റുബിഡിയം ഫ്ലൂറൈഡ്

രാസസം‌യുക്തം From Wikipedia, the free encyclopedia

റുബിഡിയം ഫ്ലൂറൈഡ്
Remove ads

റുബീഡിയത്തിന്റെ ഫ്ലൂറൈഡ് ലവണമാണ് റുബീഡിയം ഫ്ലൂറൈഡ് (RbF). സോഡിയം ക്ലോറൈഡ് ഘടനയുള്ള ഒരു ക്യുബിക് ക്രിസ്റ്റലാണിത്.

വസ്തുതകൾ Names, Identifiers ...

റുബിഡിയം ഫ്ലൂറൈഡ് നിർമ്മാണത്തിന് നിരവധി രീതികളുണ്ട്. റൂബിഡിയം ഹൈഡ്രോക്സൈഡിനെ ഹൈഡ്രോഫ്ലൂറിക് ആസിഡുമായി പ്രതിപ്രവർത്തിപ്പിക്കുകയാണ് ഒരു മാർഗ്ഗം:

RbOH + HF → RbF + H2O

ഹൈഡ്രോഫ്ലൂറിക് ആസിഡ് ഉപയോഗിച്ച് റുബിഡിയം കാർബണേറ്റ് നിർവീര്യമാക്കുകയാണ് മറ്റൊരു രീതി:

Rb2CO3 + 2HF → 2RbF + H2O + CO2

റുബിഡിയം ഹൈഡ്രോക്സൈഡ് അമോണിയം ഫ്ലൂറൈഡുമായി പ്രതിപ്രവർത്തിപ്പിക്കുക എന്നതാണ് സാധ്യമായ മറ്റൊരു രീതി:

RbOH + NH4F → RbF + H2O + NH3

റുബീഡിയം ലോഹം ഫ്ലൂറിൻ വാതകവുമായി നേരിട്ട് പ്രവർത്തിപ്പിക്കുക എന്നതാണ് മറ്റൊരു മാർഗ്ഗം. റുബീഡിയം ഹാലൊജെനുകളുമായി തീവ്രമായി പ്രവർത്തിക്കുന്നു. പക്ഷേ, ഈ മാർഗ്ഗം വളരെക്കുറഞ്ഞ തോതിൽ മാത്രമേ ഉപയോഗിക്കാറുള്ളൂ:

2Rb + F2 → 2RbF
Remove ads

അവലംബം

  • "Rubidium compounds: rubidium fluoride". WebElements: the periodic table on the web. WebElements. Retrieved 16 November 2011.
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads