ലുറ്റീഷ്യം

From Wikipedia, the free encyclopedia

ലുറ്റീഷ്യം
Remove ads

അണുസംഖ്യ 71 ആയ മൂലകമാണ് ലുറ്റീഷ്യം. Lu ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഈ ലോഹം സാധാരണയായി യിട്ടെർബിയത്തോട് ചേർന്നാണ് കാണപ്പെടാറ്. ഇവ ചില ലോഹസങ്കരങ്ങളിലും പല രാസപ്രവർത്തനങ്ങളിലും ഉൽ‌പ്രേരകമായും ഉപയോഗികാറുണ്ട്. നിർ‌വീര്യ അണുക്കളുടെ ആവർത്തനപ്പട്ടികയിലെ ബ്ലോക്കുകളും രാസകുടുംബവും തമ്മിലുള്ള ബന്ധമനുസരിച്ച് ലുറ്റീഷ്യം ഒരു സംക്രമണ ലോഹമാണ്. കാരണം, ഇത് ഡി-ബ്ലോകിലാണ് ഉൾപ്പെടുന്നത്. എന്നാൽ ഐ.യു.പി.എ.സി യുടെ അഭിപ്രായത്തിൽ ഇത് ഒരു ലാന്തനൈഡ് ആണ്.

കൂടുതൽ വിവരങ്ങൾ വിവരണം, ഭൗതികസ്വഭാവങ്ങൾ ...
Remove ads

ശ്രദ്ധേയമായ സ്വഭാവസവിശേഷതകളും ഉപയോഗങ്ങളും

വെള്ളികലർന്ന വെള്ളനിറമുള്ള നാശന പ്രതിരോധമുള്ള ത്രിസം‌യോജക മൂലകമാണ് ലുറ്റീഷ്യം. ഈ ലോഹം വായുവിൽ താരതമ്യേന സ്ഥിരതയുള്ളതാണ്. അപൂർ‌വ എർത്ത് മൂലകങ്ങളിൽ ഏറ്റവും ഭാരമേറിയതും കാഠിന്യമേറിയതുമാണ് ലുറ്റീഷ്യം. ലാന്തനൈഡുകളിൽ ഏറ്റവും ഉയർന്ന ദ്രവണാങ്കവും ഇതിനാണ്. ഉപയോഗ യോഗ്യമായ അളവുകളിൽ ലുറ്റീഷ്യം നിർമ്മിക്കുന്നത് വളരെ ചിലവേറിയ കാര്യമാണ്. അതിനാൽത്തന്നെ വളരെ കുറച്ച് വാണിജ്യ ഉപയോഗങ്ങളേ ഇതിനുള്ളൂ. എങ്കിലും പെട്രോളിയം ശുദ്ധീകരണ ശാലകളിൽ പെട്രോളിയത്തിന്റെ വിഘടന പ്രവർത്തനത്തിൽ ലുറ്റീഷ്യം ഉൽ‌പ്രേരകമായി ഉപയോഗിക്കാറുണ്ട്. ലുറ്റീഷ്യം-176 (176Lu) ഉൽക്കകളുടെ കാലപ്പഴക്കം കണ്ടെത്തുന്നതിന് ഉപയോഗിക്കാറുണ്ട്.

Remove ads

ചരിത്രം

1907ൽ ഫ്രെഞ്ച് ശാസ്ത്രജ്ഞൻ ജോർജെസ് അർബൈൻ, ഓസ്ട്രിയൻ ധാതുശാസ്ത്രജ്ഞൻ ബാരൺ കാൾ ഔർ വോൺ വെൽസ്ബാച്ച്, അമേരിക്കൻ രസതന്ത്രജ്ഞൻ ചാൾസ് ജെയിംസ് എന്നിവർ സ്വതന്ത്രമായ പരീക്ഷണങ്ങളിലൂടെ ലുട്ടിഷ്യം കണ്ടെത്തി. ഇവർ മൂവരും യിറ്റെർബിയ എന്ന ധാതുവിലെ ഒരു അപദ്രവ്യമായാണ് ലുറ്റീഷ്യത്തെ കണ്ടെത്തിയത്. സ്വിസ് ശാസ്ത്രജ്ഞൻ ജീൻ ചാൾസ് ഗലിസാർഡ് ഡി മരിഗ്നാക് അടക്കമുള്ള മിക്ക ശാസ്ത്രജ്ഞരും കരുതിയിരുന്നത് ഈ ധാതുവിൽ അടങ്ങിയിരിക്കുന്നത് യിറ്റെർബിയം എന്ന മൂലകം മാത്രമാണ് എന്നാണ്.

Remove ads

സാന്നിദ്ധ്യം

മിക്ക അപൂർ‌വ എർത്ത് ലോഹങ്ങളോട് ചേർന്ന് കാണപ്പെടുന്നുണ്ടെങ്കിലും ലുറ്റീഷ്യം പ്രകൃതിയിൽ സ്വതന്ത്ര്യ രൂപത്തിൽ കാണപ്പെടുന്നില്ല. ഈ മൂലകം മറ്റ് മൂലകങ്ങളിൽനിന്ന് വേർതിരിച്ചെടുക്കുവാൻ വളരെ പ്രയാസമാണ്.

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads