നിയാന്തർത്താൽ മനുഷ്യൻ
From Wikipedia, the free encyclopedia
Remove ads
ജർമനിയിലെ ദുംസൽ ദോർഫിനടുത്തുള്ള നിയാൻഡർ താഴ്വരയിൽ ജീവിച്ചിരുന്നതായി തെളിഞ്ഞിട്ടുള്ള ആദിമമനുഷ്യവിഭാഗം. പ്രാചീന ശിലായുഗത്തിൽ ജീവിച്ചിരുന്ന നിയാൻഡർത്താൽ മനുഷ്യൻ 1,20,000 വർഷങ്ങൾക്കു മുമ്പുവരെ - അവസാനത്തെ ഹിമയുഗത്തിന്റെ ആദ്യഘട്ടം - ഉണ്ടായിരുന്നു.[1] നിയാൻഡർത്താൽ മനുഷ്യരിൽ കൂടിയാണ് ആൾക്കുരങ്ങിൽനിന്ന് ആധുനിക മനുഷ്യനിലേക്കുള്ള പരിണാമമുണ്ടായതെന്ന് നരവംശശാസ്ത്രജ്ഞന്മാർ കരുതുന്നു.
Remove ads
കണ്ടെത്തൽ
1857 ൽ ഒരു ഗുഹയിൽ നിന്ന് ജോവാൻ ഫുഹ്രോട്ട് ആണ് ഈ മനുഷ്യവർഗ്ഗത്തിന്റെ അസ്ഥികൂടം കണ്ടെത്തിയത് .
ശാരീരിക പ്രത്യേകതകൾ
ഏകദേശം 1.5 മീ. പൊക്കം, മെലിഞ്ഞ ശരീരം, ചെറിയ മസ്തിഷ്കം,ചെരിഞ്ഞനെറ്റിത്തടംഎന്നിവയായിരുന്നു പ്രത്യേകതകൾ. നടക്കുന്നതിൽ വൈകല്യങ്ങൾ ഉണ്ടായിരുന്നു. നീണ്ടുനിവർന്നു നില്ക്കാനോ വൈകല്യം കൂടാതെ നടക്കാനോ അവർക്കു കഴിവില്ലായിരുന്നു. ആദ്യകാലങ്ങളിൽ സംസാരിക്കാനും കഴിഞ്ഞിരുന്നില്ല; എന്നാൽ ക്രമേണ അവർ സംസാരിക്കാൻ പഠിച്ചു.
ജീവിതരീതി
ആയുധങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഇവർ എപ്പോഴും ശ്രദ്ധിച്ചിരുന്നു. ഗുഹകളിൽ താമസിച്ചിരുന്ന ചെറു സംഘങ്ങളായായിരുന്നു ഇവരുടെ ജീവിതം. മരിച്ചവരെ സംസ്കരിക്കുമ്പോൾ ശവശരീരത്തിന്റെ കൂടെ ആയുധങ്ങളും മറ്റു സാമഗ്രികളും അടക്കം ചെയ്തിരുന്നു.ശിലായുധങ്ങളും മരത്തടികളും ഉപയോഗിച്ച് കാട്ടുമൃഗങ്ങളെ വേട്ടയാടി ജീവിച്ചിരുന്ന അവർക്ക് തീയുടെ ഉപയോഗം അറിയാമായിരുന്നു. മൃഗത്തിന്റെ തോൽ ഉണക്കി വസ്ത്രങ്ങളായി ഉപയോഗിച്ചു.
സ്പെയിനിലെ ഗുഹകളെ അടിസ്ഥാനമാക്കി നിയാണ്ടർത്തലുകൾക്ക് ചിഹ്നങ്ങൾ ഉപയോഗിക്കാനും അമൂർത്തമായി ചിന്തിക്കാനും കഴിവുണ്ടെന്ന് ലിസ്ബൺ സർവകലാശാലയിലെ പ്രൊഫസറായ ജോവോ സിൽഹാവോ പറഞ്ഞു.[2]
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads