ഹരീഷ്‌ ചന്ദ്ര

From Wikipedia, the free encyclopedia

ഹരീഷ്‌ ചന്ദ്ര
Remove ads

ഇന്ത്യൻ-അമേരിക്കൻ ഗണിതശാസ്ത്രജ്ഞനും ഭൗതികശാത്രജ്ഞനും മാതൃക സിദ്ധാന്തത്തിന്റെ(representation theory) ,പ്രതേകിച്ച്‌ സ്വരചേർച്ച വിശകലനം(harmonic analysis) സെമി സിമ്പിൾ ലീ ഗ്രൂപി(semisimple Lie groups)ന്റെ അടിസ്ഥാന പഠനങ്ങൾ നടത്തിയ വ്യക്തിയാണ്‌ “‘ഹരീഷ്‌ ചന്ദ്ര”’[2] (11 October 1923 – 16 October 1983).

വസ്തുതകൾ Harish Chandra, ജനനം ...
Remove ads

ആദ്യകാല ജീവിതം

ഹരീഷ്‌ ചന്ദ്ര ബ്രിട്ടീഷ്‌ ഇന്ത്യയിലെ കാൺപൂരിൽ ജനനം.കാൺപൂരിലെ B.N.S.D ക്കോളേജിലും അലഹബാദ്‌ സർവകലാശാലയിലും വിദ്യാഭ്യാസം നടത്തി.1943ൽ ഭൗതികശാസ്ത്രത്തിൽ ബിരുദാനന്ദര ബിരുദത്തിനു ശേഷം ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്‌ ഓഫ്‌ സയൻസിലേക്ക്‌ മറ്റ്‌ തിയറിറ്റിക്കൽ ഫിസിക്സിലെ പഠനങ്ങൾക്ക്‌ മാറുകയും ഹോമി.ജെ.ഭാഭയോടൊപ്പം പ്രവർത്തിക്കുകയും ചെയ്തു. 1945ൽ അദ്ദേഹം കേംബ്രിഡ്ജ്‌ സർവകലാശാലയിലേക്ക്‌ പോവുകയും പോൾ ഡിരക്ക്‌(paul Dirac)ന്റെ കീഴിൽ ഗവേഷണ വിദ്യാർഥിയാവുകയും ചെതു.കേംബ്രിഡ്ജ്‌ സർവകലാശാലയിൽ വച്ച്‌ വൂൾഫ്ഗാങ്ങ്‌ അ ക്ലാസുകളിൽ വിദ്യാർത്ഥിയായിരുന്നു.ആ സമയത്ത്‌ പൗളിയുടെ ഗവേഷണത്തിലെ ഒരു തെറ്റ്‌ ഇദ്ദേഹം കണ്ടുപിടിക്കുകയും അത്‌ ചൂണ്ടികാണിക്കുകയും ചെയ്തു.ഇരുവരും പിന്നീട്‌ ദീർഘകാലം സുഹൃത്തുകളായിരുന്നു.ഈ സമയങ്ങളിൽ ഗണിതശാസ്ത്രത്തിൽ അദ്ദേഹത്തിനു താല്പര്യം വർദ്ധിച്ചു.1947ൽ കേംബ്രിഡ്ജിൽ നിന്ന്‌ ഇദ്ദേഹം പി എച്ച്‌ ഡി സ്വന്തമാക്കി.

ഡിർക്ക്‌ അമേരിക്കയിലെ പ്രിൻസിടണ്ണിലെ ഇൻസ്റ്റിട്യൂട്ട്‌ ഓഫ്‌ അഡ്വാൻസ്ഡ്‌ സ്റ്റഡിയിൽ 1947/48 കാലത്ത്‌ സന്ദർശിച്ചപ്പോൾ ഹരീഷ്‌ ചന്ദ്രയായിരുന്നു അദ്ദേഹത്തിന്റെ സഹായി.ആ സന്ദർഭത്തിലാണ്‌ ഹരീഷ്‌ ചന്ദ്രഭൗതികശാസ്ത്രത്തിൽ നിന്ന്‌ ഗണിതത്തിലേക്ക്‌ പൂർണമായും മാറുന്നത്‌.1963 മുതൽ ഇൻസ്റ്റിട്യൂട്ട്‌ ഓഫ്‌ അഡ്വാൻസ്‌ സ്റ്റഡിയിലെ അധ്യാപകനായി.1968 മുതൽ അദ്ദേഹത്തിന്റെ മരണം വരെ (1983) അവിടെ IBMവോൻ ന്യൂമാനിലെ പ്രൊഫസറായിരുന്നു.1983 ഒക്ടോബർ 16 ൽ വൈകുന്നേരത്തെ സവാരിക്കിടെ ഹൃദയസ്തംഭനം വന്ന്‌ അദ്ദേഹം മരിച്ചു.അദ്ദേഹത്തിന്റെ ഭാര്യ ലളിത(ലില്ലി) മക്കൾ:പ്രെമെല(പ്രേമി),ദേവകി.

Remove ads

ഗണിതശാസ്ത്ര സംഭാവനകൾ

ഹെർമ്മൻ വെയ്‌ല്,ക്ലൗഡെ ചെവല്ലെയ്‌ എന്നീ ഗണിതശാസ്ത്രകാരന്മാർക്ക്‌ അദ്ദേഹം സ്വധീനം ചെലുത്തിയിട്ടുണ്ട്‌.ദേവഷിഷ്‌ ശർമ്മയോടൊപ്പം 9 വർഷം പ്രവർത്തിച്ചു.1950 മുതൽ 1963 വരെ കൊളംബിയ സർവകലാശാലയിൽ സെമിസിമ്പിൾ ലീ ഗ്രൂപ്പിന്റെ മാതൃക തയ്യാറാക്കാൻ പ്രവർത്തിച്ചു.അദ്ദേഹം ഈ കാലങ്ങളിൽ സെമി സിമ്പിൾ ലീ ഗ്രൂപ്പിലെ ഡിസ്ക്രീറ്റ്‌ സീരിയസ്‌ റപ്രസെന്റേഷൻസിലെ പുതിയ പഠനങ്ങൾക്ക്‌ തുടക്കമിട്ടു.പീറ്റർ-വെയ്‌ലെ സിന്താന്ദ്ധത്തിലെ തുല്യരൂപത്തിലുള്ള പഠനങ്ങളാണ്‌. അദ്ദേഹം അർമൻഡ്‌ ബോറെലിനോടൊപ്പം അങ്കഗണിതത്ത്‌ ഗ്രൂപ്പ്‌ സിന്താദ്ധത്തിലും പ്രവർത്തിച്ചിരുന്നു.തുല്യരൂപത്തിലുള്ള നിശ്ചിത വിഭാഗത്തിനെപറ്റൊയും ഒരു പേപ്പർ ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.ഫിലോസഫി ഓഫ്‌ കുസ്പ്‌ ഫോംസ്‌(philosophy of cusp forms) വിശദമാക്കുകയും ലാങ്ങ്ലാൻഡ്‌ ഫിലോസോഫി(langlands philosophy)യെ പറ്റി മുന്നോടിയായി പ്രവചിക്കുകയും ചെയ്തു[3][4][5] .

Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads