ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻ
ഇന്ത്യയിലെ സാങ്കേതികവിദ്യാഭ്യാസത്തിന്റെയും മാനേജുമെന്റ് വിദ്യാഭ്യാസത്തിന്റെയും ശരിയായ രൂ From Wikipedia, the free encyclopedia
Remove ads
ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻ (All India Council for Technical Education (AICTE) മാനവശേഷിവികസന മന്ത്രാലയത്തിലെ ഉപരിവിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള സാങ്കേതികവിദ്യാഭ്യാസത്തിന്റെ ദേശീയതലത്തിലുള്ള നിയമപരമായ കൗൺസിൽ ആണ്.[2] ഇന്ത്യയിലെ സാങ്കേതികവിദ്യാഭ്യാസത്തിന്റെയും മാനേജുമെന്റ് വിദ്യാഭ്യാസത്തിന്റെയും ശരിയായ രൂപരേഖയും പരസ്പരബന്ധിതമായ വികാസവും ലക്ഷ്യം വച്ച് നിലകൊള്ളുന്ന ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻ, 1945 നവംബറിൽ ആദ്യം ഒരു ഉപദേശകസമിതിയായി സ്ഥാപിതമാകുകയും പിന്നീട്, പാർലമെന്റിന്റെ നിയമനിർമ്മാണത്തോടെ ഇതിനു നിയമപരമായ നിയന്ത്രക പദവി ലഭിക്കുകയും ചെയ്തു. ഈ സമിതിയുടെ പ്രമാണങ്ങൾ അഥവാ ചട്ടങ്ങൾ (ചാർട്ടർ) അനുസരിച്ച് ബിരുദ പ്രോഗ്രാമുകൾക്കും ബിരുദാനന്ദര പ്രോഗ്രാമുകൾക്കും ആധികാരികമായി അംഗീകാരം (അക്രഡിറ്റേഷൻ) നൽകിവരുന്നു.[3]
നിയമസാധുതയുള്ള പത്തു പഠനസമിതികൾ (ബോഡ്സ് ഓഫ് സ്റ്റഡീസ്) കൗൺസിലിനെ സഹായിക്കുന്നു. UG Studies in Eng. & Tech., PG and Research in Eng. and Tech., Management Studies, Vocational Education, Technical Education, Pharmaceutical Education, Architecture, Hotel Management and Catering Technology, Information Technology, Town and Country Planning എന്നിവയാണവ. നെൽസൺ മണ്ഡേല റോഡ്, വസന്ത് കുഞ്ച്, ന്യൂഡെൽഹി, 110 067 എന്ന സ്ഥലത്ത് ആണ് ഈ സ്ഥാപനത്തിന്റെ പുതിയ ആസ്ഥാനം. ഇവിടേയാണ് ചെയർമാൻ, വൈസ് ചെയർമാൻ, മെംബർ സെക്രട്ടറി എന്നിവരുടെ ഔദ്യാഗിക കാര്യാലയങ്ങൾ. കാൺപൂർ, ചണ്ഡീഗഡ്, ഗുഡ്ഗാവ്, മുംബൈ, ഭോപ്പാൽ, ബറോഡ, കൊൽക്കത്ത, ഗുവഹാത്തി, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളിൽ പ്രാദേശിക ഒാഫിസുകൾ ഉണ്ട്.[4]
2013 ഏപ്രിൽ 25ലെ സുപ്രീം കോടതിയുടെ റൂളിങ് അനുസരിച്ച് കൗൺസിലിന്റെ അധികാരം പരിമിതപ്പെടുത്തപ്പെട്ടു."[5]
Remove ads
ലക്ഷ്യങ്ങൾ
2004ലെ ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷന്റെ ആക്റ്റ്
ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻ ബ്യൂറോകൾ
താഴെപ്പരയുന്നവയാണ് ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷന്റെ ബ്യൂറോകൾ:
- ഇ-ഗവർണൻസ് (e-Gov) ബ്യൂറോ
- അപ്രൂവൽ (AB) ബ്യൂറോ
- പ്ലാനിങ് ആൻഡ് കോ-ഓർഡിനേഷൻ ബ്യൂറോ (PC) Bureau and Academic (Acad) Bureau
- യൂണിവെഴ്സിറ്റി (UB) ബ്യൂറോ
- അഡ്മിനിസ്ട്രേറ്റീവ് ബ്യൂറോ(Admin)
- ഫിനാൻസ് (Fin) ബ്യൂറോ
- റിസർച്ച്, ഇൻസ്റ്റിട്യൂഷണൽ ആന്റ് ഫാക്കൽറ്റി (RIFD) ബ്യൂറോ
- Apart from this there are 10 Board of Studies dealing with technician, vocational, undergraduate engineering, postgraduate engineering and research, architecture, town and country planning, pharmacy, management, applied arts and crafts, hotel management and catering technology education.
Remove ads
അംഗീകാരം ലഭിച്ച സ്ഥാപനങ്ങളുടെ എണ്ണത്തിലുള്ള വർദ്ധന
സാങ്കേതികസ്ഥാപനങ്ങളുടെ എണ്ണത്തിലുള്ള വർദ്ധന[6]
Growth of Seats in different Programs in Technical Institutions
പരിഷ്കരണങ്ങൾ
ഇതും കാണൂ
- Regional accreditation
- Education in India
- DOEACC
- Science and technology in India
- Indian Institute of Technology
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads