ലിഥിയം ഫ്ലൂറൈഡ്

രാസസം‌യുക്തം From Wikipedia, the free encyclopedia

ലിഥിയം ഫ്ലൂറൈഡ്
Remove ads

LiF എന്ന രാസസൂത്രത്തോടുകൂടിയ അജൈവ സംയുക്തമാണ് ലിഥിയം ഫ്ലൂറൈഡ്. നിറമില്ലാത്ത ഈ ഖരപദാർത്ഥം ക്രിസ്റ്റൽ വലുപ്പം കുറയുന്നതിനൊപ്പം വെള്ളനിറമായി മാറുന്നു. ഗന്ധമില്ലെങ്കിലും ലിഥിയം ഫ്ലൂറൈഡിന് കയ്പേറിയ ഉപ്പുരുചിയുണ്ട്. ഇതിന്റെ ഘടന സോഡിയം ക്ലോറൈഡിന് സമാനമാണ്, പക്ഷേ ഇതിന്റെ ജലത്തിലെ ലേയത്വം കുറവാണ്. ഉരുകിയ ലവണങ്ങളുടെ ഘടകമായാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. [3]

വസ്തുതകൾ Names, Identifiers ...
Remove ads

നിർമ്മാണം

ഹൈഡ്രജൻ ഫ്ലൂറൈഡ് ഉപയോഗിച്ച് ലിഥിയം ഹൈഡ്രോക്സൈഡ് അല്ലെങ്കിൽ ലിഥിയം കാർബണേറ്റ് എന്നിവയിൽ നിന്നാണ് ലിഥിയം ഫ്ലൂറൈഡ് തയ്യാറാക്കുന്നത്. [4]

ഉപയോഗങ്ങൾ

ബാറ്ററികൾക്കായി LiPF6

ലിഥിയം ഫ്ലൂറൈഡ്, ഹൈഡ്രജൻ ഫ്ലൂറൈഡ്, ഫോസ്ഫറസ് പെന്റക്ലോറൈഡ് എന്നിവ ഉപയോഗിച്ച് പ്രതിപ്രവർത്തിച്ച് ലിഥിയം അയൺ ബാറ്ററി ഇലക്ട്രോലൈറ്റിലെ ഘടകമായ ലിഥിയം ഹെക്സാഫ്‌ളൂറോഫോസ്ഫേറ്റ് ഉണ്ടാക്കുന്നു.

ഉരുകിയ ലവണങ്ങളിൽ

ഉരുകിയ പൊട്ടാസ്യം ബൈഫ്ലൂറൈഡിന്റെ വൈദ്യുതവിശ്ലേഷണം വഴി ഫ്ലൂറിൻ ഉത്പാദിപ്പിക്കുന്നു. ഇലക്ട്രോലൈറ്റിൽ ലിഥിയം ഫ്ലൂറൈഡ് കുറഞ്ഞയളവിൽ അടങ്ങിയിരിക്കുമ്പോൾ ഈ വൈദ്യുതവിശ്ലേഷണം കൂടുതൽ കാര്യക്ഷമമായി മുന്നോട്ട് പോകുന്നു, കാരണം ഇത് കാർബൺ ഇലക്ട്രോഡുകളിൽ ഒരു Li-C-F ഇന്റർഫേസ് രൂപീകരിക്കുന്നതിന് സഹായിക്കുന്നു. [3]

ഒപ്റ്റിക്സ്

LiF- നുള്ള വലിയ ബാന്റ് ഗ്യാപ് കാരണം, അതിന്റെ പരലുകൾ ഹ്രസ്വ തരംഗദൈർഘ്യമുള്ള അൾട്രാവയലറ്റ് വികിരണങ്ങളിലേക്ക് മറ്റേതൊരു വസ്തുവിനേക്കാളും സുതാര്യമാണ്. അതിനാൽ വാക്വം അൾട്രാവയലറ്റ് സ്പെക്ട്രത്തിന് പ്രത്യേക ഒപ്റ്റിക്സിൽ ലിഥിയം ഫ്ലൂറൈഡ് ഉപയോഗിക്കുന്നു [5]

റേഡിയേഷൻ ഡിറ്റക്ടറുകൾ

ഗാമാ കിരണങ്ങൾ, ബീറ്റാ കണികകൾ, ന്യൂട്രോണുകൾ എന്നിവയിൽ നിന്നുള്ള അയോണൈസിംഗ് വികിരണ എക്സ്പോഷർ രേഖപ്പെടുത്തുന്നതിനുള്ള മാർഗ്ഗമായും ഇത് ഉപയോഗിക്കുന്നു [6]

ന്യൂക്ലിയർ റിയാക്ടറുകൾ

ലിഥിയം ഫ്ലൂറൈഡ് ലിക്വിഡ്-ഫ്ലൂറൈഡ് ന്യൂക്ലിയർ റിയാക്ടറുകളിൽ ഉപയോഗിക്കുന്ന ഫ്ലൂറൈഡ് ലവണമിശ്രിതത്തിന്റെ അടിസ്ഥാന ഘടകമാണ്. സാധാരണയായി ലിഥിയം ഫ്ലൂറൈഡ് ബെറിലിയം ഫ്ലൂറൈഡുമായി കലർത്തി ഒരു അടിസ്ഥാന ലായകമായി (FLiBe) മാറ്റുന്നു, അതിൽ യുറേനിയം, തോറിയം എന്നിവയുടെ ഫ്ലൂറൈഡുകൾ ചേർക്കപ്പെടുന്നു. ലിഥിയം ഫ്ലൂറൈഡ് രാസപരമായി സ്ഥിരതയുള്ളതാണ്.

PLED, OLED- കൾക്കുള്ള കാഥോഡ്

ലിഥിയം ഫ്ലൂറൈഡ് ഒരു കപ്ലിംഗ് ലെയറായി PLED, OLED എന്നിവയിൽ വ്യാപകമായി ഉപയോഗിക്കുന്നു. [7]

സ്വാഭാവിക ലഭ്യത

സ്വാഭാവികമായും ഉണ്ടാകുന്ന ലിഥിയം ഫ്ലൂറൈഡ് വളരെ അപൂർവമായ ധാതുവായ ഗ്രൈസൈറ്റ് ആണ് [8]

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads