സമാനി സാമ്രാജ്യം

From Wikipedia, the free encyclopedia

സമാനി സാമ്രാജ്യം
Remove ads

മദ്ധ്യേഷ്യയിലും വിശാല ഖുറാസാനിലും പരന്നുകിടന്നിരുന്ന ഒരു പേർഷ്യൻ സാമ്രാജ്യമാണ് സമാനി സാമ്രാജ്യം. 819 മുതൽ 999 വരെയാണ് ഈ സാമ്രാജ്യം നിലനിന്നിരുന്നത്. സാമ്രാജ്യത്തിന്റെ സ്ഥാപകനായ സമാൻ ഖുദായുടെ പേരിലാണ് ഈ സാമ്രാജ്യം അറിയപ്പെടുന്നത്. അറബ് അധിനിവേശത്തിൽ സസ്സാനിദ് സാമ്രാജ്യം തകർന്നതിനു ശേഷം പിറവിയെടുത്ത ആദ്യത്തെ പേർഷ്യൻ സാമ്രാജ്യമാണിത്. പത്താം നൂറ്റാണ്ടിന്റെ അവസാനം വടക്കുനിന്നുള്ള തുർകിക് അധിനിവേശകർ കീഴടക്കിയതോടെ സാമ്രാജ്യത്തിന് അന്ത്യമായി[1].

വസ്തുതകൾ സമാനി സാമ്രാജ്യം سامانیان, തലസ്ഥാനം ...
Remove ads

ആരംഭം

സമാനികളുടെ ശക്തികേന്ദ്രം, ഇന്നത്തെ അഫ്ഘാനിസ്താന്റെ വടക്കുള്ള പുരാതന സോഗ്ദിയയിലെ സറഫ്ഷാൻ നദീതടമായിരുന്നു. സസാനിയൻ നേതാവും ഭരണാധികാരിയുമായിരുന്ന ബഹ്രാൻ ഷുബിന്റെ അനന്തരാവകാശികളാണ് തങ്ങൾ എന്നാണ് സമാനികളുടെ അവകാശവാദം. ബാൾഖ് മേഖലയിൽ നിന്നുള്ള ഒരു വൻ ഭൂവുടമയായിരുന്ന സമൻ ഖുദായും മകനായിരുന്ന ആസാദുമായിരുന്നു ഈ സാമ്രാജ്യത്തിന്റെ സ്ഥാപകർ. ആസാദിന്റെ നാലുമക്കൾ, ഖലീഫ അൽ മേമന്റെ (ഭരണകാലം 813-33) വിശ്വസ്തസേവകരായിരുന്നു. ഇദ്ദേഹത്തിൽ നിന്നും ഇവർക്ക് ഹെറാത്ത്, ഫർഘാന, ഷാഷ് (താഷ്കെന്റ്), സമർഖണ്ട് തുടങ്ങിയ ഖുറാസാന്റെ മിക്ക മേഖലകളിലേയും ഭരണാവകാശം സിദ്ധിച്ചിരുന്നു[1].

Remove ads

സഫാരി സാമ്രാജ്യവുമായുള്ള പോരാട്ടം

മിക്കവാറൂം സമാനി കുടുംബാഗങ്ങളും നിശാപൂറിലെ തഹീറിദ് ഗവർണമാരുടെ പക്ഷക്കാരായിരുന്നു. സഫാരികളുമായുള്ള പോരാട്ടത്തിൽ ഇവർ തോൽപ്പിക്കപ്പെട്ടു. 875-ൽ ഫർഘാനയിലെ സമാനി വംശത്തിലെ നാസർ ബിൻ അഹ്മദിന് മുഴുവൻ ട്രാൻസോക്ഷ്യാനയുടേയും ഭരണാവകാശം, ഖലീഫ അൽമൂത്താമിദ് നൽകി. ഉയർന്നുവരുന്ന സഫാരികൾക്കെതിരെ ഒരു ശക്തിയെ സൃഷ്ടിക്കുക എന്ന ഉദ്ദേശമായിരുന്നു ഇതിനു പിന്നിൽ. സഫാരികൾക്കെതിരെ നാസറിന് ശോഭിക്കാനായില്ലെങ്കിലും അയാളുടെ സഹോദരൻ ഇസ്മാഈലിന് സഫാരികളെ പരാജയപ്പെടുത്തി ഈ ഉദ്ദേശം സാക്ഷാത്കരിക്കാനായി. ഇതോടെ ഖുറാസാന്റെ പൂർണമായ ഭരണച്ചുമതല, ഖലീഫ, ഇസ്മാഈലിനു നൽകി[1].

Remove ads

ഭരണം

സഫാരികളെ തോൽപ്പിച്ചതോടെ, ഇസ്ലാമികഭരണകൂടത്തിന്റെ വടക്കുകിഴക്കൻ മേഖലയിലെ ഫലത്തിലുള്ള ഭരണാധികാരിയായി. ഇസ്മാഈൽ മാറി. തുടർന്നുള്ള ഒരു നൂറ്റാണ്ടുകാലം കിഴക്കൻ ഇറാൻ പ്രദേശം ശാന്തിയുടെ കാലഘട്ടമായിരുന്നു. ഇവരുടെ ഭരണപാടവത്തിന്റെ പേരിൽ വാഴ്ത്തപ്പെടുന്നു. ഇവരുടെ കാലത്ത് കൃഷിയും വാണിജ്യവും മേക്ഖലയിൽ കാര്യമായ പുരോഗതി പ്രാപിച്ചു.

സമാനി രാജാക്കന്മാർ, സേനാനായകൻ എന്നർത്ഥമുള്ള അമീർ എന്നാണ് സ്വയം അറിയപ്പെട്ടിരുന്നത്. ബാഗ്ദാദിലെ ഖലീഫയുടെ മേൽകോയ്മ അംഗീകരിക്കുന്നതിന്റെ സൂചകമായിരുന്നു ഇത്. ബുഖാറയും സമർഖണ്ഡുമായിരുന്നു ഇവരുടെ ഭരണകേന്ദ്രങ്ങൾ.

വടക്കുനിന്നുള്ള തുർക്കിക് വംശജരായ അടിമകളെ സമാനികൾ സൈനികരംഗത്തും മറ്റു ജോലികൾക്കും വളരെയേറെ ആശ്രയിച്ചിരുന്നു. അടിമക്കച്ചവടം ഇക്കാലത്ത് വ്യാപകമായിരുന്നു. മദ്ധ്യേഷ്യയിൽ നിന്നും വൻതിൽ തുർക്കിക് വംശജരായ അടിമകളെ ഇക്കാലത്ത് പേർഷ്യയിലേക്കും അറേബ്യയിലേക്ക്കും എത്തിച്ചിരുന്നു. മേഖലയിലെ മിക്കവാറൂം എല്ലാ ഭരണാധികാരികളും അടിമകളായും സൈനികരായും തുർക്കിക് വംശജരെ വ്യാപകമായി ഉപയോഗപ്പെടുത്താൻ തുടങ്ങി. പ്രദേശത്തെ തുർക്കിക് ജനസംഖ്യ ഇക്കാലത്ത് ഗണ്യമായി ഉയർന്നു. അഫ്ഘാനിസ്താനിലെ ഗസ്നി കേന്ദ്രീകരിച്ച് ഉടലെടുത്ത ഗസ്നവി സാമ്രാജ്യത്തിന്റെ സ്ഥാപകനേതാവായ ആല്പ്റ്റ്ജിൻ ഒരു സമാനി സൈനികനായിരുന്നു. സമാനികളുടെ അന്ത്യം വരെയും ഗസ്നവി ഭരണാധികാരികൾ സമാനികളുടെ മേൽകോയ്മ അംഗീകരിച്ചിരുന്നു.

പേർഷ്യൻ ഭാഷയുടെ നവോത്ഥാനത്തിനും സമാനി ഭരണകാലം സാക്ഷ്യം വഹിച്ചു. കിഴക്കൻ ഇറാൻ പ്രദേശത്തെ പൊതുഭാഷയായി പേർഷ്യൻ (ഫാഴ്സി) പരിണമിച്ചു. സാഹിത്യരചനകൾക്കും പേർഷ്യൻ ഉപയോഗിക്കാനാരംഭിച്ചു[1].

അധഃപതനം

999-മാണ്ടിൽ ഖ്വാറക്കനിഡ് തുർക്കികൾ ആക്രമിച്ചു തോല്പ്പിച്ചതോടെയാണ്‌ സമാനി സാമ്രാജ്യത്തിന്‌ അന്ത്യമായത്[1].

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads