മൊളിബ്ഡിനം
From Wikipedia, the free encyclopedia
Remove ads
Remove ads
അണുസംഖ്യ 42 ആയ മൂലകമാണ് മൊളിബ്ഡിനം. Mo എന്നാണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഏറ്റവും ഉയർന്ന ദ്രവണാങ്കമുള്ള ആറാമത്തെ മൂലകമാണിത്. അതിനാൽത്തന്നെ ഉയർന്ന ബലമുള്ള ഉരുക്ക് സങ്കരങ്ങളിൽ മോളിബ്ഡിനം ഉപയോഗിക്കുന്നു. സസ്യങ്ങളുടേയും ജന്തുക്കളുടേയും ശരീരങ്ങളിൽ വളരെ ചെറിയ അളവിൽ ഈ മൂലകം കാണപ്പെടുന്നു.
Remove ads
സ്വഭാവസവിശേഷതകൾ
പോളിങ് സ്കെയിലിൽ ഇലക്ട്രോനെഗറ്റീവിറ്റി 1.8 ഉം അണുഭാരം 95.9 ഗ്രാം/മോളുമുള്ള സംക്രമണ മൂലകമാണ് മൊളിബ്ഡിനം. റൂം താപനിലയിൽ ജലവുമായോ ഓക്സിജനുമായോ പ്രവർത്തിക്കുന്നില്ല. ഉയർന്ന താപനിലകളിൽ ഈ പ്രവർത്തനഫലമായി മൊളിബിനം ട്രയോക്സൈഡ് ഉണ്ടാകുന്നു. 2Mo + 3O2 → 2MoO3.
ശുദ്ധ ലോഹ രൂപത്തിൽ വെള്ളികലർന്ന വെള്ള നിറമാണിതിന്. മോസ് കാഠിന്യം 5.5 ആയ ഇത് ടംഗ്സ്റ്റണേക്കാൾ ഡക്ടൈലാണ്. 2623 °C ആണ് ഇതിന്റെ ദ്രവണാങ്കം. ടാന്റാലം, ഓസ്മിയം, റീനിയം, ടംഗ്സ്റ്റൺ, കാർബൺ എന്നീ മൂലകങ്ങൾക്ക് മാത്രമേ ഇതിനേക്കാൾ ഉയർന്ന ദ്രവണാങ്കമുള്ളൂ.
Remove ads
ഐസോട്ടോപ്പുകൾ
മൊളിബ്ഡിനത്തിന്റെ 35 ഐസോട്ടോപ്പുകൾ ഇതേവരെ കണ്ടെത്തിയിട്ടുണ്ട്. 83 മുതൽ 117 വരെ അണുഭാരമുള്ളവയാണവ. മെറ്റാസ്റ്റേബിളായ 4 ആണവ ഐസോമെറുകളുമുണ്ട്. ഐസോടോപ്പുകളിൽ ഏഴെണ്ണം പ്രകൃത്യാ ഉണ്ടാകുന്നവയാണ്. 92, 94, 95, 96, 97, 98, 100 എന്നിങ്ങനെയാണ് അവയുടെ അണുഭാരം. പ്രകൃത്യാ ഉണ്ടാകുന്ന ഐസോട്ടോപ്പുകളിൽ അഞ്ചെണ്ണം (94 മുതൽ 98 വരെ അണുഭാരമുള്ളവ). അസ്ഥിരമായ എല്ലാ ഐസോട്ടോപ്പുകളും ശോഷണം സംഭവിച്ച് നിയോബിയം, ടെക്നീഷ്യം, റുഥെനിയം എന്നിവയുടെ ഐസോട്ടോപ്പുകളായി മാറുന്നു.
Remove ads
സാന്നിദ്ധ്യം
യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ചിലി, റഷ്യ, ചൈന എന്നിവയാണ് മൊളിബ്ഡിനം ഉൽപാദനത്തിൽ മുന്നിൽനിൽക്കുന്ന രാജ്യങ്ങൾ. വുൾഫനൈറ്റ് (PbMoO4) and പൊവെല്ലൈറ്റ് (CaMoO4), എന്നിവയിലും മൊളിബ്ഡിനം കാണപ്പെടുന്നുണ്ടെങ്കിലും മൊൾബ്ഡിനേറ്റ് (MoS2) ആണ് വാണിജ്യപരമായി ഇതിന്റെ പ്രധാന സ്രോതസ്.
സംയുക്തങ്ങൾ
+2 +3 +4 +5 +6 എന്നിവയാണ് മൊളിബ്ഡിനത്തിന്റെ ഓക്സീകരണാവസ്ഥകൾ. മൊളിബ്ഡിനത്തിന്റെ ക്ലോറൈഡുകളിൽ അതിന്റെ ഓക്സീകരണാവസ്ഥകളുടെ വൈവിധ്യം ദർശിക്കാനാകും.
- മോളിബ്ഡിനം(II) ക്ലോറൈഡ് MoCl2 (മഞ്ഞ ഖരം),
- മോളിബ്ഡിനം(III) ക്ലോറൈഡ് MoCl3 (കടും ചുവപ്പ് ഖരം),
- മോളിബ്ഡിനം(V) ക്ലോറൈഡ് MoCl5 (കടും പച്ച ഖരം),
- മോളിബ്ഡിനം(VI) ക്ലോറൈഡ് MoCl6 (തവിട്ട് ഖരം),
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads