ക്വിനൈൻ
രാസസംയുക്തം From Wikipedia, the free encyclopedia
Remove ads
മലേറിയയ്ക്കും ബേബിസിയോസിസിനും ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഒരു മരുന്നാണ് ക്വിനൈൻ. [4] ആർട്ടിസ്യൂണേറ്റ് ലഭ്യമല്ലാത്തപ്പോൾ ക്ലോറോക്വിനിനെ പ്രതിരോധിക്കുന്ന പ്ലാസ്മോഡിയം ഫാൽസിപാരം മൂലമുള്ള മലേറിയ ചികിത്സയ്ക്കും ഇതുപയോഗിക്കുന്നു.[5] ചിലപ്പോൾ റെസ്റ്റ്‍ലെസ് ലെഗ്സ് സിൻഡ്രോം ചികിൽസയിൽ ഉപയോഗിക്കാറുണ്ടെങ്കിലും ഗുരുതരമായ പാർശ്വഫലങ്ങളുടെ അപകടസാധ്യത കാരണം ക്വിനൈൻ ഈ ആവശ്യത്തിനായി ശുപാർശ ചെയ്യുന്നില്ല. ഇത് വായിലൂടെയോ ഇൻട്രാവെനസായോ നൽകാം. ലോകത്തിന്റെ ചില പ്രദേശങ്ങളിൽ ക്വിനൈനിനെ മലേറിയ പ്രതിരോധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ടോണിക്ക് വാട്ടറിന്റെ കയ്പേറിയ രുചി നൽകുന്ന ഘടകമാണ് ക്വിനൈൻ. [6][7] സിങ്കോണ മരത്തിന്റെ പുറംതൊലിയിൽ നിന്നാണ് ക്വിനൈൻ വേർതിരിക്കുന്നത്. [4] [8] [9]


തലവേദന, ചെവിയിൽ മുഴക്കം അനുഭവപ്പെടുക, കാഴ്ചാപ്രശ്നങ്ങൾ, വിയർക്കൽ എന്നിവയാണ് സാധാരണ പാർശ്വഫലങ്ങൾ. [4] ബധിരത, ത്രോംബോസൈറ്റോപീനിയ, അതാളത എന്നിവയാണ് കൂടുതൽ ഗുരുതരമായ പാർശ്വഫലങ്ങൾ. ഗർഭാവസ്ഥയിൽ ഉപയോഗിക്കുന്നത് കുഞ്ഞിന് ദോഷം വരുത്തുമോ എന്ന് വ്യക്തമല്ല. ക്വിനൈൻ ഒരു ആൽക്കലോയ്ഡ് ആണ്. ഒരു മരുന്നായി ഇത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് പൂർണ്ണമായും വ്യക്തമല്ല.
1820-ൽ, സിങ്കോണ മരത്തിന്റെ പുറംതൊലിയിൽ നിന്ന് ക്വിനൈൻ ആദ്യമായി വേർതിരിച്ചു. [4] [10] [11] 1632 മുതൽ മലേറിയ ചികിത്സയ്ക്കായി ഉപയോഗിച്ചിരുന്നു. ജെസ്യൂട്ട് മിഷനറിമാർ 1636 ൽ ഇത് സ്പെയിനിൽ അവതരിപ്പിച്ചു. [12] ലോകാരോഗ്യ സംഘടനയുടെ അവശ്യ മരുന്നുകളുടെ പട്ടികയിലൽപ്പെട്ട ഔഷധമാണിത്.[13]
Remove ads
ഉപയോഗങ്ങൾ
2006 ലെ കണക്കനുസരിച്ച്, മലേറിയയ്ക്കുള്ള ചികിത്സയ്ക്കായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ക്വിനൈൻ ശുപാർശ ചെയ്യുന്നില്ല, കാരണം പാർശ്വഫലങ്ങൾ കുറവായ, തുല്യമായി ഫലപ്രദമാകുന്ന മറ്റ് വസ്തുക്കളും ഉണ്ട്. ആർടെമിസിനിൻ ലഭ്യമല്ലാത്തപ്പോൾ മാത്രം ഇത് ഉപയോഗിക്കാൻ അവർ ശുപാർശ ചെയ്യുന്നു. [14] [15] [16] [17] ല്യൂപ്പസ്, ആർത്രൈറ്റിസ് എന്നിവയ്ക്കും ക്വിനൈൻ ഉപയോഗിക്കുന്നു.
ലെഗ് ക്രാംപ് ചികിൽസിക്കാൻ ഒരു ഓഫ്-ലേബൽ ചികിത്സയായി ക്വിനൈൻ പതിവായി നിർദ്ദേശിക്കപ്പെട്ടിരുന്നുവെങ്കിലും, പാർശ്വഫലങ്ങൾ കൂടുതലായതിനാൽ ഇപ്പോൾ, ഇത് സാധാരണയായി ഉപയോഗിക്കുന്നില്ല. [18] [19] [20][21]
Remove ads
രസതന്ത്രം


ക്വിൻനൈനിന്റെ പ്രായോഗികമായ ഏക ഉറവിടം സിങ്കോണ മരങ്ങളാണ് . എന്നിരുന്നാലും, രണ്ടാം ലോകമഹായുദ്ധസമയത്ത് യുദ്ധകാലത്തെ സമ്മർദ്ദത്തിൽ, അതിന്റെ കൃത്രിമ ഉൽപാദനത്തെക്കുറിച്ചുള്ള ഗവേഷണങ്ങൾ നടന്നു. അമേരിക്കൻ രസതന്ത്രജ്ഞരായ റോബർട്ട് ബി. വുഡ്‌വാർഡ്, ഡബ്ല്യു.ഇ ഡോറിംഗ് എന്നിവർ 1944 ൽ ഒരു രാസസംയോജനം നടത്തി. [22] [23] പക്ഷേ അവയ്‌ക്കൊന്നും സ്രോതസ്സുകളിൽ നിന്നും ആൽക്കലോയിഡിനെ വേർതിരിക്കുന്നതിൽ, സാമ്പത്തികമായി മത്സരിക്കാൻ കഴിഞ്ഞില്ല.
1
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads