സയീദ് അജ്മൽ
From Wikipedia, the free encyclopedia
Remove ads
ഒരു പാകിസ്താൻ ക്രിക്കറ്റ് കളിക്കാരനാണ് സയീദ് അജ്മൽ (ഉറുദു: سعید اجمل; ജനനം: 14 ഒക്ടോബർ 1977).
Remove ads
ജനനം
പാകിസ്താനിലെ പഞ്ചാബിലെ ഫൈസലാബാദിൽ 1977 ഒക്ടോബർ 14ന് ജനിച്ചു.
പ്രാദേശിക കരിയർ
തന്റെ 18-ആം വയസിൽ, 1995ലാണ് ഫൈസലാബാദിനുവേണ്ടി സയീദ് അജ്മൽ കളിക്കാൻ തുടങ്ങുന്നത്.2005ലെ എബിഎൻ-എഎംആർഓ ട്വന്റി-20 കപ്പിൽ വിജയിച്ച ഫൈസലാബാദ് ടീമിൽ സയീദ് ഉണ്ടായിരുന്നു. എബിഎൻ-എഎംആർഓ പാട്രോൺസ് കപ്പ് ഫൈസലാബാദ് ടീം വിജയിച്ചപ്പോൾ സയീദ് ആയിരുന്നു ടൂർണമെന്റിലെ മികച്ച ബൗളർ. 2008ൽ പാകിസ്താനിൽ നടന്ന ഖ്വാദ്-ഇ-അസം ടൂർണമെന്റിൽ ഖാൻ റിസർച്ച് ലബോറട്ടറിക്കുവേണ്ടിയും സയീദ് കളിച്ചിരുന്നു.
അന്താരാഷ്ട്ര കരിയർ
2008ൽ പാകിസ്താനിൽ നടന്ന ഏഷ്യാകപ്പിന്റെ 15അംഗ സംഘത്തിൽ സയീദ് ഉണ്ടായിരുന്നു. 2008 ജൂലൈ 2നാണ് സയീദ് അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചുതുടങ്ങിയത്. ഇന്ത്യയ്ക്കെതിരെ നടന്ന ആ മത്സരത്തിൽ യൂസഫ് പഠാന്റെ 1 വിക്കറ്റ് സയീദ് നേടി. ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിൽ 2വിക്കറ്റ് നേടി. ആ വർഷം നവംബറിൽ വെസ്റ്റിൻഡിസിനെതിരെ നടന്ന പരമ്പരയിൽ പാകിസ്താൻ ടീമിൽ 2 സ്പിന്നർമാരേ ഉണ്ടായിരുന്നുള്ളൂ. അതിൽ ഒന്ന് അജ്മൽ ആയിരുന്നു. 2009ൽ ശ്രീലങ്കയ്ക്കെതിരെയായിരുന്നു അജ്മൽ പിന്നീട് കളിച്ചത്. ആ വർഷം ഏപ്രിലിൽ പാകിസ്താൻ-ഓസ്ട്രേലിയ ടൂർണമെന്റിലെ 5 ഏകദിനങ്ങളിൽ നിന്ന് 4 വിക്കറ്റാണ് അജ്മൽ നേടിയത്. ആ പ്രകടനത്താൽ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ കളിക്കാനുള്ള അവസരം അജ്മലിന് ലഭിച്ചു. 2009ലെ ഐസിസി ട്വന്റി-20 ലോകകപ്പിലും അജ്മിൽ കളിച്ചിരുന്നു.2010ലെ ഐസിസി ട്വന്റി-20 ലോകകപ്പിലും അജ്മൽ തന്റെ ഫോം തുടർന്നു. 2012ലെ ബിഗ് ബാഷ് ലീഗിൽ അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സിനു വേണ്ടിയാണ് അജ്മൽ കളിച്ചത്.
ബൗളിങ് ശൈലി
ഒരു വലംകൈ ഓഫ് സ്പിന്നറാണ് അജ്മൽ. ബാറ്റ്സ്മാന് കളിക്കാൻ കഴിയാത്ത തരത്തിലുള്ള ദൂസരയാണ് അജ്മൽ ഉപയോഗിക്കുന്നത്.
5 വിക്കറ്റ് നേടിയിട്ടുള്ള ടെസ്ററ് മത്സരങ്ങൾ
Test five-wicket hauls
Remove ads
10 വിക്കറ്റ് നേടിയട്ടുള്ള മത്സരങ്ങൾ
10 വിക്കറ്റ് നേടിയിട്ടുള്ള മത്സരങ്ങൾ
Remove ads
5 വിക്കറ്റ് നേടിയിട്ടുള്ള ഏകദിന മത്സരങ്ങൾ
5 വിക്കറ്റ് നേടിയിട്ടുള്ള ഏകദിന മത്സരങ്ങൾ
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads