ഗ്ലൂട്ടറാൽഡിഹൈഡ്
രാസസംയുക്തം From Wikipedia, the free encyclopedia
Remove ads
അണുനാശിനി, മരുന്ന്, പ്രിസർവേറ്റീവ്, ഫിക്സേറ്റീവ് എന്നിവയായി ഉപയോഗിക്കുന്ന പദാർത്ഥമാണ് ഗ്ലൂട്ടറാൽഡിഹൈഡ്. സിഡെക്സ്, ഗ്ലൂട്ടറൽ എന്നീ ബ്രാൻഡ് നാമത്തിൽ ഇത് വിപണിയിൽ ലഭ്യമാവുന്നു.[3] [4] [5] [6] ഒരു അണുനാശിനി എന്ന നിലയിൽ ഇത് ശസ്ത്രക്രിയാ ഉപകരണങ്ങളെയും ആശുപത്രികളുടെ മറ്റ് മേഖലകളെയും അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്നു. ഒരു മരുന്നായി, ആണിരോഗം ചികിത്സിക്കാൻ ഇത് ഉപയോഗിക്കുന്നു.
പാർശ്വഫലങ്ങളിൽ ത്വക്ക് അലർജി ഉൾപ്പെടുന്നു. [4] ഓക്കാനം, തലവേദന, ശ്വാസം മുട്ടൽ എന്നിവയും ഉണ്ടാകാം. [3] സ്പോർസ് ഉൾപ്പെടെയുള്ള സൂക്ഷ്മാണുക്കൾക്കെതിരെ ഗ്ലൂട്ടറാൽഡിഹൈഡ് ഫലപ്രദമാണ്.
1960 കളിൽ വൈദ്യ ഉപയോഗത്തിൽ വന്ന ഗ്ലൂട്ടറാൽഡിഹൈഡ് [7] ലോകാരോഗ്യ സംഘടനയുടെ അവശ്യ മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു. [8]
Remove ads
ഉപയോഗങ്ങൾ
അണുനാശിനി, മരുന്നായി ഗ്ലൂട്ടറാൽഡിഹൈഡ് ഉപയോഗിക്കുന്നു. [3] [4] [9]
സാധാരണയായി ഒരു ലായനിയായി പ്രയോഗിക്കുന്നു. ഇത് ശസ്ത്രക്രിയാ ഉപകരണങ്ങളും മറ്റ് മേഖലകളും അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്നു. [3] ലെതർ ടാനിംഗ് പോലുള്ള നിരവധി വാണിജ്യ ഉപയോഗങ്ങളുമുണ്ട്. [10]
ഫിക്സേറ്റീവ്
ബയോകെമിസ്ട്രി ആപ്ലിക്കേഷനുകളിൽ ഗ്ലൂട്ടറാൽഡിഹൈഡ് ഒരു അമിൻ-റിയാക്ടീവ് ഹോമോബൈഫങ്ഷണൽ ക്രോസ്-ലിങ്കറായും സ്റ്റെയിനിംഗ് അല്ലെങ്കിൽ ഇലക്ട്രോൺ മൈക്രോസ്കോപ്പിക്ക് മുമ്പുള്ള ഫിക്സേറ്റീവായും ഉപയോഗിക്കുന്നു. കോശങ്ങളെ അവയുടെ പ്രോട്ടീനുകൾ ക്രോസ്ലിങ്ക് ചെയ്യുന്നതിലൂടെ ഇത് വേഗത്തിൽ നശിപ്പിക്കുന്നു.
ആണി ചികിത്സ
ഒരു മരുന്നായി ഇത് ആണിരോഗം ചികിത്സിക്കാൻ ഉപയോഗിക്കുന്നു.[4] ഈ ആവശ്യത്തിനായി, 10% w/w ലായനി ഉപയോഗിക്കുന്നു. ഇത് ചർമ്മത്തെ വരണ്ടതാക്കുകയും, അരിമ്പാറ ശാരീരികമായി നീക്കംചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.
Remove ads
ഉൽപാദനവും പ്രതികരണങ്ങളും

സൈക്ലോപെന്റീന്റെ ഓക്സീകരണം വഴിയാണ് ഗ്ലൂട്ടറാൽഡിഹൈഡ് വ്യാവസായികമായി ഉത്പാദിപ്പിക്കുന്നത്.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads