സമേറിയം

From Wikipedia, the free encyclopedia

സമേറിയം
Remove ads
Remove ads

അണുസംഖ്യ 61 ആയ മൂലകമാണ് സമേറിയം. Sm ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം.

കൂടുതൽ വിവരങ്ങൾ വിവരണം, ഭൗതികസ്വഭാവങ്ങൾ ...
Remove ads

ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ

Thumb
സമേറിയം

അപൂർ‌വ എർത്ത് ലോഹമായ സമേറിയം വായുവിൽ താരമത്യേന സ്ഥിരമാണ്. ഇതിന് വെള്ളിനിറത്തിൽ ഉജ്ജ്വലമായ തിളക്കമുണ്ട്. 150 °Cൽ വായുവിൽ സ്വയം കത്തുന്നു. ധാതു എണ്ണയിൽ സൂക്ഷിച്ചാലും കുറച്ച്‌നാൾ കഴിയുമ്പോൾ സമേറിയം ഓക്സീകരിക്കപ്പെടും. അതിന്റെ ഫലമായി ചാരനിറം കലർന്ന മഞ്ഞ നിറമുള്ള ഓക്സൈഡ്-ഹൈഡ്രോക്സൈഡ് ഉണ്ടാകുന്നു.

ഉപയോഗങ്ങൾ

  • ചലച്ചിത്ര വ്യവസായത്തിലെ കാർബൺ ആർക്ക് വിളക്കുകളിൽ ഉപയോഗിക്കുന്നു.
  • CaF2 ക്രിസ്റ്റലുകൾ ഒപ്റ്റിക്കൽ മാസറുകളിലും ലേസറുകളിലും ഉപയോഗിക്കുന്നു.
  • ആണവ റിയാക്ടറുകളിൽ ന്യൂട്രോൺ വലിച്ചെടുക്കുന്നതിനായി ഉപയോഗിക്കുന്നു.
  • സമേറിയം ഓക്സൈഡ് എഥനോളിൽ നിന്ന് ജലവും ഹൈഡ്രജനും നീക്കം ചെയ്യുന്ന പ്രവർത്തനങ്ങളിൽ ഉല്പ്രേരകമായി ഉപയോഗിക്കുന്നു.
  • സമേറിയം-നിയോഡൈമിയം കാലനിർണയരീതി പാറകളുടേയും ഉൽ‌ക്കകളുടേയും കാലപ്പഴക്കങ്ങൾ തമ്മിലുള്ള ബന്ധം കണ്ടെത്തുന്നതിന് സഹായിക്കുന്നു.
Remove ads

സം‌യുക്തങ്ങൾ

  • ഫ്ലൂറൈഡുകൾ: SmF2, SmF3
  • ക്ലോറൈഡുകൾ: SmCl2, SmCl3
  • ബ്രോമൈഡുകൾ: SmBr2, SmBr3
  • അയൊഡൈഡുകൾ: SmI2, SmI3
  • ഓക്സൈഡുൾ: Sm2O3
  • സൾഫൈഡുകൾ: Sm2S3
  • സെലിനൈഡുകൾ: Sm2Se3
  • ടെല്ലുറൈഡുകൾ: Sm2Te3
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads