ഇൻഡിയം

From Wikipedia, the free encyclopedia

ഇൻഡിയം
Remove ads

അണുസംഖ്യ 49 ആയ മൂലകമാണ് ഇൻഡിയം[1] . In ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. അപൂർവവും മൃദുവും അടിച്ച് പരത്താവുന്നതും എളുപ്പം ദ്രവീകരിക്കാവുന്നതുമായ ഈ ലോഹം രാസപരാമായി അലുമിനിയം, ഗാലിയം എന്നിവയോട് സാമ്യം കാണിക്കുന്നു. എന്നാൽ രൂപത്തിൽ സിങ്കിനോടാണ് കൂടുതൽ സാമ്യം (സിങ്ക് അയിരുകളാണ് ഈ ലോഹത്തിന്റെ പ്രധാന സ്രോതസ്). ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേയിൽ ഉപയോഗിക്കുന്ന സുതാര്യ ഇലക്ട്റോഡുകളുടെ നിർമ്മാണത്തിലാണ് ഇൻഡിയം പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. ദ്രവണാങ്കം കുറഞ്ഞ ചില ലോഹസങ്കരങ്ങളുടെ നിർമ്മാണത്തിലും ഇൻഡിയം ഉപയോഗിക്കുന്നു. ചില ലെഡ് രഹിത സോൾഡറുകളിൽ ഇത് ഒരു ഘടകമാണ്.

കൂടുതൽ വിവരങ്ങൾ വിവരണം, ഭൗതികസ്വഭാവങ്ങൾ ...

പ്രകൃതിയിൽ കണ്ടുവരുന്ന ഇൻഡിയത്തിൽ In-113, In-115 എന്നീ ഐസോടോപ്പുകളാണുള്ളത്. അതിൽ ഭൂരിഭാഗവും (95.71%) In-115 എന്ന 4.41×1014 വർഷങ്ങൾ അർധായുസ്സുള്ള റേഡിയോആക്റ്റീവ് ഐസോടോപ്പാണ്.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads