ പരക്കം പായുന്നതാണ് അസ്വസ്ഥതയുടെ കാരണം ചുരുക്കത്തിൽ വ്യക്തിത്വം നിലനിർത്തുവാൻ മനുഷ്യനെ പ്രേരിപ്പിക്കുന്ന ശക്തികളുടെ സംഹാരമാണ് തൃഷ്ണ.അജ്ഞാനവും തൃഷ്ണയും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നുവെന്നും ബുദ്ധൻ പറഞ്ഞു വയ്ക്കുന്നു. 3)തൃഷ്ണയെ വൈരാഗ്യ കൊണ്ട് നിഹനിക്കുകയാണ് ദുഃഖത്തെ ദുരീകരിക്കുവാനുള്ള മാർഗ്ഗം ആഴത്തിൽ വേരുറപ്പിച്ചിരിക്കുന്ന തൃഷ്ണയിൽ നിന്നും വിമുക്തനാകുമ്പോൾ മനുഷ്യൻ സ്വതന്ത്രനും ദു:ഖവും പീഡകളും ഇല്ലാത്തവനാകും. ദുഃഖം സമൂലം നശിപ്പിക്കുന്നതിനുള്ള മാർഗ്ഗം ജാതി (ജനനം) ഇല്ലാതാകുകയാണ് എന്ന് സിദ്ധിക്കുന്നു. 4) തൃഷ്ണയെ ഇല്ലാതാക്കാനുള്ള പ്രായോഗിക വിദ്യയാണ് അഷ്ടമാർഗ്ഗങ്ങൾ ==അവലംബം== [2]
- ബി.ബി.സി. "The Four Noble Truths".
- ബുദ്ധമതം പേജ് 109: ലോക മതത്തെപ്പറ്റി ഒരു പഠനം - ബുദ്ധമതം - പേജ് 161, ജി.സി വാഴൂർ

Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads