ലിലിയം കാനാഡെൻസ്

ചെടിയുടെ ഇനം From Wikipedia, the free encyclopedia

ലിലിയം കാനാഡെൻസ്
Remove ads

കാനഡ ലില്ലി,[3][4] വൈൽഡ്-യെല്ലോ ലില്ലി അല്ലെങ്കിൽ മീഡോ ലില്ലി എന്നെല്ലാമറിയപ്പെടുന്ന ലിലിയം കാനാഡെൻസ് കിഴക്കൻ വടക്കേ അമേരിക്കയിലെ സ്വദേശിയാണ്.[5] ഒന്റാറിയോ മുതൽ നോവ സ്കോട്ടിയ വരെയുള്ള തെക്ക് ജോർജിയയിലും അലബാമയിലുമായി ഇത് വ്യാപിച്ചുകിടക്കുന്നു. ന്യൂ ഇംഗ്ലണ്ടിലും അപ്പലചിയൻ മലനിരകളിലും, കനേഡിയൻ മാരിടൈംസ് പ്രവിശ്യയിലും ഇത് സാധാരണമാണ്.[6] യൂറോപ്പിലും മറ്റ് സ്ഥലങ്ങളിലും ഇത് അലങ്കാരസസ്യമായി കൃഷിചെയ്യുന്നു.[7]

വസ്തുതകൾ ലിലിയം കാനാഡെൻസ്, Scientific classification ...

ജൂണിൽ പൂക്കൾ ഉയർന്നുവരുന്നു. (താഴേക്ക് തൂങ്ങിക്കിടക്കുന്നു), മഞ്ഞ, ഓറഞ്ച് അല്ലെങ്കിൽ ചുവപ്പ്നിറങ്ങളിലുള്ള പൂക്കളിൽ പലപ്പോഴും ഇരുണ്ട പുള്ളികൾ കാണപ്പെടുന്നു. വൈറ്റ്-ടെയിൽഡ് മാനുകൾ ഇളന്തളിർ ഭക്ഷിക്കുന്നത് കാരണം നഗര, ഗ്രാമീണ പ്രദേശങ്ങളിൽ സസ്യം വളരെ കുറവാണ്.

പുഷ്പ മുകുളങ്ങളും വേരുകളും പരമ്പരാഗതമായി വടക്കേ അമേരിക്കൻ തദ്ദേശവാസികൾ ശേഖരിക്കുകയും ഭക്ഷിക്കുകയും ചെയ്യുന്നു.[8]

Remove ads

യുണൈറ്റഡ് സ്റ്റേറ്റ്സിലെ സംരക്ഷണ നില

ഇൻഡ്യാനയിൽ അപൂർവ്വ ഇനമായി ഇതിനെ പട്ടികപ്പെടുത്തിയിരിക്കുന്നു. ചൂഷണം ചെയ്യുന്നതിനാൽ ന്യൂയോർക്കിലും (സംസ്ഥാനം), റോഡ് ഐലൻഡിലും ടെന്നസിയിലും ഇതിന്റെ നിലനില്പിന് വംശനാശഭീഷണി നേരിടുന്നു.[9]

ചിത്രശാല

അവലംബം

ബാഹ്യ ലിങ്കുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads