ക്രിപ്റ്റോൺ

From Wikipedia, the free encyclopedia

ക്രിപ്റ്റോൺ
Remove ads
Remove ads

അണുസംഖ്യ 36 ആയ ഒരു മൂലകമാണ് ക്രിപ്റ്റോൺ. Kr ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. 18ആം ഗ്രൂപ്പിലേയും നാലാം പിരീഡിലേയും അംഗമാണിത്. നിറവും മണവും രുചിയുമില്ലാത്ത ഈ ഉൽകൃഷ്ട വാതകം അന്തരീക്ഷത്തിൽ ചെറിയ അളവിൽ കാണപ്പെടുന്നു. ദ്രവീകരിച്ച അന്തരിക്ഷ വായുവിന്റെ ഡിസ്റ്റിലേഷൻ വഴിയാണ് ഇത് വേർതിരിച്ചെടുക്കുന്നത്. മറ്റ് അപൂർവ വാതകങ്ങളോടൊപ്പം ഫ്ലൂറസെന്റ് ലാമ്പുകളിൽ ഉപയോഗിക്കാറുണ്ട്. സാധാരണയായി വളരെ നിഷ്ക്രിയമായ ക്രിപ്റ്റോൺ പരീക്ഷശാലയിലെ തീക്ഷ്ണമായ സഹചര്യങ്ങളിൽ ഫ്ലൂറിനുമായി ചേർന്ന് ക്രിപ്റ്റോ്ൺ ഡൈഫ്ലൂറൈഡ് എന്ന സംയുക്തം നിർമ്മിക്കുന്നു.

ക്രിപ്റ്റോൺ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ക്രിപ്റ്റോൺ (വിവക്ഷകൾ) എന്ന താൾ കാണുക. ക്രിപ്റ്റോൺ (വിവക്ഷകൾ)
കൂടുതൽ വിവരങ്ങൾ വിവരണം, ഭൗതികസ്വഭാവങ്ങൾ ...
Remove ads

ഭൗതിക ഗുണങ്ങൾ

Thumb
A krypton filled discharge tube in the shape of the element's atomic symbol.

വർണരാജിയിൽ കടും പച്ചയും ഓറഞ്ചും നിറങ്ങളിലുള്ള രേഖകൾ ക്രിപ്റ്റോണിന്റെ മാത്രം പ്രത്യേകതയാണ്. യുറേനിയം ഫിഷനിലെ ഒരു ഉൽപന്നമാണ് ക്രിപ്റ്റോൺ.[3] ഖരവാസ്ഥയിലുള്ള ക്രിപ്റ്റൺ വെളുത്ത നിറമുള്ളതും വശ കേന്ദ്രീകൃതമായ ക്യൂബ് ഘടനയിലുള്ള ക്രിസ്റ്റലുമാണ്. ഹീലിയമൊഴികെയുള്ള എല്ലാ ഉൽകൃഷ്ട വാതകങ്ങളുടേയും ഒരു പ്രത്യേകതയാണിത്. ക്രിപ്റ്റോണിന്റെ ദ്രവണാങ്കം-157.2 ഡിഗ്രീ സെൽഷ്യസും ക്വഥനാങ്കം-153.4 ഡിഗ്രി സെൽഷ്യസുമാണ്.

Remove ads

ചരിത്രം

1898ൽ ഗ്രേറ്റ് ബ്രിട്ടണില് ‍വച്ച് സർ വില്യം റാംസെ, മോറിസ് ട്രവേഴ്സ് എന്നിവർ ചേർന്നാണ് ക്രിപ്റ്റോൺ കണ്ടെത്തിയത്. ദ്രവീകരിച്ച അന്തരീക്ഷ വായുവിലെ മിക്കവാറും എല്ലാ ഘടകങ്ങളും ബാഷ്പീകരിച്ച ശേഷം ബാക്കിയായ അവശിഷടത്തിൽ നിന്നാണ് ഈ മൂലകം കണ്ടെത്തിയത്.[4] 1904 വില്യം റാംസേക്ക് ക്രിപ്റ്റോൺ അടക്കമുള്ള ഉൽകൃഷ്ട വാതകങ്ങൾ കണ്ടെത്തിയതിന് രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.

സാന്നിദ്ധ്യം

ഭൂമി ഉണ്ടായപ്പോൾ അതിലുണ്ടായിരുന്ന എല്ലാ ഉൽകൃഷ്ട വാതകങ്ങളും -ഹീലിയമൊഴിച്ച് (ചിലപ്പോൾ നിയോണും)- അതേ അളവിൽ ഇപ്പോഴും ഭൂമിയിൽത്തന്നെയുണ്ട്. എന്നാൽ ഭാരം കുറഞ്ഞവയും വേഗതയേറിയവയുമായതിനാൽ ഹീലിയം തന്മാത്രകൾക്ക് ഭൂഗുരുത്വാകർഷണത്തെ മറികടക്കാനാകും.[5] 1 പിപിഎം അളവിലാണ് ക്രിപ്റ്റോൺ അന്തരീക്ഷത്തിൽ കാണപ്പെടുന്നത്. ദ്രാവക അന്തരീക്ഷ വായുവിന്റെ ഫ്രാക്ഷണൽ ഡിസ്റ്റിലേഷൻ വഴി ഇത് വേർതിരിച്ചെടുക്കാനാകും.[6]

സം‌യുക്തങ്ങൾ

മറ്റ് ഉൽകൃഷ്ട വാതകങ്ങളേപ്പോലെതന്നെ ക്രിപ്റ്റോണും രാസപരമായി നിഷ്ക്രിയമാണ്. എന്നാൽ 1962ലെ ആദ്യ വിജയകരമായ സെനോൺ സം‌യുക്ത നിർമ്മാണത്തിനുശേഷം 1963ൽ ക്രിപ്റ്റോൺ ഡൈഫ്ലൂറൈഡ് (KrF2) കൃത്രിമമായി നിർമ്മിക്കപ്പെട്ടു. [7] ക്രിപ്റ്റോണിന്റെ ഏക ലഘുസംയുക്തവും ഇതാണ്. (ക്രിപ്റ്റോൺ ടെട്രാഫ്ലൂറൈഡ് (KrF4) എന്ന മറ്റൊരു ലഘുസംയുക്തത്തെപ്പറ്റി ചില ശാസ്ത്രലേഖനങ്ങളിൽ കാണാമെങ്കിലും അത് ശാസ്ത്രീയമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല എന്നു മാത്രമല്ല, അതിന്റെ നിർമ്മാണം തത്ത്വപരമായിപ്പോലും ഏറ്റവും പ്രയാസമേറിയതുമാണ്.) തുടർന്ന് ഫ്ലൂറോ ഹൈഡ്രോസയനോ ക്രിപ്റ്റോൺ ഹെക്സാഫ്ലൂറോ ആന്റിമൊണേറ്റ് - HCNKrF+[SbF6]-, ക്രിപ്റ്റോൺ ഡൈ ടെഫ്ലേറ്റ് - Kr(OTeF5) 2 തുടങ്ങീ നൈട്രജൻ, ഓക്സിജൻ എന്നീ മൂലകങ്ങളുമായി സഹസംയോജകരാസബന്ധമുള്ളതും യഥാക്രമം -60oC, -90oC എന്നീ ഊഷ്മാവുകളിലും താഴെ മാത്രം സ്ഥിരതയുള്ളതുമായ സം‌യുക്തങ്ങൾ നിർമ്മിക്കപ്പെട്ടു. പക്ഷെ സെനോണിൽ നിന്നു വ്യത്യസ്തമായി ഓക്സീകരണനില 0, +2 എന്നിവ മാത്രമേ സംയുക്തങ്ങളിൽ ക്രിപ്റ്റോൺ പ്രദർശിപ്പിക്കുന്നുള്ളൂ.

ഫിൻലാന്റിലെ ഹെൽസിങ്കി സർവകലാശാലയിൽ ഓക്സീകരണനില 0 ആയ HKrF, HKrCN, HKrCCH, HKrCl എന്നിവ കൃത്രിമമായി നിർമ്മിക്കപ്പെട്ടിട്ടുണ്ട്. 40 കെൽവിൻ വരെ അവ സ്ഥിരതയുള്ളവയാണെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. [7]

സൂപ്പർമാൻ കഥകളിലെ ക്രിപ്റ്റോണൈറ്റിന് മൂലകങ്ങളുടെ നാമകരണ രീതി അടിസ്ഥാനമാക്കിയാണ് പേരിട്ടിരിക്കുന്നതെങ്കിൽ അത് ക്രിപ്റ്റോണിന്റെ ഓക്സാനയോൺ ആയിരിക്കണം. ക്രിപ്റ്റോണിന്റെ ഓക്സാനയോണുകളൊന്നും ഇതുവരെ നിർമ്മിക്കപ്പെട്ടിട്ടില്ല്ല എന്നതാണ് യാഥാർത്ഥ്യം.

Remove ads

ഉപയോഗങ്ങൾ

കൃപ്റ്ണിന് പല ഉൽസർജ്ജന രേഖകളുള്ളതിനാൽ അയോണീകൃത ക്രിപ്റ്റോൺ വാതക ഡിസ്ചാർജ് വെള്ള നിറത്തിലുള്ളതായിരിക്കും. അതിനാൽ ക്രിപ്റ്റോൺ ഉപയോഗിക്കുന്ന ബൾബുകൾ മികച്ച ധവള പ്രകാശ സ്രോതസ്സുകളാണ്. ഈ ഗുണമുള്ളതിനാൽ അതിവേഗ ഫോട്ടോഗ്രാഫിയിൽ ഉപയോഗിക്കുന്ന ചില ഫോട്ടോഗ്രാഫിക് ഫ്ലാഷുകളിൽ ക്രിപ്റ്റോൺ ഉപയോഗിക്കുന്നു. [8]

ഊർജ്ജ രക്ഷക ഫ്ലൂറസന്റ് ലാമ്പുകളിൽ ക്രിപ്റ്റോൺ ആർഗോണുമായി ചേർത്ത് നിറയ്ക്കുന്നു. ഇത് അവയുടെ പ്രവർത്തിക്കുന്ന വോൾട്ടതയും ഊർജ്ജ ഉപഭോഗവും കുറക്കുന്നു. എന്നാൽ അതോടോപ്പംതന്നെ ലഭ്യമാകുന്ന പ്രകാശം കുറയുകയും ലാമ്പിന്റെ വില കൂടുകയും ചെയ്യുന്നു.[9] ആർഗോണിന്റെ നൂറിരട്ടിയാണ് ക്രിപ്റ്റോണിന്റെ വില. ക്രിപ്റ്റോൺ (സിനോണിനൊപ്പം) ഇൻകാന്റസെന്റ് ലാമ്പുകളിൽ ഫിലമെന്റിന്റെ ബാഷ്പീകരണം കുറക്കുന്നതിനായി നിറയ്ക്കാറുണ്ട്. [10]സാധാരണ ഇൻകാന്റസെന്റ് ലാമ്പുകളുടെതിനേക്കാൾ നീല പ്രകാശമടങ്ങുന്ന ഉജ്ജ്വല പ്രകാശമാണ് ഇവയിൽനിന്ന് ലഭിക്കുക.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads