മോണ്ടെവിഡിയോ കൺവെൻഷൻ
From Wikipedia, the free encyclopedia
Remove ads
രാജ്യങ്ങളുടെ അവകാശങ്ങളും ചുമതലകളും സംബന്ധിച്ച മോണ്ടെവിഡിയോ കൺവെൻഷൻ (മോണ്ടെവിഡിയോ കൺവെൻഷൻ ഓൺ റൈറ്റ്സ് ആൻഡ് ഡ്യൂട്ടീസ് ഓഫ് സ്റ്റേറ്റ്സ്) 1933 ഡിസംബർ 26-ന് ഉറൂഗ്വേയിലെ മോണ്ടെവിഡിയോ എന്ന സ്ഥലത്തുവച്ച് ഒപ്പിട്ട ഒരു ഉടമ്പടിയാണ്. ഏഴാമത് അമേരിക്കൻ രാജ്യങ്ങളുടെ അന്താരാഷ്ട്ര സമ്മേളനത്തിലാണ് ഈ ഉടമ്പടി ഒപ്പുവയ്ക്കപ്പെട്ടത്. ഈ കൺവെൻഷൻ പരമ്പരാഗത അന്താരാഷ്ട്രനിയമത്തിന്റെ ഭാഗമായി ഡിക്ലറേറ്റീവ് തിയറി ഓഫ് സ്റ്റേറ്റ്‌ഹുഡ് സ്വീകരിച്ചു. അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റായ ഫ്രാങ്ക്ലിൻ ഡി. റൂസവെൽറ്റ്, സെക്രട്ടറി ഓഫ് സ്റ്റേറ്റ് കോർഡൽ ഹൾ എന്നിവർ അമേരിക്കയിലെ രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളിൽ അമേരിക്കൻ ഐക്യനാടുകൾ ഇടപെടുന്നതിനെ എതിർക്കുന്ന നല്ല അയൽക്കാരൻ നയം പ്രഖ്യാപിച്ചു. പത്തൊൻപതു രാജ്യങ്ങൾ ഈ ഉടമ്പടിയിൽ ഒപ്പുവച്ചു. ബ്രസീൽ, പെറു, അമേരിക്കൻ ഐക്യനാടുകൾ എന്നീ രാജ്യങ്ങൾ ചെറിയ എതിർപ്പുകളോടെയാണ് ഇത് സ്വീകരിച്ചത്.[1]
1934 ഡിസംബർ 26-ന് കരാർ നിലവിൽ വന്നു. ഇത് 1936 ജനുവരി 8-ന് ലീഗ് ഓഫ് നേഷൻസിന്റെ ഉടമ്പടിപ്പട്ടികയിൽ പെടുത്തുകയുണ്ടായി.[2]
Remove ads
ഒപ്പുവച്ചവർ
ഈ ഉടമ്പടി റാറ്റിഫൈ ചെയ്ത 16 രാജ്യങ്ങളും അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ നിന്നുള്ളവരായിരുന്നു:[3][4]
|
മറ്റു നാലു രാജ്യങ്ങളും ഉടമ്പടിയിൽ ഒപ്പുവച്ചിരുന്നുവെങ്കിലും റാറ്റിഫൈ ചെയ്യുകയുണ്ടായില്ല:[3][5]
Remove ads
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads