ടെറാസോറസ്
From Wikipedia, the free encyclopedia
Remove ads
ദിനോസറുകളുടെ കാലത്തുണ്ടായിരുന്ന പറക്കുന്ന ഉരഗവർഗ്ഗത്തിൽപ്പെട്ട ജീവികളാണ് ടെറാസോറസ്സുകൾ (ഗ്രീക്ക്: πτερόσαυρος). ഗ്രീക്ക് ഭാഷയിൽ നിന്നാണ് ഈ പേര് വന്നത്. ചിറകുള്ള പല്ലി എന്നാണ് ഇതിന്റെ അർഥം.
Remove ads
ജീവിച്ചിരുന്ന കാലം
ഉരഗങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ കാലമുണ്ടായിരുന്ന ജീവികളാണ് ടെറാസോറസ്. ഇവയുടെ ഫോസ്സിൽ അന്ത്യ ട്രയാസ്സിക് മുതൽ കൃറ്റേഷ്യസ് യുഗം അന്ത്യം വരെ കിട്ടിയിട്ടുണ്ട്. ഏതാണ്ട് 220 ദശലക്ഷം മുതൽ 65 ദശലക്ഷം വരെയുള്ള കാലഘട്ടം.[1]
തെറ്റിദ്ധാരണകൾ
ദിനോസർ വർഗത്തിൽപ്പെട്ടവയാണ് ടെറാസോറസ്സുകൾ എന്ന് പലയിടത്തും പരാമർശിച്ചുകാണുന്നു. എന്നാൽ ഇത് തെറ്റാണ്. ഇവ കേവലം പറക്കുന്ന ഉരഗവർഗ്ഗത്തിൽപ്പെട്ട ജീവികളാണ്.

അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads