സില്ല
From Wikipedia, the free encyclopedia
Remove ads
കൊറിയൻ പെനിൻസുലയുടെ തെക്കൻ ഭാഗങ്ങളിലും മധ്യഭാഗങ്ങളിലും ആയി സ്ഥിതിചെയ്തിരുന്ന ഒരു രാജ്യമായിരുന്നു സില്ല (57 BCE – 935 CE) (Hangul: 신라; Hanja: 新羅; ).സില്ലയും ബീക്ജെയും[2] ഗോഗൂറിയോയും[3][4][5] ചേർന്ന് ത്രീ കിങ്ഡം ഓഫ് കൊറിയ രൂപം കൊണ്ടു.[6][7][8][9][10]
![]() | This article may be expanded with text translated from the corresponding article in English. (2025 മാർച്ച്) Click [show] for important translation instructions.
|
സില്ലയിലെ ഹ്യെഒക്ജിയോസ് സ്ഥാപിച്ച ഈ രാജവംശം 992 വർഷത്തെ ചരിത്രത്തിന്റെ ഭൂരിഭാഗം ഗ്യോഗോഗ്ജു ജിം (കിം) (김, 金) രാജവംശം ഭരിച്ചു. സാംഹൻ[11] കൂട്ടായ്മകളിൽ ഇത് മുഖ്യപ്രസ്ഥാനം വഹിച്ചു. പിന്നീട് സുയി ചൈനയുമായും താങ് ചൈനയുമായും സഖ്യശക്തി തുടർന്നു. 660-ൽ ബീക്ജെയും, 668 ൽ ഗോഗുരീയോയും പിടിച്ചടക്കി. പിന്നീട് സില്ലയിൽ കൊറിയൻ പെനിൻസുലയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഉൾക്കൊണ്ടു. ഗോഗൂറിയോ സംസ്ഥാനത്തിന്റെ പിൻഗാമിയായ ബാൽഹായി [12]വടക്കൻ ഭാഗത്ത് നിന്ന് വീണ്ടും ഉയർന്നു വന്നു. 1000 വർഷത്തെ ഭരണത്തിനുശേഷം, സില്ല വിഭജിച്ചു. പിന്നീട് മൂന്നു രാജ്യങ്ങൾ[13] ആയി സില്ല ചുരുങ്ങി. ബീക്ജെയും, ടിബോംഗ് എന്നീ സംസ്ഥാനങ്ങൾ 935-ൽ ഗോറിയിയോയ്ക്ക് അധികാരം കൈമാറ്റം ചെയ്തു..[14]
Remove ads
ചരിത്രം
സ്ഥാപിക്കൽ
പ്രോട്ടോ-ത്രീ കിങ്ഡം ഓഫ് കൊറിയയിലെ മധ്യേഷ്യ, ദക്ഷിണ കൊറിയ എന്നിവയിൽ ഉൾപ്പെടുന്ന മൂന്ന് കൂട്ടായ്മകളെ സാംഹൻ എന്നു വിളിച്ചിരുന്നു. സരൊ-ഗുക് ആയി തുടങ്ങിയ സില്ലയിലെ 12 അംഗ സംഘത്തിലെ കൂട്ടായ്മയെ ജിൻഹാൻ എന്നു വിളിക്കുന്നു. ആറ് ഗ്രാമങ്ങളും ആറ് വംശജരും സാരോ-ഗുക്കിൽ ഉൾപ്പെട്ടിരുന്നു.
കൊറിയൻ രേഖകൾ അനുസരിച്ച്, ക്രി.മു. 57-ൽ സില്ലയിലെ ബക് ഹ്യെഒക്ജിയോസ് ഇന്നത്തെ ഗിയോങ്ജൂവിനെ[15] ചുറ്റി ആണ് സില്ല സ്ഥാപിച്ചത്. ഹ്യെഒക്ജിയോസ് ഒരു മുട്ടയിൽ നിന്ന് വെളുത്ത കുതിരയെ വിരിയിച്ചിരിക്കുന്നതായി പറയപ്പെടുന്നു. 13 വയസുള്ളപ്പോൾ, ആറ് വംശജർ അദ്ദേഹത്തെ രാജാവായി നിയമിക്കുകയും സരോ(അല്ലെങ്കിൽ സിയോണ) നിലവിൽവരുകയും ചെയ്തു. അദ്ദേഹം ബാക്(박) രാജവംശത്തിന്റെ സ്രഷ്ടാവുകൂടിയായി അറിയപ്പെടുന്നു. ഇപ്പോൾ കൊറിയയിലെ കുടുംബ പേരുകളിൽ സാധാരണ നാമങ്ങളിൽ ഒന്നാണ് ബാക്.
യഥാർത്ഥ ലെലാങ് കമാൻഡറി പിന്നീട് ജിൻഹാൻ കോൺഫെഡറീസ് (辰 韓) ആയിത്തീർന്നതായി സാംഗുക് സാഗിയും[16] ഹിസ്റ്ററി ഓഫ് നോർത്തേൺ രാജവംശവും പ്രസ്താവിക്കുകയുണ്ടായി. ഇത് സില്ലയുടെ ഉത്ഭവമായിരുന്നു. [17][18][19]പുരാവസ്തു തെളിവുകളുടെ അഭാവമുണ്ടായിരുന്നിട്ടും തങ്ങൾ ക്വിൻ രാജവംശത്തിന്റെ തലമുറയിൽപ്പെട്ട കുടിയേറ്റക്കാരായിരുന്നുവെന്ന് അവകാശപ്പെട്ടു. ക്വിൻ നിർബ്ബന്ധിത തൊഴിൽ നയങ്ങളിൽ നിന്ന് രക്ഷപെട്ട് മഹാൻ കോൺഫെഡറസിലേക്ക് മാറി. കിഴക്ക് ദേശത്തെ അവർക്ക് നൽകുകയും ചെയ്തു. കോൺഫെഡറസി ക്വിൻഹാൻ എന്നും അറിയപ്പെട്ടു. [20][21][22][23][24][25][26][27]
സില്ലയിലെ മുന്മുവിന്റെ[28] സ്മാരകങ്ങളിലും പലതരം പുരാതന ലിഖിതങ്ങളിലും സിയോൺഗ്നുവിൽ നിന്ന് കിംഗ് സില്ല വരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ചില കൊറിയൻ ഗവേഷകർ സില്ല, സിയോൻഗ്നു എന്നിവിടങ്ങളിലെ ശവക്കല്ലറയിലെ സാമഗ്രികൾ തമ്മിൽ കാഴ്ചയിൽ സമാനത പുലർത്തുന്നതായി കണ്ടെത്തിയിരുന്നു. കൂടാതെ ചില ഗവേഷകർ കിംഗ് സില്ല സിയോൻഗ്നുവിൽ നിന്നുള്ളതാണെന്ന് ഉറപ്പിച്ചു പറയുന്നു.[29][30][31][32][33][34] ഇതിനെക്കുറിച്ച് കൊറിയൻ പൊതു പ്രക്ഷേപകൻ കെ.ബി.എസ് ഒരു ഡോക്യുമെന്ററി റിപ്പോർട്ട് ചെയ്തിട്ടുണ്ട്[35][36][37]
മുൻ കാലഘട്ടം
രണ്ടാം നൂറ്റാണ്ടായപ്പോഴേക്കും കൊറിയയുടെ ഉപദ്വീപിന്റെ തെക്ക് കിഴക്കൻ പ്രദേശത്ത് സില്ല നിലനിന്നിരുന്നു. അയൽസംസ്ഥാനമായ ജിൻഹാൻ ഭരണാധികാരികളുടെ സ്വാധീനവും അവിടെയുണ്ടായിരുന്നു. പക്ഷേ, മൂന്നാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന ശക്തമല്ലാത്ത സംയുക്തഭരണത്തിലെ ഏറ്റവും ശക്തമായ നഗര-സംസ്ഥാനമായിരുന്നില്ല അത്. പടിഞ്ഞാറ്, ബീക്ക്ജെ 250 വർഷം കൊണ്ട് ഒരു രാജ്യമായി കേന്ദ്രീകരിക്കുകയും മഹാൻ കോൺഫെഡറസിയെ മറികടക്കുകയും ചെയ്തു. തെക്കുപടിഞ്ഞാറ്, ബൈയൺഹാൻ കോൺഫെഡറസി[38] ഗയ കോൺഫെഡറസി[39] ആയി മാറ്റി സ്ഥാപിക്കുകയും ചെയ്തു.
Remove ads
ചിത്രശാല
- ആദ്യകാല സില്ലയിൽ നിന്നുള്ള സ്വർണ്ണ ആഭരണം.
- A golden inner cap. 5-6 നൂറ്റാണ്ടിലെ സില്ല.
- സില്ലയിൽ നിന്നുള്ള ഒരു ശേഖരം
- 7-ആം നൂറ്റാണ്ടിൽ സില്ലായിൽ നിന്ന് ഉള്ള പേടകം
- സില്ലയുടെ അവസാനത്തെ രാജാവ് ഗൈയോൺസുൻ (927-935).
- 5-ആം നൂറ്റാണ്ട് അവസാനത്തോടെ അല്ലെങ്കിൽ 6-ആം നൂറ്റാണ്ട് സില്ലയിൽ നിന്നുള്ള ഒരു കിരീടം.
- സില്ല മണി 771 CE.-ൽ ഉരുക്കിവാർത്തു.
- Seokguram
- This standing statue of the Bhaisajyaguru Buddha is made of gilt bronze, made in the Silla period.
Remove ads
ഇതും കാണുക
- സില്ല മൊണാർക്ക്സ് ഫാമിലി ട്രീ
- ഗ്യോങ്ജു നാഷണൽ മ്യൂസിയം
- ക്രൗൺസ് ഓഫ് സില്ല
- സില്ലായിലേ ജനങ്ങളുടെ പട്ടിക
- കൊറിയയുടെ ചരിത്രം
- ഗീറിം ടെറിട്ടറി ഏരിയാ കമാൻഡ്
- ഹ്വരന്ഗ്: ദി പൊയറ്റ് വാരിയർ യൂത്ത്
കുറിപ്പുകൾ
അവലംബം
ബാഹ്യ ലിങ്കുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads