പ്രൊമിതിയം
From Wikipedia, the free encyclopedia
Remove ads
Remove ads
അണുസംഖ്യ 61 ആയ മൂലകമാണ് പ്രൊമിതിയം. Pm ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ആണുസംഖ്യ 82ൽ കുറവായ മൂലകങ്ങളിൽ അസ്ഥിരമായവയെന്ന് തെളിയിയിക്കപ്പെട്ടിട്ടുള്ളഐസോട്ടോപ്പുകൾ മാത്രമുള്ള രണ്ട് മൂലകങ്ങളിൽ ഒന്നാണ് പ്രൊമിതിയം.(ടെക്നീഷ്യത്തോടൊപ്പം).
Remove ads
ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ
പ്രൊമിതിയത്തിന്റെ ഏറ്റവും ആയുസ് കൂടിയ ഐസോട്ടോപ്പായ 145Pm 17.7 വർഷം അർദ്ധായുസുള്ള ഒരു ശക്തികുറഞ്ഞ ബീറ്റാ ഉൽസർജീകാരിയാണ്. ഇത് ഗാമ കിരണങ്ങളെ പുറത്തുവിടുന്നില്ല. എങ്കിലും അണുസംഖ്യ കൂടിയ മൂലകങ്ങളിൽ ബീറ്റ കണങ്ങൾ കൂട്ടിമുട്ടുമ്പോൾ എക്സ്-കിരണങ്ങൾ ഉൽസർജിക്കുന്നതിനാൽ Pm ഉം ബീറ്റ കണങ്ങളോടൊപ്പം എക്സ്-കിരണങ്ങളും ഉൽപാദിപ്പിക്കുന്നു.
ഉപയോഗങ്ങൾ
- വിശ്വസിനീയവും സ്വതന്ത്രവുമായ പ്രവർത്തനം ആവശ്യമായ സിഗ്നലുകളിൽ പ്രകാശ സ്രോതസ്സായി.(ഫോസ്ഫർ ബീറ്റ വികിരണം വലിച്ചെടുത്ത് പ്രകാശം പുറപ്പെടുവിക്കുന്നു.
- ആണവ ബാറ്ററികളിൽ
- റേഡിയം സംയുക്തങ്ങൾ ഉപയോഗിക്കുന്നത് നിർത്തിയതുമുതൽ കുറച്ച്‌കാലത്തേക്ക് പ്രൊമിതിയം(III) ക്ലോറൈഡ് (PmCl3) സിങ്ക് സൾഫൈഡുമായി (ZnS) ചേർത്ത് ഘടികാരങ്ങളിൽ ഉപയോഗിക്കുന്ന തിളക്കമുള്ള ചായം നിർമിച്ചിരുന്നു. ഇപ്പോഴും ചില തിളക്കമുള്ള ചായങ്ങളിൽ ഉപയോഗിക്കാറുണ്ട്.(സുരക്ഷാകാരണങ്ങളാൽ ഇത്തരം കാര്യങ്ങളിൽ ഇപ്പോൾ ഇത്തരം റേഡിയോആക്ടീവ് പദർത്ഥങ്ങൾക്ക് പകരം ട്രീറ്റിയമാണ്(1H3) ഉപയോഗിക്കുന്നത്.
ക്ഷാരലോഹങ്ങൾ | ക്ഷാരീയമൃത്തികാലോഹങ്ങൾ | ലാന്തനൈഡുകൾ | ആക്റ്റിനൈഡുകൾ | സംക്രമണ ലോഹങ്ങൾ | മറ്റു ലോഹങ്ങൾ | അർദ്ധലോഹങ്ങൾ | അലോഹങ്ങൾ | ഹാലൊജനുകൾ | ഉൽകൃഷ്ട വാതകങ്ങൾ | രാസസ്വഭാവം കൃത്യമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ലാത്ത മൂലകങ്ങൾ |
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads