ലിലിയേസീ
From Wikipedia, the free encyclopedia
Remove ads
ലിലിയേൽസ് നിരയിൽപ്പെട്ട ഒരു സസ്യകുടുംബമാണ് ലിലിയേസീ (Liliaceae). ബഹുവർഷകുറ്റിച്ചെടികളായ ഇവ ഏകബീജപത്ര സസ്യങ്ങളും 300 ജനുസുകളിലായി 4500 അറിയപ്പെടുന്ന സ്പീഷീസുകളും ഈ കുടുംബത്തിലുണ്ട്. ജനിതക സാമ്യതകളുണ്ടെങ്കിലും ഈ കുടുംബത്തിലെ സസ്യങ്ങൾ മോർഫോളജിക്കൽ പരമായി വൈവിധ്യപൂർണ്ണമായും കാണപ്പെടുന്നു. പൊതുവായ സവിശേഷതയായി ഇവയിൽ വലിയ പൂക്കൾ കാണപ്പെടുന്നു: പൂക്കളുടെ ഭാഗങ്ങൾ മൂന്നായി ക്രമീകരിച്ചിരിക്കുന്നു. ആറ് നിറങ്ങളിൽ പാറ്റേണായി ദളപുടം (വ്യത്യാസമില്ലാതെ ദളങ്ങളും ദളപുടങ്ങളും) രണ്ടു വൃത്തമായി ക്രമീകരിച്ചിരിക്കുന്നു. ഉയർന്ന അണ്ഡാശയത്തിൽ ആറു കേസരങ്ങൾ കാണപ്പെടുന്നു. രേഖീയ വിന്യാസമായ, ഇലകളുടെ അരികുകൾ സാധാരണയായി സിരകൾ സമാന്തരമായും അടിഭാഗത്ത് ഒരു റോസറ്റിലും ക്രമീകരിച്ചിരിക്കുന്നു. ചിലത് റൈസോമുകളാണെങ്കിലും ഭൂരിഭാഗം സ്പീഷീസുകളും ഭൂകാണ്ഠമായ ബൾബുകളിൽ നിന്ന് വളർന്നുവന്നവയാണ്. 1789-ൽ ലില്ലി കുടുംബത്തെ ആദ്യം വിവരിച്ചത് പാരഫൈലെറ്റികിലായിരുന്നു. "ക്യാച്ച് അൾ" ഗ്രൂപ്പിന്റെ (Wastebasket taxon) പെറ്റലോയ്ഡ് മോണോകോട്ടുകളുടെ മറ്റ് കുടുംബങ്ങളിൽ ഉൾപ്പെടുന്നില്ല. കൂടാതെ മറ്റ് കുടുംബങ്ങളിൽ ഇപ്പോൾ ഉൾപ്പെട്ടിട്ടുള്ള നിരവധി തരം ജനുസ്സുകളും മറ്റ് ചില നിരകളിലും ഉൾപ്പെടുത്തിയിട്ടുണ്ട്. തൽഫലമായി, പല സ്രോതസ്സുകളും വിവരണങ്ങളും കുടുംബത്തിന്റെ വിശാലമായ അർത്ഥവുമായി ബന്ധപ്പെട്ടാണ് "ലിലിയേസി" എന്ന് ലേബൽ ചെയ്തിരിക്കുന്നത്.
✶ P3+3 A3+3 G(3)
General floral formula of the Liliacaeae: Flowers actinomorphic and hermaphrodite with 6 undifferentiated tepals in two whorls of three, the same number and arrangement of stamens, and a superior ovary with 3 fused carpels. Individual species and genera may have more or less derived formulas.
ക്രിറ്റേഷ്യസ് കാലഘട്ടത്തിനുശേഷവും പ്രാരംഭ പാലിയോജിയൻ യുഗത്തിലും 52 മില്യൻ വർഷങ്ങൾക്ക് മുമ്പ് അവയുടെ കുടുംബം വികാസംപ്രാപിച്ചിരുന്നു. വടക്കൻ അർദ്ധഗോളത്തിലെ മിതശീതോഷ്ണ പ്രദേശങ്ങളിലാണ് ലിലിയേസി പ്രധാനമായും വ്യാപിച്ചിരുന്നത്. പൂക്കൾ പ്രധാനമായും ഷഡ്പദങ്ങൾ വഴി പരാഗണം നടക്കുന്നു. പ്രധാന അലങ്കാര സസ്യമായ ലിലിയേസീ ആകർഷകമായ പൂക്കൾക്കായി വ്യാപകമായി കൃഷിചെയ്തു വരുന്നു. ആകർഷകങ്ങളായ കട്ട് പൂക്കൾക്കും ഉണങ്ങിയ ബൾബുകൾക്കു വേണ്ടിയും പുഷ്പകൃഷി നടത്തിവരുന്നു. ചില സ്പീഷീസുകൾ വിഷം ഉള്ളവയാണ്. മനുഷ്യർ, മറ്റു വളർത്തുജന്തുക്കൾ എന്നിവയ്ക്ക് ദോഷകരമായ ആരോഗ്യപ്രശ്നങ്ങൾ ഇവ ഉണ്ടാക്കുന്നു.
ധാരാളം ലിലിയേസി ജനുസ്സുകൾ സ്വകാര്യവും പൊതുസ്ഥലത്തും കൃഷി ചെയ്യപ്പെടുന്നവയാണ്. പ്രത്യേകിച്ച് ലില്ലി, ട്യൂലിപുകളും പ്രതീകാത്മകവും അലങ്കാരമൂല്യമുള്ളതുമാണ്. പെയിന്റിംഗിലും അലങ്കാര കലകളിലും പതിവായി ഉപയോഗിക്കുന്നു. അതിനാൽ അവ സാമ്പത്തിക പ്രധാന്യമുള്ള ഒരു പ്രധാന വാണിജ്യോല്പ്പന്നവുമാണ്.
Remove ads
വിവരണം
Liliaceae floral morphology
Section through flower of Fritillaria meleagris
Sego lily (Calochortus nuttallii) with tepals in two clearly distinguished whorls of three sepals and three petals.
തുലിപ ക്ലൂസിയാന with three sepals resembling petals
Lilium auratum pollen with typical single-grooved (monosulcate) pattern
ലിലിയേസീ രൂപവൽക്കരണത്തെക്കുറിച്ചും നൂറ്റാണ്ടുകളായി തെറ്റിധരിക്കപ്പെട്ട ടാക്സോണമിക് വർഗ്ഗീകരണത്തെക്കുറിച്ചുമുള്ള വിശദാംശങ്ങളുടെ വൈജാത്യം സങ്കീർണ്ണമാക്കുന്നു. ഈ വൈവിധ്യം പരിണാമ പ്രക്രിയയിൽ ശ്രദ്ധേയമാണ്. ഷേഡഡ് ഏരിയകളിൽ നിന്നും ചില അംഗങ്ങൾ ഉയർന്നുവരികയും കൂടുതൽ തുറന്ന ചുറ്റുപാടുകളിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയും ചെയ്തു.[4]
Remove ads
ജനറൽ
ലിലിയേസീ ഏകബീജപത്ര സസ്യങ്ങളും, ചിരസ്ഥായിയായ കുറ്റിച്ചെടിയും, ബൾബ് വിഭാഗത്തിൽപ്പെട്ട സസ്യവുമാകുന്നു.[5]ലളിതമായ ട്രൈക്കോമുകളും (റൂട്ട് രോമങ്ങൾ), കോൺട്രാക്റ്റൈൽ വേരുകളുമുള്ള സപുഷ്പിയാണിത്.[6]തണ്ടിന്റെ കൂടെത്തന്നെ പൂക്കൾ ക്രമീകരിക്കപ്പെട്ടിരിക്കുന്നു.അടിത്തട്ടിൽ നിന്ന് വളരുന്നതോ അല്ലെങ്കിൽ തണ്ടിന്റെ അറ്റത്ത് ഒറ്റ പുഷ്പം പോലെയോ, അല്ലെങ്കിൽ പൂക്കളുടെ ഒരു കൂട്ടമായോ കാണപ്പെടുന്നു. ഇവ ആൺ (androecium) ഉം പെൺ (gynoecium) ഉം സ്വഭാവസവിശേഷതകൾ ഉൾക്കൊള്ളുന്ന അവ സമമിതിയാണ്. മെഡോലീയൊഴികെയുള്ള മിക്ക പൂക്കളും വലുതും വർണ്ണാഭമായതുമാണ്. ദളങ്ങളും വിദളങ്ങളും സാധാരണയായി സമാനമായി കാണപ്പെടുന്നു. 'ദളങ്ങളുടെ' രണ്ടു കോൺസെൻട്രിക് ഗ്രൂപ്പുകളായി കാണപ്പെടുന്നു. ഇവ പലപ്പോഴും വരകളോ ഒന്നിലധികം നിറമുള്ളതോ ആണ്. പൂക്കളുടെ ചുവട്ടിൽ തേനും കാണപ്പെടുന്നു. കേസരികൾ സാധാരണയായി മൂന്നു (ട്രിമേർസ്) വിഭാഗത്തിൽ പെടുന്നതാണ്. മറ്റ് ഭാഗങ്ങളുടെ അറ്റാച്ച്മെന്റിനു മുകളിലാണ് അണ്ഡാശയം സ്ഥാപിച്ചിരിക്കുന്നത്. മൂന്ന് ഫ്യൂസ്ഡ് കാർപലുകൾ (സിൻകാർപസ്) ഒന്നു മുതൽ മൂന്ന് വരെ അറകളുമുണ്ട്. ഒരേ ശൈലിയിലുള്ള മൂന്നു ലോബ്ഡ് സ്റ്റിഗ്മയും കാണപ്പെടുന്നു. കാപ്സ്യൂൾ സാധാരണയായി ഒരു കാറ്റു തട്ടുമ്പോഴോ ചിലപ്പോൾ മൃഗങ്ങളാലോ വിതരണം ചെയ്യപ്പെടുന്നു. ഇലകൾ വളരെ ലളിതവും നീളമുള്ളതുമാണ്. അരികുകളിൽ സമാന്തരമായ സിരകൾക്ക് നീളവും കാണപ്പെടുന്നു.
Remove ads
പൂങ്കുലകൾ
സാധാരണയായി അഗ്രഭാഗത്തുള്ള അനിശ്ചിതമായ വളർച്ച (അഗ്രഭാഗത്തുള്ള പൂക്കൾ കുറവായിരിക്കും) ഒരു റസീമിനെ (ലിലിയം) പോലെയും ചിലപ്പോൾ തുലിപിനെപ്പോലെ അഗ്രഭാഗത്തുള്ള ഒരൊറ്റ പുഷ്പമായും ചുരുങ്ങുന്നു (ജൈവശാസ്ത്രവും ബോട്ടണിയും, ജനിതകപരമായി മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ഒരു ഘടന പൂർണ്ണമായി രൂപപ്പെട്ടാൽ നിർത്തലാക്കിയ നിർണ്ണായക വളർച്ചയ്ക്ക് വിരുദ്ധമായി വളർച്ച അവസാനിക്കുന്നില്ല) പ്ലൂരിഫ്ലോർ (പൂങ്കുലയിൽ നിരവധി പൂക്കൾ) പൂക്കൾ ഒരു ക്ലസ്റ്ററിൽ ക്രമീകരിച്ചിരിക്കുന്നതോ അല്ലെങ്കിൽ അപൂർവ്വമായി സബ്അമ്പ്രല്ലേറ്റ (Gagea) അല്ലെങ്കിൽ ഒരു ത്രസ് (സ്പൈക്) ആയോ കാണപ്പെടുന്നു.[7]
പൂക്കൾ
ഹെർമ്മഫ്രോഡൈറ്റ്, ആക്റ്റിനോമോർഫിക് (റേഡിയലി സിമ്മട്രിക്ക്) അല്ലെങ്കിൽ ചെറുതായ സൈഗോമോർഫിക് (bilaterally symmetric), പൂങ്കുലകൾ (on a short secondary stem) പൊതുവെ വലുതും മനോഹരവുമാണ് എന്നാൽ അവ്യക്തവുമാകാം:(Medeoleae). സഹപത്രം (bracteate) കാണുകയോ കാണാതിരിക്കുകയോ ചെയ്യാം. പെരിയാന്ത് വേർതിരിക്കാൻ സാധിക്കാത്തതാണ് (perigonium). ഈ പെരിയാന്ത് ഒന്നുകിൽ ഹോമോക്ലാമിഡസ് ആയിരിക്കും. (എല്ലാ റ്റെപൽസ് തുല്യമാണ്, ഉദാ: ഫ്രിട്ടില്ലേറിയ)[8][9][10]
Remove ads
ആൻഡ്രോഷ്യം
ഗൈനേഷ്യം
പഴം
ഇലകൾ
അവലംബം
ഗ്രന്ഥസൂചിക
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads