ഹാഫ്നിയം

From Wikipedia, the free encyclopedia

ഹാഫ്നിയം
Remove ads

അണുസംഖ്യ 72 ആയ മൂലകമാണ് ഹാഫ്നിയം. Hf ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. വെള്ളി കലർന്ന ചാരനിറമുള്ളതും തിളക്കമുള്ളതുമായ ഈ ചതുർസം‌യോജക സംക്രമണ മൂലകം രാസപരമായി സിർകോണിയത്തോട് സാമ്യമുള്ളതാണ്. സിർകോണിയം ധാതുക്കളിൽ ഇവ കാണപ്പെടുന്നു.

കൂടുതൽ വിവരങ്ങൾ വിവരണം, ഭൗതികസ്വഭാവങ്ങൾ ...
Remove ads

ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ

Thumb
ഹാഫ്നിയം ലോഹം

ഹാഫ്നിയം വെള്ളിനിറവും തിളക്കമുള്ള ഡക്ടൈലായ ഒരു ലോഹമാണ്. നാശനത്തിനെതിരെ പ്രതിരോധമുള്ള ഈ മൂലകത്തിന്റെ രാസഗുണങ്ങൾ സിർകോണിയത്തിന്റേതിനോട് സാമ്യമുള്ളവയാണ്. ഇതിന്റെ ഭൗതിക ഗുണങ്ങൾ സിർകോണിയം അപദ്രവ്യങ്ങൾ വ്യത്യാസപ്പെടുത്തുന്നു. വേർതിരിച്ചെടുക്കാൻേറ്റവും പ്രയാസമേറിയ മൂലകങ്ങളിൽ ഉൾപ്പെടുന്നു ഇവരണ്ടും. ഇവ തമ്മിൽ ഭൗതിക ഗുണങ്ങളിലുള്ള ശ്രദ്ധേയമായ വ്യത്യാസം ഇവയുടെ സാന്ദ്രതയാണ്. സിർക്കോണിയത്തിന്റെ സാന്ദ്രത ഏകദേശം ഹാഫ്നിയത്തിന്റെ സാന്ദ്രതയുടെ പകുതിയാണ്. എന്നാൽ രാസഗുണങ്ങളിൽ ഇവ വളരെ സാദൃശ്യം കാണിക്കുന്നു.

Remove ads

ഉപയോഗങ്ങൾ

ന്യൂട്രോണുകളെ വലിച്ചെടുക്കുന്നതിനുള്ള കഴിവും മികച്ച യാന്ത്രിക ഗുണങ്ങളും നാശന പ്രതിരോധവുമുൾലതിനാൽ ഹാഫ്നിയത്തെ ആണവ റിയാക്ടറുകളിൽ നിയന്ത്രണ ദണ്ഡായി ഉപയോഗിക്കുന്നു. മറ്റ് ഉപയോഗങ്ങൾ:

  • വാതകം നിറക്കുന്ന തരം ഇൻ‌കാന്റിസെന്റ് വിളക്കുകളിൽ ഓക്സുജൻ, നൈട്രജൻ എന്നിവയെ നീക്കം ചെയ്യുന്നതിനായി ഉപയോഗിക്കുന്നു.
  • ഉരുക്കും മറ്റ് ലോഹങ്ങളും മുറിക്കുന്ന പ്രക്രീയയിൽ (പ്ലാസ്മ കട്ടിങ്) ഇലക്ട്രോദായി ഉപയോഗിക്കുന്നു.
  • ഇരുമ്പ്, ടൈറ്റാനിയം, നിയോബിയം, റ്റന്റാലിയം, എന്നിവയുടേയും മറ്റ് ലോഹങ്ങളുടേയും ലോഹസങ്കരങ്ങളിൽ.
Remove ads

സാന്നിദ്ധ്യം

ഭൂമിയുടെ ഉപരിപാളിയുടെ ഏകദേശം 0.00058% ഹാഫ്നിയമാണ്. സാധാരണയായി സിർകൊണിയം സം‌യുക്തങ്ങളുമായി ചേർന്ന് കാണപ്പെടുന്ന ഈ ലോഹം പ്രകൃതിയിൽ സ്വതന്ത്ര്യ രൂപത്തിൽ കാണപ്പെടുന്നില്ല.

ചരിത്രം

നീൽസ് ബോറിന്റെ ജന്മസ്ഥലമായ കോപ്പെൻ‌ഹേഗന്റെ ലാറ്റിൻ പേരായ ഹാഫ്നിയ എന്ന പദത്തിൽനിന്നാണ് ഹാഫ്നിയം എന്ന പേരിന്റെ ഉദ്ഭവം.

Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads