പു ലാൽദെങ്ക

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരൻ From Wikipedia, the free encyclopedia

Remove ads

1986 മുതൽ 1988 വരെ വടക്കുകിഴക്കേ ഇന്ത്യയിലെ മിസോറാമിൻറെ മുഖ്യമന്ത്രി ആയിരുന്നു പു ലാൽദെങ്ക. 1960 മുതൽ ഇന്ത്യയിൽ നിന്ന് മിസോറം സ്വതന്ത്രമാക്കുന്നതിനായി മിസോ നാഷണൽ ഫ്രണ്ട് എന്ന വിഘടനവാദി സംഘടനയെ നയിച്ച് ഇന്ത്യൻ സൈന്യത്തിനെതിരെ കലാപം നയിച്ച പു ലാൽദെങ്ക രാജീവ് ഗാന്ധിയുമായി 1986-ൽ സമാധാന ഉടമ്പടി ഒപ്പുവെച്ച് മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞു.[1] താൻ നയിച്ച വിഘടനവാദി സംഘടനയെ നിരായുധരാക്കാനും പു ലാൽദെങ്ക മുൻ‌കൈ എടുത്തു.

വസ്തുതകൾ Laldenga, Chief Minister of Mizoram ...
Remove ads

ആദ്യകാലം

ഐസ്വാളിൽ ഒരു ബാങ്ക് ക്ലർക്ക് ആയിരുന്ന ലാൽദെങ്ക ബ്രിട്ടീഷുകാർ ഏകദേശം സ്വതന്ത്രമായി വിട്ട മിസോകൾ ഇന്ത്യക്കാരല്ല എന്ന വാദഗതിയുടെ വക്താവായിരുന്നു.

വിഘടനവാദ പ്രസ്ഥാനം

1950-കളുടെ അവസാനത്തിലെ ക്ഷാമത്തിനു ശേഷം (മിസോറം സംസ്ഥാനത്തിൽ എല്ലാ നാല്പ്പത്തിയെട്ടു വർഷത്തിലും ചാക്രികമായി വരുന്ന മൗതം എന്ന ക്ഷാമത്തിനു ശേഷം) ആസാം അതിന്റെ കിഴക്കേ അറ്റത്തെ ജില്ലയായ മിസോറമിനു ആവശ്യമായ സാമഗ്രികൾ എത്തിക്കുന്നതിൽ പരാജയപ്പെട്ടു. ഇത് മിസോറമിലെ ജനങ്ങളിൽ കടുത്ത അസംതൃപ്തി വളർത്തി. ലാൽദെങ്കയുടെ മിസോ നാഷണൽ ഫ്രണ്ടിന്റെ (എം.എൻ.എഫ്) ഉൽഭവം ഇതിൽ കാണാം.

1966 ഫെബ്രുവരി 28-നു എം.എൻ.എഫ്. മിസോറം ജില്ലയിലെ പ്രധാന പട്ടണങ്ങൾ ആക്രമിച്ചു, സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും മിസോകൾ ഡെൽഹിക്ക് എതിരായി അണിനിരക്കാൻ ആഹ്വാനം ചെയ്തു. ഇന്ത്യൻ സർക്കാർ ഇതിനു മറുപടിയായി‍ സൈന്യത്തെ അയക്കുകയും വിമാനസേന ഉപയോഗിച്ച് ബോംബ് വർഷിക്കുകയും ചെയ്തു. മലകളിൽ നിന്ന് ഗ്രാമീണർ കുടിയൊഴിപ്പിക്കപ്പെട്ടു. പ്രധാന പാതകൾക്ക് അരികിൽ നിർമ്മിച്ച ഗ്രാമങ്ങളിലേക്ക് അവർക്ക് ചേക്കേറേണ്ടി വന്നു. അടുത്ത 20 വർ‍ഷക്കാലം മിസോറമിലെ കുന്നുകളിൽ രക്തച്ചൊരിച്ചിൽ തുടർന്നു. മിസോ നാഷണൽ ഫ്രണ്ട് പ്രവർത്തകർ കിഴക്കേ പാകിസ്താനിൽ താവളം ഉറപ്പിച്ചു. കിഴക്കേ പാകിസ്താൻ 1971-ൽ സ്വതന്ത്രമായി ബംഗ്ലാദേശ് രാജ്യം രൂപവത്കരിച്ചതിനു പിന്നാലെ ലാൽദെങ്കയുടെ അനുയായികൾ ബർമ്മയിലേക്ക് ചിതറിപ്പോവുകയും ലാൽദെങ്ക പാകിസ്താനിലേക്ക് താവളം മാറ്റുകയും ചെയ്തു. ഇന്ത്യൻ ഉദ്യോഗസ്ഥരുമായി യൂറോപ്പിൽ വെച്ച് നടന്ന രഹസ്യകൂടിക്കാഴ്ചകൾക്കു ശേഷം അദ്ദേഹം മിസോറം പ്രശ്നത്തിനു സമാധാനപരമായ ഒരു പരിഹാരം തേടുവാനായി ഇന്ത്യയിൽ തിരിച്ചുവന്നു.

Remove ads

സമാധാന ഉടമ്പടി

രാജീവ് ഗാന്ധി 1986-ൽ സമാധാന ഉടമ്പടി ഒപ്പുവെച്ചക്കുന്നതുവരെ ചർച്ചകൾ മെല്ലെ പുരോഗമിച്ചു. ഈ സമാധാന ഉടമ്പടി മിസോ ഗറില്ലകൾ ആയുധം വെടിയുന്നതിനു കാരണമായി. മിസോറം ഇന്ത്യയിലെ ഒരു പൂർണ്ണ സംസ്ഥാനമായി. ലാൽദെങ്ക താൽക്കാലിക മുഖ്യമന്ത്രി ആയി സ്ഥാനമേറ്റു. പിന്നീട് നടന്ന ആദ്യ സംസ്ഥാന നിയമദസഭാതിരഞ്ഞെടുപ്പിൽ എം.എൻ.എഫ്. ഭൂരിപക്ഷം നേടുകയും ലാൽദെങ്ക മുഖ്യമന്ത്രി ആവുകയും ചെയ്തു. എന്നാൽ കൂറുമാറ്റത്തെ തുടർന്ന് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തുനിന്നും പുറത്തായി. 1990-ൽ ശ്വാസകോശാർബുദം ബാധിച്ച് 53-ആം വയസ്സിൽ പു ലാൽദെങ്ക മരിച്ചു.

പുറത്തുനിന്നുള്ള കണ്ണികൾ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads