ഗ്രൂയിഫോർമിസ്

From Wikipedia, the free encyclopedia

ഗ്രൂയിഫോർമിസ്
Remove ads

പക്ഷികളുടെ ഒരു ഗോത്രമാണ് ഗ്രൂയിഫോർമിസ്. കൊക്കുകൾ, റെയിലുകൾ, കൊറ്റികൾ തുടങ്ങി വൈവിധ്യമാർന്ന ശരീരഘടനയോടുകൂടിയ പക്ഷികൾ ഇതിൽ ഉൾപ്പെടുന്നു. ഇതിലെ നിരവധി സ്പീഷീസുകൾ ഇന്ന് നാമാവശേഷമായിക്കഴിഞ്ഞു. ബാക്കിയുള്ളവ കടുത്ത വംശനാശഭീഷണി നേരിടുന്നവയാണ്. ഏകദേശം 210 സ്പീഷീസുകൾ ആഗോളവ്യാപകമായി കണ്ടുവരുന്നു. ഗ്രൂയിഫോർമിസിന്റെ ഫോസിൽ ചരിത്രം ഏതാണ്ട് ടെർഷ്യറികാലം വരെ നീണ്ടുകിടക്കുന്നു.

വസ്തുതകൾ Scientific classification, Families ...

ഈ ഗോത്രത്തെ മീസോഇനാറ്റിഡെ, ടർനിസിഡെ, പെർഡിയോനോമിഡെ, ഗ്രൂയിെഡ, അരാമിഡെ, സോഫിഡെ, റാലിഡെ, ഹീലിയോർനിത്തിഡെ, റൈനോക്കീറ്റിഡെ, യൂറിപൈജിഡെ, കാരിയാമിഡെ, ഓറ്റിഡിഡെ എന്നിങ്ങനെ 12 കുടുംബങ്ങളായി വിഭജിച്ചിരിക്കുന്നു.

ഇതിലെ ടർനിസിഡെ, ഗ്രൂയിഡെ, റാലിഡെ, ഓറ്റിഡിഡെ എന്നീ കുടുംബങ്ങളിൽ മാത്രമാണ് കൂടുതൽ അംഗങ്ങളുള്ളത്. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഈ ഗോത്രത്തിലെ പക്ഷികൾ പ്രധാനമായി കാണപ്പെടുന്നത്. ചതുപ്പുനിലങ്ങൾ, നദീതീരങ്ങൾ, പുൽമേടുകൾ തുടങ്ങിയവയാണ് ഇവയുടെ മുഖ്യ ആവാസകേന്ദ്രങ്ങൾ. ചിലയിനം പക്ഷികൾ ജലത്തിലും കാണപ്പെടുന്നു. പെഡിയോനോമിഡെ കുടുംബത്തിൽ Pedionomus torquatus എന്ന ഒരു അംഗം മാത്രമേയുള്ളു. ഇവ ഓസ്ട്രേലിയയിലാണ് കണ്ടുവരുന്നത്. ഗ്രൂയിഡെ കുടുംബത്തിൽ കൊക്കുകളാണ് ഉൾപ്പെടുന്നത്. കൊക്കുകൾ തെക്കേ അമേരിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും കാണപ്പെടുന്നു.

ഏറെക്കുറെ സർവ്വാഹാരിയായ ഈ ഗോത്രത്തിലെ പക്ഷികളുടെ കഴുത്ത്, കാല് എന്നിവയ്ക്കു നീളം താരതമ്യേന കൂടുതലാണ്. മൂന്നോ നാലോ വിരലുകൾ ഉണ്ട്. പറക്കലിൽ പിന്നോക്കമായ ഇവയുടെ ചിറകുകൾ വിസ്തൃതവും വർണവൈവിധ്യങ്ങളുള്ളതുമാണ്.

Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads