ഹെർമൻ മിൻകൗസ്ക്കി

From Wikipedia, the free encyclopedia

ഹെർമൻ മിൻകൗസ്ക്കി
Remove ads

ജർമ്മൻ ഗണിതശാസ്ത്രജ്ഞനും കോണിസ്ബെർഗ്, സൂറിച്ച്, ഗോട്ടിങ്ങൻ എന്നീ സർവ്വകലാശാലകളിലെ പ്രൊഫസറുമായിരുന്നു ഹെർമൻ മിൻകൗസ്ക്കി:(/mɪŋˈkɔːfski, -ˈkɒf-/ ജർമ്മൻ[mɪŋkɔfski]; 22 ജൂൺ 1864 - ജനുവരി 12, 1909). ജ്യാമിതീ സംഖ്യകൾ അദ്ദേഹം സൃഷ്ടിക്കുകയും വികസിപ്പിക്കുകയും ചെയ്തു. സംഖ്യാ സിദ്ധാന്തം, ഗണിത ഭൗതികശാസ്ത്രം, ആപേക്ഷികതാസിദ്ധാന്തം എന്നിവയിൽ പ്രശ്നോത്തരത്തിനായി ജിയോമെട്രിക് രീതികൾ അദ്ദേഹം ഉപയോഗിക്കുകയും വികസിപ്പിച്ചെടുക്കുകയും ചെയ്തു.

വസ്തുതകൾ Hermann Minkowski, ജനനം ...

മിൻകൗസ്ക്കിയുടെ കൂടുതൽ പ്രവർത്തനങ്ങൾ നടന്നിട്ടുള്ളത് ആപേക്ഷികതാസിദ്ധാന്തത്തെക്കുറിച്ചാണെങ്കിലും 1907-ൽ അദ്ദേഹത്തിൻറെ പഴയ വിദ്യാർത്ഥി ആൽബർട്ട് ഐൻസ്റ്റൈന്റെ വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം (1905) ഫോർ ഡൈമൻഷണൽ സ്പേസ് ടൈം ഒരു ജ്യാമിതീയ സിദ്ധാന്തം എന്ന നിലയിൽ മനസ്സിലാക്കുകയും അന്നുമുതൽ ഇത് മിൻകൗസ്കി സ്പേസ് ടൈം എന്നറിയപ്പെടുകയും ചെയ്തു.

Remove ads

വ്യക്തി ജീവിതവും കുടുംബവും

ഹെർമൻ മിൻകൗസ്ക്കി, റഷ്യൻ സാമ്രാജ്യത്തിലെ കോവ്നോ ഗവർണറേറ്റിലെ അലക്സാതൊസിലെ ഒരു ഗ്രാമത്തിൽ (ഇപ്പോൾ ലിത്വാനിയയിലെ കൗനസ് നഗരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്), കോവ്ണോവിലെ കൗനസ് സിനഗോഗ് കെട്ടിടങ്ങൾക്ക് ധനസഹായം ചെയ്യുന്ന ഒരു യഹൂദ വംശ വ്യാപാരിയായ[1] [2][3]ലെവിൻ ബൊറൂക്ക് മിൻകൗസ്ക്കിയുടെയും റാഹേൽ തബ്ബുമാന്റെയും പുത്രനായി ജനിച്ചു.[4] ഹെർമന് മെഡിക്കൽ ഗവേഷകനായ ഓസ്കർ (ജനനം 1858) എന്നൊരു സഹോദരനുണ്ട്.[5]വിവിധ സ്രോതസ്സുകളിൽ മിൻകൗസ്ക്കിയുടെ പൗരത്വം ജർമ്മൻ,[6] [7] പോളിഷ്, [8][9][10] അല്ലെങ്കിൽ ലിത്വാനിയൻ-ജർമൻ [11]അല്ലെങ്കിൽ റഷ്യൻ[12] എന്നിങ്ങനെ വ്യത്യസ്തമായി നല്കിയിരിക്കുന്നു.

റഷ്യയിൽ നിന്ന് ജൂതർക്കെതിരെയുള്ള പീഡനം ഒഴിവാക്കാൻ കുടുംബം 1872- ൽ കോന്നിസ്ബർഗിലേക്ക് താമസം മാറി.[13]പിതാവ് വസ്‌ത്രകയറ്റുമതിയിലും പിന്നീട് മെക്കാനിക്കൽ ക്ലോക്ക് വർക്ക് ടിൻകളിപ്പാട്ടങ്ങളുടെ നിർമ്മാണത്തിലും ഏർപ്പെട്ടിരുന്നു. (അദ്ദേഹത്തിന്റെ മൂത്ത പുത്രനായ മാക്സ്, ലെവിൻ മിൻകൗസ്ക്കി & സൺ എന്ന കമ്പനി പ്രവർത്തിച്ചിരുന്നു).

മിൻകോവ്സ്കി കോണിംഗ്സ്ബർഗിലും ബോണിലും (1887-1894) കോണിംഗ്സ്ബർഗ് സുരീച്ച് (1896-1902), എന്നിവിടങ്ങളിലായി പഠനം തുടരുകയും ഒടുവിൽ 1902 മുതൽ പഠനത്തിനായി ഗോട്ടിൻങിൽ എത്തുകയും ചെയ്തു.1909-ൽ അദ്ദേഹത്തിന് അകാലമരണം സംഭവിക്കുകയും ചെയ്തു.1897-ൽ അഗസ്റ്റെ ആഡ്ലറെ വിവാഹം ചെയ്ത അദ്ദേഹം രണ്ടുപെൺമക്കളുടെ പിതാവാകുകയും ചെയ്തു. ഇലക്ട്രിക്കൽ എൻജിനീയറും കണ്ടുപിടിത്തക്കാരനുമായ റെയ്നോൾഡ് റുഡൻബർഗ് അദ്ദേഹത്തിന്റെ മരുമകനായിരുന്നു.

Remove ads

പ്രസിദ്ധീകരണങ്ങൾ

Relativity papers
  • Minkowski, Hermann (1915) [1907]. "Das Relativitätsprinzip" . Annalen der Physik. 352 (15): 927–938. Bibcode:1915AnP...352..927M. doi:10.1002/andp.19153521505.
Diophantine approximations
Mathematical papers (posthumous)
Remove ads

ഇവയും കാണുക

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads