പ്രകാശമിതി
From Wikipedia, the free encyclopedia
Remove ads
മനുഷ്യ നേത്രങ്ങളുടെ സംവേദനത്തെ അടിസ്ഥാനമാക്കി പ്രകാശത്തിന്റെ മാപനത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് പ്രകാശമിതി(ഇംഗ്ലീഷിൽ :Photometry). [1].തരംഗോർജ്ജങ്ങളുടെ(പ്രകാശോർജ്ജം ഉൾപ്പെടെ) അളവിനെകുറിച്ച് പഠിക്കുന്ന ശാസ്ത്രമായ തരംഗമിതിയിൽനിന്നും(radiometry) ഇത് വ്യത്യാസപ്പെട്ടിരിക്കുന്നു.

Remove ads
പ്രകാശമിതിയിലെ അളവുകൾ
18ആം നൂറ്റാണ്ടിന്റെ അവസാനനാളുകൾക്കും മുമ്പേതന്നെ വൈദുതകാന്തികതരംഗങ്ങളെ ശാസ്ത്രീയമായ് അളക്കുവാനുള്ള ഉദ്യമങ്ങൾ ആരംഭിച്ചിരുന്നു. പരീക്ഷണങ്ങൾ നടത്തിയ രീതികൾക്കനുസരിച്ച് പ്രകാശമാപനരീതികളിൽ വ്യത്യാസങ്ങളുണ്ടായിരുന്നു. ഇത് വിവിധ ശാസ്ത്രീയ പദങ്ങളുടെ ഉദ്ഭവത്തിനും കാരണമായി. ഇൻഫ്രാറെഡ് തരംഗങ്ങളുടെ താപപ്രഭാവത്തെ അളക്കുന്ന താപമാപിനികളാണ്(thermometer) തരംഗങ്ങളെ ഊർജ്ജത്തിന്റെയും, ശക്തിയുടെയും(power) ഭാഷയിൽ അളക്കുവാൻ സഹായകമായത്.മനുഷ്യന്റെ കണ്ണുകളുടെ സംവേദനക്ഷമതയെ മാനദണ്ഡമാക്കിയും വിവിധ അളവുകൾ നിലവിൽ വന്നു. [1]
പ്രകാശതീവ്രത അളക്കുന്നതിന് നിരവധി ഏകകങ്ങൾ നിലവിലുണ്ട്. "കനത്ത" എന്ന വിശേഷണം വലിയ ഭാരത്തെയോ സാന്ദ്രതയെയോ സൂചിപ്പിക്കാം. ഇവ രണ്ടും വ്യത്യസ്തമായ അളവുകളാണ്. ഇതുപോലെ "തെളിച്ചം" എന്നത് പ്രകാശസ്രോതസ്സിനേയോ, പ്രകാശസ്രോതസ്സിൽനിന്നും നേത്രങ്ങളിൽ പതിക്കുന്ന പ്രകാശത്തിന്റെ അളവിനേയോ സൂചിപ്പിക്കാം. ഇങ്ങനെയുള്ള അസന്ദിഗ്തതകൾ ഉണ്ടാകാതിരിക്കാൻ പ്രകാശത്തിന്റെ വിവിധ അളവുകൾ സഹായിക്കുന്നു. പ്രകാശമിതിയിലെ പ്രധാന അളവുകളെ കുറിക്കുന്ന പട്ടിക താഴെ കൊടുത്തിരിക്കുന്നു
- Alternative symbols sometimes seen: W for luminous energy, P or F for luminous flux, and ρ or K for luminous efficacy.
- "J" is the recommended symbol for the dimension of luminous intensity in the International System of Units.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads