റാബത്ത്
From Wikipedia, the free encyclopedia
Remove ads
റാബത്ത് (അറബി: الرِّبَاط; Moroccan Arabic: الرباط, romanized: ṛ-ṛbaṭ; Standard Moroccan Tamazight: ⵕⵕⴱⴰⵟ, translit. ṛṛbaṭ) ആഫ്രിക്കൻ രാജ്യമായ മൊറോക്കോയുടെ തലസ്ഥാന നഗരവും രാജ്യത്തെ രണ്ടാമത്തെ വലിയ നഗരവുമാണ്. നാഗരിക ജനസംഖ്യ ഏകദേശം 580,000 (2014) ആണ്. മെട്രോപോളിറ്റൻ മേഖലയിലെ ആകെ ജനസംഖ്യ 1.2 മില്യൺ ആണ്. റാബത്ത്-സാലെ-കെനിട്ര ഭരണമേഖലയുടെ തലസ്ഥാനവുംകൂടിയാണ് ഈ നഗരം. റാബത്ത് നഗരം അറ്റ്‍ലാന്റിക് മഹാസമുദ്രത്തിനു സമീപം ബൌ റെഗ്രെഗ് നദിയുടെ അഴിമുഖത്താണ് സ്ഥിതിചെയ്യുന്നത്. നദീതീരത്തിന് അഭിമുഖമായി പ്രധാന ഗതാഗത പട്ടണമായ സലേ സ്ഥിതിചെയ്യുന്നു. റാബത്ത്, ടെമാര, സലേ എന്നീ നഗരങ്ങൾ കൂടിച്ചേർന്ന് 1.8 മില്യൺ ജനങ്ങളുള്ള ഒരു മഹാ നഗരസമൂഹത്തെ സൃഷ്ടിക്കുന്നു. എക്കൽ അടിയുന്നതു സംബന്ധമായ പ്രശ്നങ്ങൾ ഒരു തുറമുഖമായുള്ള റബാത്തിൻറെ പങ്ക് കുറച്ചുവെങ്കിലും റാബത്തും സാലയും ഇപ്പോഴും ഒരു പ്രധാന തുണിത്തര, ഭക്ഷ്യ സംസ്കരണ, നിർമ്മാണ വ്യവസായങ്ങളെ പരിപാലിക്കുന്ന തുറമുഖങ്ങളായി നിലകൊള്ളുന്നു. ഇതുകൂടാതെ ടൂറിസവും മൊറോക്കോയിലെ എല്ലാ വിദേശ എംബസികളുടെയും സാന്നിധ്യവും റാബത്തിനെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിൽ ഒന്നാക്കി മാറ്റുന്നു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads